അയോധ്യയില്‍ യോഗി ഹീറോ, ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ മുന്‍തൂക്കം ഇക്കാര്യങ്ങളില്‍
ദില്ലി: ഉത്തര്‍പ്രദേശില്‍ മൂന്ന് ഘട്ടങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്ന് കഴിഞ്ഞു. ഇനിയും നടക്കാനുണ്ട്. എന്നാല്‍ ബിജെപി രാഷ്ട്രീയത്തിന്റെ കോട്ടയായ അയോധ്യയില്‍ രാഷ്ട്രീയ സാഹചര്യം എങ്ങനെയാണ്. നിലവിലെ ഗ്രൗണ്ട് റിപ്പോര്‍ട്ട് പ്രകാരം ബിജെപിക്ക് തന്നെയാണ് മുന്‍തൂക്കം. ജില്ലയുടെ മുഖം മാറ്റിയതില്‍ വലിയ പങ്ക് ബിജെപിക്കുണ്ടെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്.
എഎപി പഞ്ചാബ് പിടിച്ചാല്‍ ഭയം ബിജെപിക്ക്, 3 സംസ്ഥാനങ്ങളില്‍ ട്രെന്‍ഡ് മാറും, അടവ് മാറ്റി കോണ്‍ഗ്രസ്
എന്നാല്‍ സമാജ് വാദി പാര്‍ട്ടി തരക്കേടില്ലാത്ത പ്രകടനം അയോധ്യയില്‍ നടത്തുന്നുണ്ട്. ഇത്തവണ മികച്ച മത്സരം തന്നെ അയോധ്യയില്‍ നടക്കുമെന്ന് വോട്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ബിജെപി അയോധ്യയെ ടൂറിസം ഹബ്ബായി മാറ്റിയത് വലിയ സ്വാധീനം വോട്ടര്‍മാരില്‍ ഉണ്ടാക്കിയിട്ടുണ്ട്.

ബിജെപി ഏതൊരു മണ്ഡലത്തേക്കാള്‍ കൂടുതല്‍ സമയം ചെലവിടുന്നത് അയോധ്യയിലാണ്. അതുകൊണ്ട് അഭിമാന പ്രശ്‌നമാണ് ഇവിടെ ജയിക്കുകയെന്നത്. അയോധ്യ ജില്ലയിലെ അഞ്ച് സീറ്റും ബിജെപിയാണ് വിജയിച്ചത്. രാമക്ഷേത്ര നിര്‍മാണം അടക്കമുള്ളവ പ്രധാന അജണ്ടയായി ഇവിടെ ബിജെപി ഉയര്‍ത്തി കഴിഞ്ഞതാണ്. മൂന്ന് ദശാബ്ദത്തോളം അയോധ്യ നഗരത്തിലെ സീറ്റുകള്‍ ബിജെപിക്കൊപ്പമായിരുന്നു. 2012ല്‍ പക്ഷേ ബിജെപി ഈ സീറ്റില്‍ തോറ്റിരുന്നു. എസ്പിയുടെ തേജ് നാരായണ്‍ പാണ്ഡെയാണ് വിജയിച്ചത്. ഇത്തവണ സിറ്റിംഗ് എംഎല്‍എ വേദ് പ്രകാശ് ഗുപ്തയ്‌ക്കെതിരെ പാണ്ഡെ മത്സരിക്കുന്നുണ്ട്. അതുകൊണ്ട് മത്സരം മുറുകാനും സാധ്യതയുണ്ട്.

