കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ: ക്ഷേത്ര നിര്‍മ്മാണം, പള്ളിക്ക് ഭൂമി.. ചരിത്ര വിധിയിലെ 7 സുപ്രധാന ഭാഗങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാന്‍ അനുമതി നല്‍കി കൊണ്ടാണ് അയോധ്യ ഭൂമി തര്‍ക്ക കേസില്‍ സുപ്രീംകോടതി അന്തിമ വിധി പ്രഖ്യാപിച്ചത്. മുസ്ലിങ്ങള്‍ക്ക് പള്ളി പണിയാന്‍ തര്‍ക്കഭൂമിക്ക് പുറത്ത് അയോധ്യയില്‍ തന്നെ അഞ്ച് ഏക്കര്‍ സ്ഥലം നല്‍കണമെന്നും കോടതി വിധിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ഭാഗികമായി അംഗീകരിച്ചുകൊണ്ടാണ് ഏഴ് പതിറ്റാണ്ട് നീണ്ട വ്യവഹാരങ്ങള്‍ക്ക് കോടതി വിധി പറഞ്ഞത്. കോടതി വിധിയിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ..

ക്ഷേത്ര നിര്‍മ്മാണം

ക്ഷേത്ര നിര്‍മ്മാണം

തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയാന്‍ അനമിതി നല്‍കി എന്നതാണ് ഇന്നത്തെ വിധിയിലെ ഏറ്റവും സുപ്രധാനമായ ഭാഗം. സര്‍ക്കാര്‍ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ഒരു ട്രസ്റ്റിന് കീഴിലായിരിക്കും ക്ഷേത്ര നിര്‍മ്മാണം നടത്തുക. മൂന്ന് മാസത്തിനുള്ളി സര്‍ക്കാര്‍ ഇതിനായി പദ്ധതി തയ്യാറാക്കണമെന്നും കോടതി വിധിച്ചു. ക്ഷേത്രം നിര്‍മ്മിക്കാനായി രൂപീകരിക്കുന്ന ട്രസ്റ്റില്‍ കേസിലെ കക്ഷിയായ നിര്‍മോഹി അഖാഡയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കുന്നു

മുസ്ലിംങ്ങള്‍ക്ക് 5 ഏക്കര്‍ ഭൂമി

മുസ്ലിംങ്ങള്‍ക്ക് 5 ഏക്കര്‍ ഭൂമി

മുസ്ലിംങ്ങള്‍ക്ക് പള്ളി നിര്‍മ്മിക്കാന്‍ തര്‍ക്കഭൂമിക്ക് പുറത്ത് അയോധ്യയില്‍ തന്നെ അഞ്ച് ഏക്കര്‍ സ്ഥലം നല്‍കണം. പള്ളിയുടെ നടുമുറ്റത്ത് മുസ്ലിംങ്ങള്‍ക്ക് നമസ്കാരം നടത്തിയിരുന്നതായി കോടതി നീരിക്ഷിച്ചെങ്കിലും ബാബരി മസ്ജിദ് നിലനിന്നിരുന്ന രണ്ടര ഏക്കർ സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം മുസ്ലിംകൾക്ക് മാത്രമായിരുന്നില്ലെന്നും കോടതി വ്യക്തമാക്കി.

അലഹബാദ് ഹൈക്കോടതി വിധി തള്ളി

അലഹബാദ് ഹൈക്കോടതി വിധി തള്ളി

അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്ക ഭൂമി മൂന്നായി വിഭിജിച്ച് ഹിന്ദുമഹാസഭയ്ക്കും മുസ്ലിംങ്ങള്‍ക്കും നിര്‍മോഹി അഖാരയ്ക്കും നല്‍കാനുള്ള 2010 സെപ്തംബര്‍ 30 ലെ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളി. രാമവിഗ്രഹം സ്ഥാപിച്ചിരുന്ന സ്ഥലം രാം ലല്ലയ്ക്കും സീതാരസോയിയും രാം ചബൂത്തരയും ഉള്‍പ്പെട്ട ഭാഗം നിര്‍മോഹി അഖോരിക്കും മൂന്നാമത്തെ ഭാഗം സുന്നി വഖഫ് ബോര്‍ഡിനുമായിട്ടായിരുന്നു വീതിച്ച് നല്‍കിയത്.

