കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

18 എംഎല്‍എമാര്‍ക്ക് 200 കോടി വാഗ്ദാനം.. കര്‍ണാടകത്തില്‍ ട്വിസ്റ്റ്! കൂടിക്കാഴ്ച കുമാരസ്വാമി പറഞ്ഞിട്

  • By
Google Oneindia Malayalam News

സര്‍ക്കാരിനെ താഴെയിറക്കാന്‍ ദള്‍ എംഎല്‍എയായ നാഗനഗൗഡ കണ്ഡക്കൂറിന്‍റെ മകന്‍ ശരണ ഗൗഡയുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ശരിവെച്ച് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ. അതേസമയം മുഖ്യമന്ത്രി കുമാരസ്വാമിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ശരണ ഗൗഡ തന്നെ വന്ന് കണ്ടതെന്നും യെദ്യൂരപ്പ പറഞ്ഞു.

eddykumar-154979400

ഓഡിയോയിലെ പ്രധാന ഭാഗം ഒഴിവാക്കി കൊണ്ടാണ് കുമാരസ്വാമി ഓഡിയോ പുറത്തുവിട്ടത്. ഗൂഡാലോചനയുടെ ഭാഗമായി ബംഗ്ലാവിലേക്ക് ശരണ ഗൗഡയെ അയച്ചത് കുമാരസ്വാമിയാണ്. പലതും മറച്ച് വെച്ച് കൊണ്ടുള്ള വീഡിയോ ആണ് കുമാരസ്വാമി പുറത്തുവിട്ടത്.സ്പീക്കര്‍ കെആര്‍ രമേശ് കുമാറിന് കോഴ വാഗ്ദാനം ചെയ്തെന്ന പറയുന്നത് അസംബന്ധമാണെന്നും യെദ്യൂരപ്പ പറഞ്ഞു.

യെദ്യൂരപ്പയും ശരണ ഗൗഡയും തമ്മിലുള്ള ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കുമാരസ്വാമി പുറത്തുവിട്ടിരുന്നു.സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യെദ്യൂരപ്പ ശ്രമിക്കുന്നതിന് തെളിവുകള്‍ ഉണ്ടെന്ന് ചൂണ്ടികാണിച്ചാണ് 2 ഓഡിയോ ക്ലിപ്പുകള്‍ കുമാരസ്വാമി പുറത്തുവിട്ടത്.കൂറുമാറാന്‍ മകന്‍ ശരണ ഗൗഡയ്ക്ക് 10 കോടി രൂപയും മന്ത്രിപദവിയും വാഗ്ദാനം ചെയ്തെന്നായിരുന്നു കുമാരസ്വാമിയുടെ ആരോപണം.

ഓഡിയോ ക്ലിപ്പുകള്‍ വ്യാജമെന്ന് തെളിഞ്ഞാല്‍ രാജിവെയ്ക്കുമെന്നും കുമാരസ്വാമി പറഞ്ഞിരുന്നു. അതേസമയം ശബ്ദ രേഖ വ്യാജമാണെന്നും താന്‍ ആരുമായും കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നുമായിരുന്നു യെദ്യൂരപ്പ ആദ്യം പറഞ്ഞത്.ശബ്ദരേഖയിലെ ശബ്ദം തന്‍റേതാണെന്ന് യെദ്യൂരപ്പ സമ്മതിച്ചതോടെ വെട്ടിലായിരിക്കുകയാണ് ബിജെപി.

English summary
Audio tape controversy: BS Yeddyurappa admits meeting JD(S)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X