ശ്രീരാമന്‍ തനിക്കാപ്പമാണെന്നും, താന്‍ രാമഭക്തനാണെന്നും വേദ്പ്രകാശ് ഗുപ്ത പറയുന്നു. ചിലര്‍ ഇപ്പോള്‍ തിലക കുറിയും തൊട്ട് രാമഭക്തരാണെന്ന് പറഞ്ഞ് നടക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. 1990 മുതല്‍ രാമക്ഷേത്ര നിര്‍മാണത്തിനായി ബിജെപി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഗുപ്ത വ്യക്തമാക്കി. അയോധ്യയില്‍ രാമക്ഷേത്രം വരുന്നതോടെ വന്‍ വികസനമാണ് വരാന്‍ പോകുന്നതെന്ന് അദ്ദേഹം പറയുന്നു. അതേസമയം യോഗിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമാണ് വലിയ ജനപ്രീതി അയോധ്യയിലുണ്ട്. ബിജെപിക്ക് ഏറ്റവും വലിയ കരുത്തും ഇവര്‍ തന്നെയാണ്. നേരത്തെ യോഗി ആദിത്യനാഥ് അയോധ്യയില്‍ നിന്ന് മത്സരിക്കുമെന്ന് വരെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഹിന്ദുക്കള്‍ക്ക് വേണ്ടി നില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും ബിജെപി മാത്രമാണെന്നും, ബാക്കിയുള്ളവരെല്ലാം പ്രീണനമാണ് നടത്തുന്നതെന്നും ഹനുമാന്‍ഗാര്‍ഗി ക്ഷേത്രത്തിന് സമീപം കട നടത്തുന്ന രാജേ ഷ് രാം മോഡന്‍വാള്‍ പറയുന്നു. മറ്റൊരു കടയുടമയായ രാകേഷ് കുമാര്‍ ഗുപ്തയും രാമക്ഷേത്രം ബിജെപിയെ വിജയിപ്പിക്കുമെന്ന് ഉറപ്പിച്ച് പറയുന്നു. എന്നാല്‍ എസ്പി ആത്മവിശ്വാസത്തിലാണ്. രാമന്റെ ആശീര്‍വാദം എസ്പിക്കാപ്പമാണ്. അഖിലേഷ് യാദവ് അടുത്ത മുഖ്യമന്ത്രിയാവുമെന്നും എസ്പി സ്ഥാനാര്‍ത്ഥി പവന്‍ പാണ്ഡെ പറയുന്നു. ബിജെപി ഭഗവാന്‍ രാമനെ രാഷ്ട്രീയത്തിനായിഉപയോഗിക്കുകയാണ്. ഈ പ്രപഞ്ചത്തിന്റെ നാഥനാണ് അദ്ദേഹം. രാഷ്ട്രീയ ലാഭത്തിനായി അദ്ദേഹത്തെ ഉപയോഗിക്കുന്നവര്‍ക്ക് ശ്രീരാമന്‍ തന്നെ ബുദ്ധി ഉപദേശിച്ച് നല്‍കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും പാണ്ഡെ പറഞ്ഞു.

യോഗി ആദിത്യനാഥ് രാജ്യത്തെ ഏറ്റവും വലിയ കലാപകാരിയാണ്. അയോധ്യയില്‍ വിനാശം കൊണ്ടുവന്നയാളാണ് അദ്ദേഹം. ബുള്‍ഡോസര്‍ ഉപയോഗിച്ച് കടകള്‍ നിരപ്പാക്കിയ മുഖ്യമന്ത്രിയാണ് യോഗിയെന്ന് പവന്‍ പാണ്ഡെ പറയുന്നു. വിദ്വേഷ സര്‍വകലാശാലയില്‍ നിന്നാണ് യോഗിയുടെ വരവ്. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിക്കാനാണ് അദ്ദേഹത്തിനറിയുക. അയോധ്യ സ്‌നേഹത്തിന്റെയും മതമൈത്രിയുടെയും നാടാണെന്നും പവന്‍ പാണ്ഡെ പറഞ്ഞു. അയോധ്യയില്‍ വികസനം നടന്നതാണ് പാണ്ഡെയുടെ പ്രശ്‌നം. അയോധ്യയില്‍ വിനാശം കൊണ്ടുവന്നത് പാണ്ഡെയാണ്. ഒരു വികസനവും ഇവിടെയില്ലായിരുന്നു. ബിജെപി എന്തൊക്കെ ചെയ്‌തെന്ന് ജനങ്ങള്‍ക്കറിയാം. 300 സീറ്റില്‍ അധികം ബിജെപി നേടുമെന്നും വേദ്പ്രകാശ് ഗുപ്ത പറഞ്ഞു.

സരയൂ ഘട്ടില്‍ വന്‍ വികസനം വന്നുവെന്ന് വോട്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നു. ഇവിടെ കടത്തുകാരനായ അരവിന്ദ് പറയുന്നത് യോഗിയുടെ ഭരണത്തില്‍ ഒരുപാട് വികസനം വന്നുവെന്നാണ്. ടൂറിസം മെച്ചപ്പെട്ടു. ജനങ്ങള്‍ക്ക് പണം കിട്ടുന്നുണ്ട്. റേഷനും വീടുകളും ലഭിക്കുന്നുണ്ട്. തീര്‍ച്ചയായും ഇത് നല്ല കാര്യമാണ്. ബിജെപിക്ക് തന്നെ ജനങ്ങള്‍ വോട്ട് ചെയ്യുമെന്നും അരവിന്ദ് പറയുന്നു. എസ്പിയുടെ കാലത്ത് രാമക്ഷേത്രം ഒരിക്കലും വരില്ലായിരുന്നുവെന്ന് യോഗി പറഞ്ഞു. അതേസമയം കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് അയോധ്യയുടെ പ്രതിച്ഛായ തന്നെ മാറി പോയെന്ന് വേദ്പ്രകാശ് ഗുപ്ത പറയുന്നു. ഹൈവേകളും ടൂറിസം കേന്ദ്രങ്ങളും വന്‍ തോതില്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഇത് ബിജെപിക്ക് അനുകൂല സാഹചര്യമാണ്.












Click it and Unblock the Notifications