Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമക്ഷേത്ര നിര്‍മാണത്തിന് എപ്പോഴും അനുകൂലമെന്ന് കോണ്‍ഗ്രസ്; വിധി സ്വാഗതം ചെയ്യുന്നു

ദില്ലി: അയോധ്യയിലെ തര്‍ക്ക ഭൂമി കേസില്‍ സുപ്രീംകോടതി വിധിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. രാമക്ഷേത്രം നിര്‍മിക്കുന്നതിന് പാര്‍ട്ടി എപ്പോഴും അനുകൂലമായിരുന്നുവെന്നും സമാധാനം കാത്തുസൂക്ഷിക്കാന്‍ എല്ലാ സമുദായവും തയ്യാറാകണമെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് കോണ്‍ഗ്രസ് അനുകൂലമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Congress

അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാനാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടത്. മുസ്ലിംകള്‍ക്ക് പള്ളി നിര്‍മിക്കുന്നതിന് മറ്റൊരിടത്ത് അഞ്ച് ഏക്കര്‍ അനുവദിക്കും. തര്‍ക്ക ഭൂമി മൂന്നാക്കി വീതിച്ചുനല്‍കിയ അലഹാബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. പള്ളി നിര്‍മിക്കുന്നതിന് അഞ്ച് ഏക്കര്‍ ഭൂമി യുപി സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ കണ്ടെത്തി സുന്നി വഖഫ് ബോര്‍ഡിന് കൈമാറണമെന്നും വിധിയില്‍ വ്യക്തമാക്കി.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 പ്രകാരമാണ് സുപ്രീംകോടതി നിര്‍ണായക തീരുമാനം എടുത്തത്. നിര്‍മോഹി അഖാരക്ക് പുതിയ ക്ഷേത്രത്തിന്റെ പരിപാലനത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കണം. ഒരു ട്രസ്റ്റ് രൂപീകരിച്ച് സ്ഥലം ഏറ്റെടുക്കണം. ട്രസ്റ്റായിരിക്കും ക്ഷേത്ര നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുക. ട്രസ്റ്റ് രൂപീകരിക്കാന്‍ മൂന്ന് മാസം സമയം അനുവദിച്ചിട്ടുണ്ട്.

ഏകകണ്ഠമായ വിധിയാണ് സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് പ്രസ്താവിച്ചത്. അയോധ്യയിലെ തര്‍ക്ക ഭൂമി നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ കൈവശമാണ്. ഇത് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ രൂപീകരിക്കുന്ന പുതിയ ട്രസ്റ്റിന് ഉടന്‍ കൈമാറും. മുസ്ലിംകള്‍ക്ക് പള്ളി നിര്‍മിക്കാന്‍ അയോധ്യയില്‍ തന്നെ അഞ്ച് ഏക്കര്‍ കണ്ടെത്തി നല്‍കണമെന്നും സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+