സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം: 'ക്വിറ്റ് ഇന്ത്യ സമര നായിക' അരുണ ആസഫ് അലി
സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ചരിത്രത്തിൽ ഒഴിച്ച് നിർത്താനാകത്ത പേരാണ് 'ക്വിറ്റ് ഇന്ത്യ സമരനായിക' എന്നറിയപ്പെടുന്ന അരുണ ആസഫ് അലി. 1942 ഓഗസ്റ്റ് 9 ന് ക്വിറ്റ് ഇന്ത്യ സമരത്തിനിടയിൽ ബോംബെയിലെ ഗോവാലിയ ടാങ്ക് മൈതാനിയിൽ കോൺഗ്രസിൻറെ പതാക ഉയർത്തി ബ്രിട്ടീഷുകാരെ വെല്ലുവിളിച്ചതോടെയാണ് അരുണയുടെ പോരാട്ടം ശ്രദ്ധനേടുന്നത്.
അവിഭക്ത പഞ്ചാബിലെ കാൽക്ക (ഇപ്പോൾ ഹരിയാനയിൽ) യിലെ ഒരു ബംഗാളി കുടുംബത്തിൽ 1909 ജുലൈ 16 നാണ് അരുണ ജനിച്ചത്. ലാഹോർ, നൈനിറ്റാൾ എന്നിവിടങ്ങളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പഠനം പൂർത്തിയാക്കി കൊൽക്കത്തയിലെ ഗോപാലകൃഷ്ണ ഗോകലെ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തു.

അലഹബാദിൽ വെച്ച് കോൺഗ്രസ് നേതാവായിരുന്നു ആസഫ് അലിയെ പരിചയപ്പെട്ടതാണ് ജീവിതത്തിൽ വഴിത്തിരിവായത്. എല്ലാ എതിർപ്പുകളേയും തള്ളി ഇരുവരുടേയും ബന്ധം വിവാഹത്തിലെത്തി.അരുണയെക്കാൾ 20 വയസ് പ്രായക്കൂടുതൽ ഉള്ള ആളായിരുന്നു ആസഫ് അലി. വിവാഹ ശേഷമാണ് അരുണ കോൺഗ്രസിൽ പ്രവർത്തിച്ച് തുടങ്ങുന്നത്. പിന്നീട് കോൺഗ്രസിന്റെ സജീവ പ്രവർത്തകയായ അവർ ഉപ്പുസത്യാഗ്രഹ സമയത്ത് പൊതുയോഗങ്ങളിൽ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തു.
1932-ൽ തീഹാർ ജയിലിൽ തടവിലാക്കപ്പെട്ട അവർ രാഷ്ട്രീയ തടവുകാരോടുള്ള നിസ്സംഗതയിൽ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തി. സമരം വിജയം കാണുകയും തിഹാറിൽ സ്ഥിതി മെച്ചപ്പെടുകയും ചെയ്തു. എന്നാൽ അരുണയെ അംബാലയിലെ ജയിലിലേക്ക് മാറ്റുകളും ഏകാന്ത തടവിൽ പാർപ്പിക്കുകയും ചെയ്തു.
1942 ആഗസ്ത് 8-നാണ് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി ബോംബെ സെഷനിൽ ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കുന്നത്. പ്രധാന നേതാക്കളെയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലെ എല്ലാ അംഗങ്ങളെയും അറസ്റ്റ് ചെയ്ത് കൊണ്ടായിരുന്നു ബ്രിട്ടീഷുകാർ ഇതിനോട് പ്രതികരിച്ചത്. പിറ്റേന്നാൾ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ അരുണ ആയിരുന്നു അധ്യക്ഷത വഹിച്ചത്. അരുണയുടെ നേതൃത്വത്തിൽ ഗോവാലിയ ടാങ്ക് മൈതാനത്തിൽ കോൺഗ്രസ് പതാക ഉയർത്തി.സ്വാതന്ത്ര്യത്തിനായുള്ള ഭാരതീയരുടെ പോരാട്ടത്തിന്റെ ഗതി മാറ്റിയ ദിനമായിരുന്നു അത്.
