അസം ഖാന് താല്‍ക്കാലിക ആശ്വാസം; വിദ്വേഷ പ്രസംഗ കേസില്‍ കോടതി വെറുതെ വിട്ടു
ദില്ലി: വിദ്വേഷ പ്രസംഗ കേസില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാനെ വെറുതെ വിട്ട് രാംപൂര്‍ കോടതി. 2019ല്‍ അസം ഖാന് നടത്തിയ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസാണിത്. കഴിഞ്ഞ വര്‍ഷം കീഴ്ക്കോടതി അദ്ദേഹത്തെ കേസില്‍ ശിക്ഷിച്ചിരുന്നു. ഇതാണ് രാംപൂര്‍ കോടതി തള്ളിയത്. കേസില്‍ അസം ഖാന് കുറ്റക്കാരനല്ലെന്നും കോടതി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ലക്ഷ്യമിട്ട് അസംഖാന് വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് കേസ്. രാജ്യത്ത് മുസ്ലീങ്ങള്‍ക്ക് ജീവിക്കാനാവാത്ത അന്തരീക്ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സൃഷ്ടിക്കുന്നതായി അസം ഖാന് ആരോപിച്ചിരുന്നു.

2022ലെ കോടതി വിധിയെ തുടര്‍ന്ന് അസം ഖാനെ അയോഗ്യനാക്കിയിരുന്നു. അസംഖാനെ ശിക്ഷിച്ചതിനെയുള്ള അപ്പീല്‍ കോടതി അംഗീകരിച്ചതായി സര്‍ക്കാര്‍ കൗണ്‍സില്‍ അറിയിച്ചു. അതേസമയം അസംഖാന്റെ അഭിഭാഷകന് വിനോദ് ശര്‍മ കോടതിയില്‍ വിധിയില്‍ സംതൃപ്തിയുണ്ടെനന് അറിയിച്ചു.
വിദ്വേഷ പ്രസംഗ കേസില്‍ അസം ഖാനെ വെറുതെ വിട്ടിരിക്കുകയാണ്. നീതി ലഭിച്ചതില്‍ സന്തോഷമുണ്ട്. ഈ കേസില്‍ അസം ഖാനെ കുടുക്കിയതാണെന്നായിരുന്നു ഞങ്ങളുടെ പരാതി. കോടതി ഇക്കാര്യത്തെ അംഗീകരിച്ചു. വിധി അദ്ദേഹത്തിന് അനുകൂലമാണെന്നും വിനോദ് ശര്‍മ പറഞ്ഞു.
അതേസമയം അസം ഖാന്റെ അംഗത്വം റദ്ദാക്കിയപ്പോള്‍, രാംപൂര്‍ സദറില്‍ ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. ബിജെപിയുടെ ആകാശ് സക്സേന എസ്പിയുടെ അസിം രാജയെ ഇവിടെ പരാജയപ്പെടുത്തിയിരുന്നു.ഉപതിരഞ്ഞെടുപ്പില്‍ അസം ഖാന്റെ വിശ്വസ്തനാണ് ഇവിടെ പരാജയപ്പെട്ടത്. എന്നാല്‍ രാംപൂരിലും, പശ്ചിമ യുപിയിലെ മറ്റ് ഭാഗങ്ങളിലും വലിയ സ്വാധീനം അസം ഖാനുണ്ട്. 87 കേസുകള്‍ അദ്ദേഹത്തിനെതിരെയുണ്ട്.
അഴിമതി, മോഷണം, ഭൂമി കൈയ്യേറ്റം, തുടങ്ങിയ നിരവധി കേസുകളാണ് ഇവയെല്ലാം. 2017ല്‍ യുപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് ഈ കേസുകളെല്ലാം എടുത്തത്. നേരത്തെ വിദ്വേഷ പ്രസംഗ കേസില്‍ മൂന്ന് വര്‍ഷത്തെ തടവിനായിരുന്നു അസം ഖാനെ ശിക്ഷിച്ചത്. അതേസമയം അടുത്ത നടപടികള്‍ എന്തെല്ലാമാണെന്ന് അസം ഖാന്റെ ലീഗല്‍ ടീം തീരുമാനിക്കുമെന്നാണ് അഭിഭാഷകന് പറയുന്നത്.
ഈ കേസ് കാരണം അന്യായമായി അസം ഖാന് നിയമസഭാ അംഗത്വം നഷ്ടമായി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ തന്നെ വിലക്ക് നേരിട്ടു. വിധി വന്ന സാഹചര്യത്തില്‍ ഇതെല്ലാം പരിശോധിക്കും. അതിന് ശേഷം അടുത്ത നടപടികള്‍ തീരുമാനിക്കുമെന്ന് അസം ഖാന്റെ അഭിഭാഷകന് സുബൈര്‍ അഹമ്മദ് പറഞ്ഞു.
ഫെബ്രുവരിയില്‍ അസം ഖാന്റെ മകന് അബ്ദുള്ളയും അയോഗ്യനാക്കപ്പെട്ടിരുന്നു. സുവാര്‍ മണ്ഡലത്തില്‍ ഇതേ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. ബിജെപിയുടെ സഖ്യകക്ഷി അപ്നാദള്‍ തുടര്‍ന്ന് ഇവിടെ നിന്ന് വിജയിച്ചിരുന്നു. അസം ഖാന്റെ ഭാര്യ തന്‍സീന്‍ ഫാത്തിമയ്ക്കെതിരെ ഇതുപോലെ കേസുകളുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications