• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

5 മിനുട്ട് യോഗാ ബ്രേക്ക് എടുക്കാം, വൈ ബ്രേക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം, നിര്‍ദേശവുമായി കേന്ദ്രം

Google Oneindia Malayalam News

ദില്ലി: ഓഫീസില്‍ നല്ല തിരക്കിട്ട പണി, ഒന്ന് റിലാക്‌സ് ചെയ്യണമെന്ന് തോന്നുന്നുണ്ടോ? എന്താ അതിന് സര്‍ക്കാര്‍ സര്‍വീസില്‍ ഇടമില്ലെന്നാണോ? എന്നാല്‍ ഇനി അങ്ങനൊരു ഇടവേള കിട്ടും. അഞ്ച് മിനുട്ട് നിങ്ങള്‍ക്ക് ബ്രേക്ക് എടുക്കാം. പക്ഷേ അത് യോഗ ചെയ്യാനായിട്ടായിരിക്കണം. യോഗ ഇടവേള അനുവദിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പറഞ്ഞ് വരുന്നത് ആയുഷ് മന്ത്രാലയം പുറത്തിറക്കിയ ഒരു ആപ്പിനെ കുറിച്ചാണ്. ഈ ആപ്പില്‍ അഞ്ച് മിനുട്ട് യോഗ ചെയ്യേണ്ട രീതികള്‍ കൃതൃമായി വിവരിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ എല്ലാ ജീവനക്കാരോടും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം യോഗയ്ക്കായി സമയം കണ്ടെത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

രണ്ട് ദിവസം ഈ ഉത്തരവ് പുറത്തിറങ്ങിയത്. പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് വിഭാഗം നേരത്തെ എല്ലാ മന്ത്രാലയത്തോടും ഈ ആപ്പിനെ പ്രമോട്ട് ചെയ്യാനായി ആവശ്യപ്പെട്ടിരുന്നു. ഈ ആപ്പിനെ കുറിച്ചുള്ള അവബോധം എല്ലാവരിലേക്കും എത്തിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഈ ആപ്പ് എങ്ങനെ ഉപയോഗിക്കണമെന്നും അതിന്റെ പ്രവര്‍ത്തന രീതികളുമൊക്കെയാണ് മന്ത്രാലയം ജനങ്ങളിലേക്ക് എത്തിക്കും. യോഗാ ബ്രേക്ക് എങ്ങനെ എടുക്കാം എന്നതിനെ കുറിച്ച് കൃത്യമായി അറിയില്ലെങ്കില്‍ പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്. വൈ ബ്രേക്ക് എന്നാണ് ഈ ആപ്പിന്റെ പേര്. ഇത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

എല്ലാ ജീവനക്കാരെയും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യിച്ച് വൈ ബ്രേക്കിന്റെ ഭാഗമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിലൂടെ ഇവരുടെ കുടുംബങ്ങളിലേക്കും സാധാരണ ജനങ്ങളിലേക്കും അവബോധം കൊണ്ടുവരാനാവുമെന്നാണ് വിലയിരുത്തല്‍. പ്രധാനമന്ത്രി അടക്കമുള്ളവര്‍ ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ യോഗ പ്രമോട്ട് ചെയ്യാറുണ്ട്. ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് യോഗയെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞിരുന്നു. അന്താരാഷ്ട്ര തലത്തില്‍ യോഗാ ദിനം ഇന്ത്യ ആചരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് വൈ ആപ്പ് ആയുഷ് മന്ത്രാലയം പുറത്തിറക്കിയത്. ഗംഭീരമായൊരു ചടങ്ങും ഇതിനായി വെച്ചിരുന്നു.

