കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് മിനാരങ്ങള്‍ക്ക് കീഴിലും ഹിന്ദുക്കള്‍ക്ക് പ്രാര്‍ഥന നടത്താം... അയോധ്യ വിധിയുടെ വിശദാംശങ്ങള്‍

Google Oneindia Malayalam News

ദില്ലി: രാംചബൂത്ര, സീത റസോയ് ഉള്‍പ്പെടെയുള്ള തര്‍ക്ക ഭൂമിയിലെ ഹൈന്ദവ വിശ്വാസ കേന്ദ്രങ്ങളില്‍ ഇനി പ്രാര്‍ഥന നടത്താന്‍ ഹിന്ദുക്കള്‍ക്ക് സാധിക്കും. തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി പവിത്രമായി കരുതുന്ന സ്ഥലങ്ങളില്‍ പ്രാര്‍ഥനയ്ക്ക് അവസരം വേണമെന്ന ഹിന്ദു പരാതിക്കാരുടെ ആവശ്യമാണ് സുപ്രീംകോടതി വിധിയിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

Supre

തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധിയിലാണ് ഇക്കാര്യ പറയുന്നത്. 1856ലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് ഭരണകൂടം പള്ളിക്ക് ചുറ്റും മതില്‍ നിര്‍മിച്ചിരുന്നു. ഈ മതിലിന് പുറത്തുള്ള പ്രദേശങ്ങളില്‍ മുസ്ലിംകള്‍ക്ക് കൈവശാവകാശമുണ്ടായിരുന്നില്ല. എന്നാല്‍ ഹിന്ദുക്കളുടെ അഭ്യര്‍ഥന മാനിച്ച് മതിലില്‍ പ്രത്യേക കവാടം നിര്‍മിച്ചിരുന്നു.

 അയോധ്യ കേസ്; നിയമപരമായ തീർപ്പുണ്ടായി, ചില കാര്യങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്ന് സിപിഎം! അയോധ്യ കേസ്; നിയമപരമായ തീർപ്പുണ്ടായി, ചില കാര്യങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്ന് സിപിഎം!

1877ല്‍ രണ്ടാമതൊരു കവാടം കൂടി അനുവദിച്ചു. ഇതിനെതിരെ പരാതി ഉയര്‍ന്നെങ്കിലും ഡെപ്യൂട്ടി കമ്മീഷണര്‍ തള്ളുകയാണ് ചെയ്തത്. പൊതു താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് മതിലില്‍ കവാടം നിര്‍മിക്കുന്നതെന്നാണ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞത്. കവാടം നിര്‍മിച്ചത് ഹൈന്ദവ ആചാരങ്ങളും ആഘോഷങ്ങളും പള്ളിയുടെ കോപൗണ്ടില്‍ നടന്നിരുന്നുവെന്നതിനും വന്‍തോതില്‍ വിശ്വാസികള്‍ എത്തിയിരുന്നുവെന്നതിനും തെളിവാണെന്ന് സാക്ഷിമൊഴിയുണ്ട്.

ആരാണ് രാം ലല്ല? അയോധ്യയിലെ തര്‍ക്ക ഭൂമിയുടെ പുതിയ അവകാശിആരാണ് രാം ലല്ല? അയോധ്യയിലെ തര്‍ക്ക ഭൂമിയുടെ പുതിയ അവകാശി

ഹൈന്ദവ ആഘോഷ ദിനങ്ങളില്‍ വന്‍തോതില്‍ ജനങ്ങള്‍ തര്‍ക്ക ഭൂമിയില്‍ എത്തിയിരുന്നുവെന്നും ദര്‍ശനം നടത്തിയിരുന്നുവെന്നും ഹിന്ദു-മുസ്ലിം സാക്ഷികള്‍ മൊഴി നല്‍കിയതും കോടതി പരിഗണിച്ചു. പള്ളിക്ക് അകത്ത് തൂണുകളോട് ചേര്‍ന്ന ഭാഗത്ത് ഹിന്ദുക്കള്‍ പ്രാര്‍ഥന നടത്തിയിരുന്നുവെന്നും ഹിന്ദു സാക്ഷികള്‍ പറയുന്നു.

Recommended Video

cmsvideo
സോഷ്യല്‍ മീഡിയയില്‍ പ്രകോപന പരാമര്‍ശം, ആദ്യ അറസ്റ്റ് മഹാരാഷ്ട്രയില്‍ | Oneindia Malayalam

16ാം നൂറ്റാണ്ടില്‍ പള്ളി നിര്‍മിച്ചു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ രണ്ടു വിഭാഗങ്ങളും ഇവിടെ ആരാധന നടത്തിയിരുന്നുവെന്നാണ് 1857ലെ തര്‍ക്കങ്ങളില്‍ നിന്നും കലാപങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ആരാധനാ കേന്ദ്രങ്ങള്‍ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുമ്പു വേലി നിര്‍മിക്കപ്പെട്ടത്. മുസ്ലിംകള്‍ വേലിക്ക് അകത്തും ഹിന്ദുക്കള്‍ പുറത്തും പ്രാര്‍ഥന നടത്തിയിരുന്നുവെന്നും സാക്ഷിമൊഴികളുണ്ട്.

https://drive.google.com/file/d/1X1gzHJSmW2rccW80RqfOiRN0MKY4wzTO/preview

English summary
Ayodhya verdict: Hindus continued to asset rights to pray inside 3 doomed structure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X