Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍ക്കിയോളജിക്കല്‍ കണ്ടെത്തലുകള്‍, ചരിത്ര രേഖകള്‍, അയോധ്യ വിധിയെ സ്വാധീനിച്ച ഘടകങ്ങള്‍

ദില്ലി: അയോധ്യ കേസില്‍ സുപ്രീം കോടതി നിര്‍ണായക വിധി പറഞ്ഞത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ്. നിരവധി ചരിത്രങ്ങളും പല സഞ്ചാരികളുടെയും വിവരണങ്ങളും അയോധ്യയില്‍ ക്ഷേത്ര നിര്‍മിക്കാനുള്ള വിധിക്ക് ബലമേകിയിട്ടുണ്ട്. അയോധ്യയില്‍ വിവിധ ഇടങ്ങളില്‍ നടന്ന ഉദ്ഖനനം രാമക്ഷേത്രമുണ്ടായിരുന്നുവെന്ന വാദത്തെ സാധൂകരിക്കുന്നതാണ്.

വിവിധ തരം സംസ്‌കാരത്തിന്റെ പ്രത്യേകിച്ച് ആധുനിക നഗര ശിലാ യുഗം മുതല്‍ ആരംഭിക്കുന്നത് മുതലുള്ള തെളിവുകള്‍ കോടതിയുടെ പരിഗണനയുടെ ഭാഗമായിരുന്നു. ബിസി രണ്ടാം നൂറ്റാണ്ട് മുതല്‍ ഇന്ത്യന്‍ ഭൂഖണ്ഡത്തിലും ഉപഭൂഖണ്ഡിലും നിലനിന്നിരുന്ന സംസ്‌കാരമാണ് ഇത്. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ യുഗമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ

ആര്‍ക്കിയോളജിക്കല്‍ സര്‍വേ

ആര്‍ക്കിയോളജിക്കല്‍ വിഭാഗത്തിന്റെ ഉദ്ഖനനത്തില്‍ 12ാം നൂറ്റാണ്ടില്‍ ഉണ്ടായിരുന്ന രൂപശിലകളെ കുറിച്ച് കണ്ടെത്തിയിരുന്നു. ക്ഷേത്രത്തിന്റെ ഈ രൂപശിലകള്‍ക്ക് വലിയ വ്യാപ്തിയുണ്ടായിരുന്നു. 17 നിരകളിലായി 85 സ്തംഭങ്ങള്‍ ഇവിടെ ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. സാധ്യതകളുടെ ആധിക്യം കാരണം ഇത് ഹിന്ദു ആചാരങ്ങളുടെ ഉദ്ഭവ കേന്ദ്രമാണെന്ന് അടിവരയിടുന്നുണ്ട്. തര്‍ക്കപ്രദേശത്തുള്ള മുസ്ലീം പള്ളി പഴയ രൂപശിലയിലാണ് പണിതിരിക്കുന്നത്. ക്ഷേത്രത്തിന്റെ ചുവരുകള്‍ മുമ്പുണ്ടായിരുന്ന ക്ഷേത്രത്തിന്റെ ചുമരുകള്‍ ഉപയോഗിച്ചിരുന്നതായും കണ്ടെത്തിിട്ടുണ്ട്.

ചരിത്രം ആരംഭിക്കുന്നു

ചരിത്രം ആരംഭിക്കുന്നു

അയോധ്യയിലെ ഉദ്ഖനനത്തില്‍ വൃത്താകൃതിയിലുള്ള ക്ഷേത്രം ഉണ്ടായിരുന്നതായും, ഇതോടൊപ്പം ക്ഷേത്രത്തിലെ പുണ്യജലം പുറത്തേക്ക് ഒഴുകാനുള്ള സംവിധാനവും ഉണ്ടായിരുന്നതായി ഗവേഷകര്‍ പറയുന്നു. എട്ടോ പത്തോ നൂറ്റാണ്ടിലാണ് ഇത് ഉണ്ടായിരുന്നതെന്നാണ് കണ്ടെത്തല്‍. ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പം പള്ളിയുടെ അവശിഷ്ടങ്ങളും പരിശോധിച്ചപ്പോള്‍ ക്ഷേത്രത്തിനാണ് കാലപ്പഴക്കം കണ്ടെത്താനായത്.

