കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ ഇളക്കാന്‍ മോദി സര്‍ക്കാര്‍; ഭൂമി രാമജന്മഭൂമി ന്യാസിന് കൈമാറണം; കേന്ദ്രം കോടതിയില്‍

Google Oneindia Malayalam News

Recommended Video

cmsvideo
അയോധ്യ ഇളക്കാന്‍ മോദി സര്‍ക്കാര്‍ | Oneindia Malayalam

ദില്ലി: അയോധ്യ തര്‍ക്കത്തില്‍ വിവാദ ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. തര്‍ക്ക സ്ഥലത്തോട് ചേര്‍ന്ന പ്രദേശങ്ങള്‍ രാമജന്‍മഭൂമി ന്യാസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചു. സംഘപരിവാരം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന രാമക്ഷേത്ര പദ്ധതിക്ക് മേല്‍ന്നോട്ടം വഹിക്കുന്ന ട്രസ്റ്റാണ് രാമജന്‍മഭൂമി ന്യാസ്.

Supre

തര്‍ക്ക ഭൂമിയുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ എത്തിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്രത്തിന്റെ നീക്കം എന്നത് ശ്രദ്ധേയമാണ്.

16ാം നൂറ്റാണ്ടിലാണ് ബാബരി മസ്ജിദ് നിര്‍മിച്ചത്. 1992ല്‍ സംഘപരിവാരം പള്ളി തകര്‍ത്തു. പള്ളി നിന്നിരുന്ന സ്ഥലത്തും സമീപ പ്രദേശങ്ങളിലും തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരിവിട്ടിരുന്നു. ഈ ഉത്തരവ് നീക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം. തര്‍ക്കത്തില്‍ അല്ലാത്ത ഭൂമിയുടെ കാര്യത്തില്‍ ഉത്തരവ് ഇളവ് ചെയ്യണമെന്ന്് കേന്ദ്രം ആവശ്യപ്പെടുന്നു.

പള്ളി പൊളിച്ച സമയത്ത് പ്രദേശത്തെ 67 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇതില്‍ 2.77 ഏക്കര്‍ മാത്രമാണ് തര്‍ക്കത്തിലുള്ളത്. ചൊവ്വാഴ്ച അയോധ്യ കേസ് പരിഗണിക്കുമെന്ന് നേരത്തെ സുപ്രീംകോടതി അറിയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. ഡിവിഷന്‍ ബെഞ്ചിലെ ഒരു ജഡ്ജി ആരോഗ്യ കാരണങ്ങളാല്‍ അവധിയിലാണ്.

ആമിര്‍ ഖാനും നസീറുദ്ദീന്‍ ഷായും രാജ്യദ്രോഹികള്‍; ആദരവ് അര്‍ഹിക്കുന്നില്ലെന്ന് ആര്‍എസ്എസ്ആമിര്‍ ഖാനും നസീറുദ്ദീന്‍ ഷായും രാജ്യദ്രോഹികള്‍; ആദരവ് അര്‍ഹിക്കുന്നില്ലെന്ന് ആര്‍എസ്എസ്

അയോധ്യ കേസ് നീട്ടികൊണ്ടുപോകാതെ വേഗം തീര്‍പ്പാക്കണമെന്ന് നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍ ജഡ്ജിമാരില്ലാത്തതിനാലാണ് കേസ് വീണ്ടും നീട്ടിവെച്ചിരിക്കുന്നത്. കഴിഞ്ഞ 70 വര്‍ഷമായി കേസ് തുടരുന്നു. അലഹാബാദ് ഹൈക്കോടതി ക്ഷേത്രത്തിന് അനുകൂലമായിട്ടാണ് വിധിച്ചത്. എന്നാല്‍ സുപ്രീംകോടതി ഈ വിധി സ്‌റ്റേ ചെയ്യുകയായിരുന്നു. വേഗത്തില്‍ തീര്‍പ്പാക്കണമെന്നും നിയമമന്ത്രി പറഞ്ഞു. കോടതി തീരുമാനത്തിന് കാത്തിരിക്കുകയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. കോടതി തീരുമാനത്തിന് ശേഷം സര്‍ക്കാര്‍ ദൗത്യം പൂര്‍ത്തിയാക്കുമെന്നും മോദി പറഞ്ഞു.

English summary
Centre's Request To Top Court Over Ayodhya Land That Is Not Under Dispute
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X