കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ വിധി; നേതാക്കള്‍ക്ക് പെരുമാറ്റ ചട്ടവുമായി ബിജെപി, ആദ്യ പ്രതികരണം മോദിയും ഷായും

Google Oneindia Malayalam News

ദില്ലി: അയോധ്യ കേസില്‍ സുപ്രീംകോടതി വിധി പ്രഖ്യാപിക്കാനിരിക്കെ, പാര്‍ട്ടി നേതാക്കള്‍ക്ക് പെരുമാറ്റ ചട്ടവുമായി ബിജെപി. വിധി വന്നാല്‍ ഒരു നേതാക്കളും പ്രകോപനപരമായ പ്രസ്താവനകള്‍ ഇറക്കരുതെന്ന് ചട്ടത്തില്‍ പറയുന്നു. ഇക്കാര്യം പ്രവര്‍ത്തകരെയും ഇടത്തരം നേതാക്കളെയും അറിയിക്കാന്‍ മേഖലാ യോഗങ്ങള്‍ വിളിച്ചിരിക്കുകയാണ് ബിജെപി.

Bjp

പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരാണ് വിഷയത്തില്‍ ആദ്യം പ്രതികരിക്കുക. അതുവരെ ഒരു നേതാക്കളും സ്വന്തമായ അഭിപ്രായം പ്രകടിപ്പിക്കരുതെന്നാണ് പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദേശം. ദില്ലിയില്‍ തിങ്കളാഴ്ച വര്‍ക്കിങ് പ്രസിഡന്റ് ജെപി നദ്ദ ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. അയോധ്യ കേസില്‍ വിധി വന്നാല്‍ സ്വീകരിക്കേണ്ട നടപടികളാണ് യോഗം ചര്‍ച്ച ചെയ്തത്.

'അത്യത്ഭുതം തേടി' ഐഎസ്ആര്‍ഒ; ആഴിയുടെ ആഴത്തിലേക്ക്, 6000 മീറ്റര്‍ താഴേക്ക്... ആറാം തമ്പുരാനാകും!!'അത്യത്ഭുതം തേടി' ഐഎസ്ആര്‍ഒ; ആഴിയുടെ ആഴത്തിലേക്ക്, 6000 മീറ്റര്‍ താഴേക്ക്... ആറാം തമ്പുരാനാകും!!

സമാനമായ യോഗങ്ങള്‍ ബെംഗളൂരു, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. വിധി വരുന്ന ദിവസം എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യരുത് എന്നീ കാര്യങ്ങള്‍ സംസ്ഥാന നേതാക്കളെ അറിയിക്കുകയാണ് ബിജെപി. നേതാക്കളാരും വിഷയത്തില്‍ പ്രതികരിക്കരുത്. സര്‍ക്കാര്‍ നിലപാട് പ്രധാനമന്ത്രി അറിയിക്കും. പാര്‍ട്ടിയുടെ നിലപാട് അമിത് ഷായും പറയുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

അയോധ്യ കേസില്‍ വിധി നവംബര്‍ 17ന് മുമ്പ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്നാണ് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്. അദ്ദേഹം വിരമിക്കുന്നതിന് മുമ്പ് വിധി പ്രഖ്യാപിക്കുമെന്ന സൂചനകള്‍ വന്നിരുന്നു. വിധി എന്തായാലും എല്ലാവരും അംഗീകരിക്കണമെന്നും സാമൂഹിക ഐക്യം നിലനിര്‍ത്താന്‍ ഇത് അനിവാര്യമാണെന്നും ആര്‍എസ്എസ് നേതാവ് അരുണ്‍ കുമാര്‍ പറഞ്ഞു. മുസ്ലിം സംഘടനകളും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

English summary
Ayodhya Verdict: BJP’s code of conduct for leaders, cadre: Behave responsibly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X