ലോക്ക് ഡൗണിനിടെ നിഖിൽ കുമാരസ്വാമിയുടെ വിവാഹത്തിന് യെദ്യൂരപ്പയും? ചിത്രത്തിന് പിന്നിൽ
ബ
ബെംഗളൂരു; ലോക്ക് ഡൗണിനിടെ മുൻ കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയുടെ വിവാഹം നടത്തിയത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. നൂറോളം പേരെ പങ്കുടിപ്പിച്ച് കൊണ്ടായിരുന്നു ചടങ്ങ് നടന്നത്. കർണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയും വിവാഹത്തിൽ പങ്കെടുത്തുവെന്ന തരത്തിൽ ചിത്രങ്ങളും വാർത്തകളും പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചരിക്കുന്ന വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നിഖിൽ കുമാരസ്വാമിയുടെ വിവാഹം നടന്നത്. മുഖ്യമന്ത്രി യെഡിയൂരപ്പയും വിവാഗത്തിൽ പങ്കെടുത്തിരുന്നുവെന്നാണ് ചിത്രങ്ങളും പോസ്റ്റുകളും പ്രചരിക്കുന്നത്. പണക്കാർക്ക് എന്തുമാകാം, പാവങ്ങൾക്ക് മാത്രമേ കൊവിഡിന്റേയും ലോക്ക് ഡൗണിന്റേയും ദുരിതങ്ങൾ ഊള്ളