അയോധ്യയില്‍ രാമക്ഷേത്രം; സജീവ ചര്‍ച്ചയാക്കി ബിജെപി, രാജ്യം വീണ്ടും കത്തുമോ?
ദില്ലി: അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പും തൊട്ടുപിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പും അടുത്തുവരുന്നതിനിടെ വൈകാരിക വിഷയങ്ങള്‍ പ്രചരിപ്പിച്ച് ആര്‍എസ്എസും ബിജെപിയും. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ 1992ലെത് പോലുള്ള നീക്കത്തിന് മടിക്കില്ലെന്ന് ആര്‍എസ്എസ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെ ബിജെപിയും നിലപാട് വ്യക്തമാക്കി രംഗത്തെത്തി. ക്ഷേത്ര നിര്‍മാണം വൈകുന്നത് ഹിന്ദു സമൂഹത്തില്‍ ആശങ്കയുണ്ടാക്കുന്നുവെന്ന് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് പറഞ്ഞു.

രാമക്ഷേത്രം നിര്‍മിക്കുമെന്നും ആര്‍ക്കും തടയാന്‍ സാധിക്കില്ലെന്നും കേന്ദ്രമന്ത്രി ഉമാഭാരതി പറഞ്ഞു. കേസില്‍ സുപ്രീംകോടതി വേഗം തീര്‍പ്പുണ്ടാക്കണമെന്ന് കേന്ദ്ര നിയമ സഹമന്ത്രി പിപി ചൗധരി ആവശ്യപ്പെട്ടു. രാമക്ഷേത്ര വിഷയം ചര്‍ച്ച ചെയ്യാന്‍ ദില്ലിയില്‍ ബിജെപി പ്രത്യേകമായി വിളിച്ച യോഗത്തിലാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്.
ക്ഷേത്ര നിര്‍മാണത്തിന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ഡിസംബര്‍ ആറ് തന്നെ തിരഞ്ഞെടുക്കണമെന്ന് വിഎച്ച്പി നേതാവ് സാധ്വി പ്രാചി ആവശ്യപ്പെട്ടു. കേസില്‍ സുപ്രീംകോടതി വിധി പ്രഖ്യാപിക്കാന്‍ വൈകുകയാണെങ്കില്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നിയമം പാസാക്കണമെന്ന് വിവാദ യോഗ ഗുരു ബാബാ രാംദേവ് അഭിപ്രായപ്പെട്ടു.
അതേസമയം, അയോധ്യയില്‍ രാമന്റെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കാന്‍ യുപി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. 300 കോടി രൂപ ചെലവിട്ടാണ് സര്‍ക്കാര്‍ പ്രതിമ പണിയുക. ഗുജറാത്തില്‍ അടുത്തിടെ ഉദ്ഘാടനം ചെയ്ത ഏകതാ പ്രതിമയേക്കാന്‍ വലിപ്പം രാമന്റെ പ്രതിമയ്ക്ക് വേണമെന്ന് അസം ഖാന്‍ ആവശ്യപ്പെട്ടു. ബിജെപി നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തി.
അയോധ്യയില്‍ രാമന്റെ പ്രതിമ സ്ഥാപിക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ഹിന്ദു വികാരം മാനിക്കണമെന്നും നിയമം കൊണ്ടുവരണമെന്ന ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ അഭിപ്രായം സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണമെന്നും വിഎച്ച്പി നേതാവ് ശരത് ശര്‍മ ആവശ്യപ്പെട്ടു. രാമക്ഷേത്രം നിര്‍മിച്ച ശേഷമേ അയോധ്യയില്‍ ദീപാവലി ആഘോഷത്തില്‍ പങ്കാളിയാകൂവെന്ന് രാമജന്മഭൂമി മുഖ്യ സന്ന്യാസി സത്യേന്ദ്ര ദാസ് പറഞ്ഞു.
അയോധ്യയില്‍ രാമന്റെ പ്രതിമ സ്ഥാപിക്കുന്നത് സംബന്ധിച്ച് ദീപാവലി ദിനത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിക്കുമെന്ന് അയോധ്യ മുന്‍സപ്പില്‍ കോര്‍പറേഷന്‍ മേയര്‍ ഋഷികേഷ് ഉപാധ്യായ പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പുകളില്‍ അയോധ്യ വിഷയം മുഖ്യ ചര്‍ച്ചയാക്കാനാണ് സംഘപരിവാര്‍ ശ്രമം.
അതേസമയം, ദക്ഷിണ കൊറിയന്‍ പ്രഥമ വനിത കിം ജുങ് സൂക്ക് അയോധ്യ സന്ദര്‍ശിക്കും. നഗരത്തിലെ വിവിധ പരിപാടികളില്‍ ചൊവ്വാഴ്ച അവര്‍ പങ്കെടുക്കും. യുപി സര്‍ക്കാരിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചെത്തിയ അവര്‍ താല്‍ക്കാലിക ക്ഷേത്രവും സന്ദര്‍ശിക്കുമെന്നാണ് വിവരം.












Click it and Unblock the Notifications