Get Updates
Get notified of breaking news, exclusive insights, and must-see stories!

' ഹിറ്റ്ലറെ ഓർമിപ്പിക്കുന്നു', ദേശീയവാദം എന്ന് ഉപയോഗിക്കരുതെന്ന് മോഹൻ ഭാഗവത്

റാഞ്ചി: 'ദേശീയവാദം' എന്ന പദം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ദേശീയവാദം എന്ന പദം ഉപയോഗിക്കുന്നത് അഡോൾഫ് ഹിറ്റ്ലറെ ഓർമപ്പെടുത്തുന്നുവെന്നും മോഹൻ ഭാഗവത്. റാഞ്ചിയിലെ മുഖർജി സർവകലാശാലയിൽ നടന്ന ആർഎസ്എസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയവാദം എന്ന പദം ഉപയോഗിക്കരുത്, രാഷ്ട്രം അല്ലെങ്കിൽ ദേശീയത എന്നാണ് ഉപയോഗിക്കേണ്ടത്. ദേശീവാദം എന്ന് ഉപയോഗിക്കുമ്പോൾ അത് ഹിറ്റ്ലറുടെ നാസിസത്തെ ഓർമിപ്പിക്കുന്നു. മതമൗലികവാദം മൂലം രാജ്യത്തുടനീളം അശാന്തി നിലനിൽക്കുന്നുണ്ടെന്നും വൈവിധ്യമുണ്ടായിട്ടും ഇന്ത്യയിലെ ഓരോ പൗരനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും മോഹൻ ഭഗവത് കൂട്ടിച്ചേർത്തു.

mohan

അടിമയാകുകയോ ആരെയും അടിമയാക്കുകയോ ചെയ്യരുതെന്നത് ഇന്ത്യയുടെ നയമാണ്. എല്ലാവരെയും ഒന്നിപ്പിക്കുന്നതാണ് ഇന്ത്യയുടെ സവിശേഷത. ഇന്ത്യൻ സംസ്കാരം ഹിന്ദു സംസ്കാരമാണ്. വൈവിധ്യങ്ങൾക്കിടയിലും ഇന്ത്യയിലെ ഓരോ പൗരനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു- മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+