ആറ് മന്ത്രിമാര്‍ അടക്കമാണ് ഈ ആപ്പ് പുറത്തിറക്കുന്ന പരിപാടിയില്‍ എത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ യോഗാ പ്രമോഷന്റെ മുഖമായി ഈ ആപ്പ് മാറുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. പേഴ്‌സണല്‍ കാര്യ വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗും എത്തിയിരുന്നു. നിയമ മന്ത്രി കിരണ്‍ റിജിജുവിനോട് അദ്ദേഹം ഒരു കാര്യം നിര്‍ദേശിക്കുകയും ചെയ്തു. അഞ്ച് മിനുട്ട് യോഗ ചെയ്യണമെന്ന നനിയമം കൊണ്ടുവരണമെന്നാണ് നിര്‍ദേശം. ജോലി സ്ഥലത്ത് അത്തരം നിയമം കൊണ്ടുവരുന്നത് ജീവനക്കാര്‍ക്ക് ഉപകാരപ്പെടും എന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. അതേസമയം റിജിജു ഇക്കാര്യത്തിനോട് കൃത്യമായി പ്രതികരിച്ചിട്ടില്ല.

ഈ ആപ്പിന്റെ പ്രവര്‍ത്തനത്തെ മന്ത്രിമാര്‍ക്ക് എങ്ങനെയാണെന്ന് ചടങ്ങിലുള്ളവര്‍ ഡെമോയിലൂടെ കാണിച്ച് കൊടുത്തിട്ടുണ്ട്. ഈ ആപ്പില്‍ എങ്ങനെയാണ് യോഗാസനം എന്നാണ് മന്ത്രിമാര്‍ കണ്ടത്. ആയുഷ് മന്ത്രാലയത്തിന്റെ വൈ ആപ്പ് കാട്ടുത്തീ പോലെ കത്തിപ്പടരുമെന്ന് കിരിണ്‍ റിജിജു പറഞ്ഞു. ആയുഷ് വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാളും ചടങ്ങിലുണ്ടായിരുന്നു. ജോലി ഭാരം കൊണ്ട് സമ്മര്‍ം അനുവഭവിക്കുന്ന പ്രൊഫഷണലുകളുടെ സമ്മര്‍ദം കുറയ്ക്കാന്‍ വേണ്ടി ഡിസൈന്‍ ചെയ്തതാണ് അഞ്ച് മിനുട്ട് യോഗയെന്ന് സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. അവര്‍ക്ക് മനസ്സിലേക്ക് കുളിര്‍മ കൊണ്ടുവന്ന് ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ യോഗ സഹായിക്കുമെന്നും സോനോവാള്‍ പറഞ്ഞു.

cmsvideo
  What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

  പ്രാണായാമം, ധ്യാനം, ആസന്നങ്ങള്‍, എന്നിവയാണ് യോഗാഭ്യാസങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോര്‍പ്പറേറ്റ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സമ്മര്‍ദമുണ്ടാകുന്നുവെന്ന് ഞങ്ങള്‍ അറിയാം. കാരണം അവരുടെ ജോലി അങ്ങനെയാണ്. മറ്റ് പ്രൊഫഷണലുകളും അങ്ങനെ തന്നെയാണ്. ഇവരൊക്കെയാണ് വൈ ആപ്പിന് ആവശ്യമുള്ളവര്‍. അവര്‍ക്ക് ആശ്വാസം ലഭിക്കാന്‍ ഇത് കാരണമാകുമെന്നും സോനോവാള്‍ പറഞ്ഞു. ദില്ലി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലാണ് നേരത്തെ മൊഡ്യൂള്‍ ലോഞ്ച് ചെയ്തിരുന്നത്. ഇവരില്‍ നിന്ന് ഈ ആപ്പിനെ കുറിച്ച് വളരെ മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഇതേ തുടര്‍ന്നാണ് ആന്‍ഡ്രോയിഡ് ആപ്പുമായി ആയുഷ് മന്ത്രാലയം രംഗത്ത് വന്നത്.

  English summary
  ayush ministry developed and launched an app for yoga now govt employees can take 5 minute break
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X