കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ; ആര്‍എസ്എസ് മുസ്ലിം നേതാക്കളുമായി ചര്‍ച്ച നടത്തുന്നു, 20 യോഗങ്ങള്‍

Google Oneindia Malayalam News

ദില്ലി: അയോധ്യ കേസില്‍ വിധി വരാനിരിക്കെ ആര്‍എസ്എസ് മുസ്ലിം നേതാക്കളുമായി ചര്‍ച്ച നടത്തുന്നു. സംഘപരിവാറുമായി ബന്ധമുള്ള മുസ്ലിം നേതാക്കളെ ഉപയോഗിച്ച് ഇമാമുമാര്‍, സംഘടനാ നേതാക്കള്‍, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് എന്നിവയുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്താനാണ് തീരുമാനം.

Mukth

ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നേതാവ് മൗലാന സയ്യിദ് അര്‍ശദ് മദനി, ഷിയാ പണ്ഡിതന്‍ മൗലാന സയ്യിദ് ഖല്‍ബെ ജവാദ് എന്നിവരുമായും ചര്‍ച്ച നടത്തും. ബിജെപി നേതാവും ന്യൂനപക്ഷ കാര്യ മന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്‌വി അധ്യക്ഷത വഹിക്കുന്ന യോഗം ചൊവ്വാഴ്ചയാണ്. ദില്ലിയില്‍ ചേര്‍ന്ന ആര്‍എസ്എസ് ഉന്നത തല യോഗത്തിലെ തീരുമാനം അടിസ്ഥാനമാക്കിയാണ് മുസ്ലിം നേതാക്കളെ കാണുന്നത്.

മഹാരാഷ്ട്രയില്‍ ആന്റി ക്ലൈമാക്‌സില്‍ ബിജെപി ഔട്ട്!! ശിവസേന-എന്‍സിപി ഭരിക്കും, കോണ്‍ഗ്രസ് പിന്തുണമഹാരാഷ്ട്രയില്‍ ആന്റി ക്ലൈമാക്‌സില്‍ ബിജെപി ഔട്ട്!! ശിവസേന-എന്‍സിപി ഭരിക്കും, കോണ്‍ഗ്രസ് പിന്തുണ

ആര്‍എസ്എസ് ജോയന്റ് സെക്രട്ടറി കൃഷ്ണ ഗോപാല്‍, മുന്‍ ബിജെപി ഓര്‍ഗനൈസിങ് സെക്രട്ടറി രാം ലാല്‍, മുസ്ലിം രാഷ്ട്രീയ മഞ്ച് നേതാവ് ഇന്ദ്രേഷ് കുമാര്‍ എന്നിവരാണ് മുസ്ലിം നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. അടുത്താഴ്ച 20 യോഗങ്ങളാണ് പദ്ധതിയിട്ടിട്ടുള്ളതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

'അത്യത്ഭുതം തേടി' ഐഎസ്ആര്‍ഒ; ആഴിയുടെ ആഴത്തിലേക്ക്, 6000 മീറ്റര്‍ താഴേക്ക്... ആറാം തമ്പുരാനാകും!!'അത്യത്ഭുതം തേടി' ഐഎസ്ആര്‍ഒ; ആഴിയുടെ ആഴത്തിലേക്ക്, 6000 മീറ്റര്‍ താഴേക്ക്... ആറാം തമ്പുരാനാകും!!

ചൊവ്വാഴ്ച മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ വസതിയില്‍ നടക്കുന്ന യോഗത്തില്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അംഗങ്ങള്‍ക്കും ക്ഷണമുണ്ട്. അവര്‍ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. പ്രധാന മുസ്ലിം നേതാക്കളെ രാമക്ഷേത്ര നിര്‍മാണത്തിന് അനുകൂലമാക്കുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അയോധ്യയിലേത്ത് ഹിന്ദു-മുസ്ലിം തര്‍ക്കമല്ലെന്നും ബാബര്‍ ചെയ്ത തെറ്റ് തിരുത്താനുള്ള അവസരമാണിതെന്നുമാണ് സംഘപരിവാര്‍ നേതാവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

English summary
Ayodhya Verdict: RSS, BJP leaders will meet with Muslim clerics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X