പിഴവുകള്‍ ഇങ്ങനെ

പിഴവുകള്‍ ഇങ്ങനെ

ആര്‍ക്കിയോളജിക്കല്‍ സര്‍വേയില്‍ ഹിന്ദു മതത്തിന്റെ ഉദ്ഭവം ഇവിടെ നിന്നാണെന്ന് പറയുന്നുണ്ടെങ്കിലും പിഴവുകള്‍ നിരവധിയുണ്ട്. ഇവിടെ ക്ഷേത്രമുണ്ടായിരുന്നെങ്കില്‍ അത് എങ്ങനെ തകര്‍പ്പെട്ടു എന്നതിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേയ്ക്ക് ഉത്തരങ്ങളില്ല. ഇതിന് കാരണം എന്താണെന്നും പറയുന്നില്ല. പള്ളി പണിയുന്നതിന് വേണ്ടിയാണോ മുമ്പ് അവിടെയുണ്ടായിരുന്ന ആരാധനാലയം തകര്‍ത്തത് എന്നും കണ്ടെത്താനായിട്ടില്ല. പള്ളി പണിയുന്ന കാലഘട്ടവും മുമ്പ് നിലനിന്നിരുന്ന ആരാധനാലയവും തമ്മില്‍ നാല് നൂറ്റാണ്ടുകളും വ്യത്യാസമുണ്ട്. ഇതിനും ഉത്തരമില്ല. ഹിന്ദു ആരാധനാലയത്തിന്റെ ഭാഗങ്ങള്‍ കൊണ്ടാണ് പള്ളി നിര്‍മിച്ചതെന്നും തെളിയിക്കാനായിട്ടില്ല.

തൂണുകളും വ്യത്യാസം

തൂണുകളും വ്യത്യാസം

പള്ളി നിര്‍മിക്കാനായി കറുത്ത നിറത്തിലുള്ള കസൗതി കല്ലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഇത് മറ്റേതെങ്കിലും രേഖകളുമായി ബന്ധപ്പെടുത്താനായിട്ടില്ല. 12 മുതല്‍ 16 വരെയുള്ള നൂറ്റാണ്ടുകളിലെ മനുഷ്യ ചരിത്രത്തെ കുറിച്ചും രേഖകള്‍ ഇല്ല. ഇത്തരം കാര്യങ്ങളൊന്നും ലഭ്യമല്ലാത്തത് കാരണം ക്ഷേത്രം തകര്‍ത്തിട്ടാണ് മുസ്ലീം പള്ളി നിര്‍മിച്ചതെന്ന് കൃത്യമായി പറയാന്‍ സാധിച്ചിട്ടില്ല. കണ്ടെത്തലിലെ ഏറ്റവും വലിയ പോരായ്മയും ഇത് തന്നെയാണ്.

Recommended Video

cmsvideo
    എന്താണ് അയോധ്യ കേസ്? അറിയേണ്ടതെല്ലാം
    ചരിത്ര രേഖകള്‍

    ചരിത്ര രേഖകള്‍

    സഞ്ചാരികളായ ജോസഫ് ടൈഫെന്റ്‌ഹെയ്‌ലര്‍, മോണ്ട്‌ഗോമറി മാര്‍ട്ടിന്‍ എന്നിവരുടെ രേഖകളിലും ഇക്കാര്യങ്ങളെ കുറിച്ച് പറയുന്നുണ്ട്. ഹിന്ദുക്കളുടെ വിശ്വാസം അയോധ്യയിലെ രാമജന്മഭൂമിയുമായി ബന്ധപ്പെട്ടാണെന്ന് ഇവരുടെ വിവരണങ്ങളിലുണ്ട്. ഹിന്ദുക്കള്‍ പ്രാര്‍ത്ഥിക്കുന്ന സീതാ രസോയ്, സ്വര്‍ഗ് ദ്വാര്‍, ബേദി എന്നിവ ശ്രീരാമന്റെ ജന്മസ്ഥലം അയോധ്യയാണെന്ന് ഉറപ്പിക്കുന്നു. തീര്‍ത്ഥാടകര്‍ പൂജാ കര്‍മങ്ങള്‍ ചെയ്യുന്നതും, വിശ്വാസികള്‍ കൂട്ടത്തോടെ ഇവിടെ സമ്മേളിക്കുന്നതും രാമജന്‍മഭൂമി എന്ന വാദത്തിന് ബലം നല്‍കുന്നതാണെന്നും ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+