ഹിന്ദുവിശ്വാസം തള്ളിക്കളായനാവില്ല

ഹിന്ദുവിശ്വാസം തള്ളിക്കളായനാവില്ല

അയോധ്യയിലാണ് രാമന്‍ ജനിച്ചതെന്ന് ഹിന്ദുവിശ്വാസം തള്ളിക്കളായനാവില്ല. രാമജന്മഭൂമിക്ക് നിയപരമായ അസ്തിത്വമില്ലെങ്കിലും ദൈവസങ്കല്‍പ്പത്തിന് നിയമപരമായ അസ്തിത്വമുണ്ട്. തർക്കഭൂമിയിൽ ഒരു സംഘടനയ്ക്കും അവകാശമില്ല എന്ന് വിധിച്ച കോടതി എന്നാൽ നൂറ്റാണ്ടുകളായി അവിടെ ഹിന്ദുക്കൾ ആരാധ നടത്തിയിരുന്നുവെന്ന വസ്തുത അംഗീകരിച്ചു.

പുരാവസ്തു വകുപ്പ് കണ്ടെത്തല്‍ പ്രധാനം

പുരാവസ്തു വകുപ്പ് കണ്ടെത്തല്‍ പ്രധാനം

തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട് പുരാവസ്തു വകുപ്പിന്റെ രേഖകള്‍ തള്ളിക്കളയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മസ്ജിദ് നിർമിക്കപ്പെട്ടത് ഒഴിഞ്ഞ സ്ഥലത്തായിരുന്നില്ല. മറ്റൊരു നിർമിതിയുടെ മുകളിലായിരുന്നുവെന്ന് കോടതി വിധിയില്‍ വ്യക്തമാക്കുന്നു. പള്ളിക്കു കീഴിലുണ്ടെന്ന് കണ്ടെത്തിയ ആ നിർമിതി ഒരു മുസ്ലിം കെട്ടിടമായിരുന്നില്ല. പള്ളി പണിതത് ഹിന്ദുക്ഷേത്രം തകർത്തിട്ടാണോ എന്നകാര്യം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

പള്ളി തകര്‍ത്തത് നിയമവിരുദ്ധം

പള്ളി തകര്‍ത്തത് നിയമവിരുദ്ധം

1992 ഡിസംബര്‍ 6 ന് പള്ളി തകര്‍ത്തത് നിയമവിരുദ്ധമയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എല്ലാ മതങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുക ഭരണഘടനപരമായ ബാധ്യതയെന്ന് കോടതി നിരീക്ഷിച്ചു. കോടതിക്ക് സന്തുലിതാവസ്ഥ കാണിക്കേണ്ടതുണ്ടെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം തീരുമാനിക്കുക നിയമവഴിയിലൂടെയായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

തള്ളിയ ഹര്‍ജികള്‍

തള്ളിയ ഹര്‍ജികള്‍

തര്‍ക്കഭൂമിയില്‍ ഉടമസ്ഥാവകാശം ഉന്നയിച്ചുകൊണ്ടുള്ള ഷിയാ വഖഫ് ബോര്‍ഡിന്‍റെ ഹര്‍ജി സുപ്രീംകോടതി തളളി. സുന്നികള്‍ക്കല്ല ഷിയാക്കള്‍ക്കായിരുന്നു അവകാശമെന്നായിരുന്നു ഹരജി. നിർമോഹി അഖാരയുടെ ഹർജിയും കോടതി തളളി. തര്‍ക്കഭൂമിയുടെ അവകാശം തെളിയിക്കാനുള്ള ഒരു രേഖയും ഒരു കക്ഷിക്കും ഹാജരാക്കാന്‍ സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

 അയോധ്യ; വിധി പറയാന്‍ സുപ്രീംകോടതി എന്തുകൊണ്ട് ശനിയാഴ്ച്ച തിരഞ്ഞെടുത്തു അയോധ്യ; വിധി പറയാന്‍ സുപ്രീംകോടതി എന്തുകൊണ്ട് ശനിയാഴ്ച്ച തിരഞ്ഞെടുത്തു

അയോധ്യ വിധി: വിശ്വാസം മാത്രം അടിസ്ഥാനമാക്കിയല്ല, തെളിവുകള്‍ കൂടി പരിഗണിച്ചാണ് വിധിയെന്ന് കോടതിഅയോധ്യ വിധി: വിശ്വാസം മാത്രം അടിസ്ഥാനമാക്കിയല്ല, തെളിവുകള്‍ കൂടി പരിഗണിച്ചാണ് വിധിയെന്ന് കോടതി

English summary
The 7 most important parts of the judgment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X