Get Updates
Get notified of breaking news, exclusive insights, and must-see stories!

അട്ടാരി-വാഗ അതിര്‍ത്തി പൂര്‍ണമായും അടച്ചു; കുടുങ്ങിക്കിടക്കുന്നത് നിരവധി പേര്‍

ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ബൈസരണ്‍ താഴ്വരയില്‍ 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഭിന്നത അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതിര്‍ത്തികളില്‍ ഇന്ത്യ-പാക് സൈന്യങ്ങള്‍ തമ്മില്‍ വെടിവയ്പ്പ് തുടരുകയാണ്. തീവ്രവാദത്തിന് പാകിസ്ഥാന്‍ നല്‍കുന്ന പരോക്ഷ പിന്തുണയെതുടര്‍ന്ന് നയതന്ത്ര തലത്തില്‍ ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കുന്നത്.

ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള അട്ടാരി-വാഗ അതിര്‍ത്തി പൂര്‍ണമായും അടച്ചതോടെ നിരവധി പേരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഹ്രസ്വകാല വിസയുള്ള എല്ലാ പാകിസ്ഥാന്‍ പൗരന്മാരും ഇന്ത്യ വിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമായി ഉത്തരവിട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് അട്ടാരി-വാഗ അതിര്‍ത്തി വഴി 911 പാകിസ്ഥാനികള്‍ ഇന്ത്യ വിട്ട് മാതൃരാജ്യത്തേക്കു മടങ്ങി. കഴിഞ്ഞ ഏഴു ദിവസത്തെ കണക്കാണിത്. ബുധനാഴ്ച മാത്രം 125 പാകിസ്ഥാന്‍ പൗരന്മാര്‍ ഇന്ത്യ വിട്ടു. പാകിസ്ഥാനില്‍നിന്ന് വാഗാ അതിര്‍ത്തിയിലൂടെ 1500 ലധികം ഇന്ത്യക്കാരും തിരിച്ചെത്തി.

Attari-Wagah border

പാക് പൗരന്മാര്‍ക്ക് രാജ്യം വിടാനുള്ള സമയപരിധി ഇന്ത്യ നീട്ടി നല്‍കിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തുന്ന സ്വന്തം പൗരന്മാരെ സ്വീകരിക്കാനുള്ള യാതൊരു നടപടിയും പാകിസ്ഥാന്‍ സ്വീകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാന്‍ വാഗാ അതിര്‍ത്തി അടച്ചതിനെതുടര്‍ന്ന് ഇന്ത്യയില്‍നിന്ന് മടങ്ങിയ ഒട്ടേറെ പാക് പൗരന്മാര്‍ അട്ടാരി-വാഗാ അതിര്‍ത്തിയില്‍ കുടുങ്ങികിടക്കുകയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ താമസിച്ചിരുന്ന 40 ലധികം പാകിസ്ഥാന്‍ പൗരന്മാരാണ് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത്.

ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള ക്രോസിങ് പോയിന്റ് ഇന്നാണ് പൂര്‍ണമായും അടച്ചത്.
വ്യാഴാഴ്ച ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള ആരും ഇരുവശത്തേക്കും കടന്നിട്ടില്ലെന്ന് ഇന്ത്യ-പാക് സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. അതേസമയം, പഞ്ചാബിലെ അമൃത്സര്‍ ജില്ലയിലുള്ള അതിര്‍ത്തി ക്രോസിങ് പോയിന്റ് വഴി 152 ഇന്ത്യക്കാരും ദീര്‍ഘകാല ഇന്ത്യന്‍ വിസയുള്ള 73 പാകിസ്ഥാന്‍ പൗരന്മാരും ഇന്ത്യയിലേക്കു പ്രവേശിച്ചു.

ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ പാകിസ്ഥാന്‍ ബന്ധമുള്ള തീവ്രവാദികള്‍ വിനോദസഞ്ചാരികളെ കൊന്നൊടുക്കിയതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ കടുത്ത തീരുമാനങ്ങള്‍ സ്വീകരിച്ചത്. പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് ഉടനടി ഇന്ത്യ വിടാനുള്ള നോട്ടീസ് നല്‍കി.

ഭീകരാക്രമണക്കേസിന് പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളുടെ പങ്ക് കണ്ടെത്തിതോടെ കാശ്മീരില്‍ വ്യാപകമായ തിരച്ചിലാണ് നടക്കുന്നത്. ജമ്മു കശ്മീര്‍ പൊലീസില്‍ നിന്ന് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തിരുന്നു.

ഇന്ത്യയെയും പാകിസ്ഥാനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന വ്യാപാര പാത കൂടിയാണിത്. അട്ടാരി-വാഗ അതിര്‍ത്തി അടച്ചിടുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ഇന്ത്യയിലെ അമൃത്സറിനും പാകിസ്ഥാനിലെ വാഗയ്ക്കും സമീപമാണ് വാഗ-അട്ടാരി ക്രോസിങ് സ്ഥിതി ചെയ്യുന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കര മാര്‍ഗമുള്ള ഏക വ്യാപാര ഇടനാഴിയാണിത്. പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ പതിറ്റാണ്ടുകളായി സംഘര്‍ഷമുണ്ടെങ്കിലും അത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തെ ഇതുവരെ ബാധിച്ചിരുന്നില്ല.

സോയാബീന്‍, പച്ചക്കറികള്‍, ചുവന്ന മുളക്, കോഴിത്തീറ്റ, പ്ലാസ്റ്റിക്, നൂല്‍ തുടങ്ങിയ ഉല്‍പന്നങ്ങളാണ് ഈ ഇടനാഴിയിലൂടെ ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഡ്രൈ ഫ്രൂട്ട്‌സ്, റോക്ക് സാള്‍ട്ട്, ജിപ്‌സം, സിമന്റ്, ഔഷധ ഉല്‍പന്നങ്ങള്‍ തുടങ്ങിയവ പാകിസ്ഥാന്‍ ഇന്ത്യയിലേക്കു കയറ്റുമതി ചെയ്യുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ മാത്രം പാകിസ്ഥാന്‍ ഇന്ത്യയില്‍ നിന്ന് 26.8 മില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ ഇറക്കുമതി ചെയ്തു.

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വ്യാപാരത്തിനും ഈ പാതയാണ് ഉപയോഗിക്കുന്നത്. ഡ്രൈ ഫ്രൂട്ട്‌സാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് പ്രധാനമായും ഇന്ത്യയിലേക്കു കയറ്റുമതി ചെയ്യുന്നത്. വാഗ-അട്ടാരി അതിര്‍ത്തി അടച്ചതോടെ അഫ്ഗാനിസ്ഥാനിലെ വ്യാപാരികളും ആശങ്കയിലാണ്.

2023-24 ല്‍ മാത്രം, 3,887 കോടി രൂപയുടെ വ്യാപാരമാണ് അട്ടാരി ക്രോസിങ് വഴി നടന്നത്. ഇത്തരത്തില്‍ വിപുലമായ വ്യാപാര ബന്ധമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത്. വാഗ-അട്ടാരി അതിര്‍ത്തി അടച്ചുപൂട്ടുന്നത് ഉഭയകക്ഷി വ്യാപാരത്തെ മാത്രമല്ല, പ്രാദേശിക വിതരണ ശൃംഖലകളുടെ നിലനില്‍പ്പിനെയും ബാധിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+