എന്നാൽ അരുണയ്ക്കെതിരെ ബ്രിട്ടീഷ് സർക്കാർ അറസ്റ്റ് പുറപ്പെടുവിച്ചു. ഇതോടെ അവർ ഒളിവിൽ പോയി. അരുണയുടെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടി.ഒളിവിൽ കഴിയുന്ന സമയങ്ങളിൽ കോൺഗ്രസിന്റെ ഇങ്കിലാബ് എന്ന മാസിക പുറത്തിറക്കുന്നതിന് റാം മനോഹർ ലോഹ്യക്കൊപ്പം അവർ പ്രവർത്തിച്ചിരുന്നു.
അരുണയെ പിടികൂടുന്നവർക്ക് സർക്കാർ 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അസുഖബാധിതയായ അവർ ഡൽഹിയിലെ കരോൾ ബാഗിലെ ഡോ. ജോഷിയുടെ ആശുപത്രിയിലായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്നത്. ഒളിവ് ജീവിതം അവസാനിപ്പിച്ച് കീഴടങ്ങണമെന്ന് അഭ്യർത്ഥിച്ച് മഹാത്മാ ഗാന്ധി അരുണയ്ക്ക് കുറിപ്പയച്ചിരുന്നു. എന്നാൽ അനുസരിക്കാൻ അവർ തയ്യാറായില്ല.1946-ൽ തനിക്കെതിരായ വാറണ്ട് പിൻവലിച്ചതിന് ശേഷമാണ് അവർ ഒളിവിൽ നിന്ന് പുറത്തുവന്നത്.
കോൺഗ്രസിന്റെ സോഷ്യലിസ്റ്റ് നിലപാടിൽ വലിയ പുരോഗതി ഉണ്ടാകുന്നില്ലെന്ന് തോന്നിയ അരുണ 1948-ൽ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു. എന്നാൽ വൈകാതെ തന്നെ എടത്താട നാരാണയനൊപ്പം അവർ പാർട്ടി വിട്ടു. രജനി ദത്തിനൊപ്പം മോസ്കോ സന്ദർശിച്ച ഇരുവരും 1950 കളുടെ തുടക്കത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ ചേർന്നു. 1954-ൽ സിപിഐയുടെ വനിതാ വിഭാഗമായ നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ രൂപീകരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. 1956 ലാണ് അരുണ പാർട്ടി വിടുന്നത്. ക്രൂഷ്ചേവ് സ്റ്റാലിനെ തള്ളിപ്പറഞ്ഞതിനെ തുടർന്നായിരുന്നു ഇത്.
സ്വാതന്ത്ര്യാനന്തരം അവർ രാഷ്ട്രീയത്തിൽ സജീവമായി തുടർന്നു.
1958 ൽ ഡൽഹിയുടെ ആദ്യ മേയറായി. ഇതേ വർഷം അരുണയും നാരായണനും ചേർന്ന് ലിങ്ക് എന്ന പേരിൽ പബ്ലിഷിംഗ് ഹൗസ് ആരംഭിക്കുകയും ദി പാട്രിയോട് എന്ന പേരിൽ ഒരു ദിനപത്രവും വാരികയും ആരംഭിച്ചു. നല്ല രീതിയിൽ പ്രവർത്തിച്ച പത്രത്തിൽ നിന്നും ആഭ്യന്തര വിഷയങ്ങളെ തുടർന്ന് അവർ പടിയിറങ്ങി. 1959 വരെ അരുണ ദില്ലിയുടെ മേയറായിരുന്നു. 1964 ൽ അരുണ കോൺഗ്രസിൽ തിരിച്ചെത്തി. അടിയന്താരവസ്ഥയ്ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തിയെങ്കിലും ഇന്ദിരാഗാന്ധിയുമായും രാജീവ് ഗാന്ധിയുമായും അടുത്ത ബന്ധം സൂക്ഷിച്ചു. 1996 ജൂലൈ 29-ന് 87ാം വയസ്സിലായിരുന്നു അന്ത്യം.
Recommended Video
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications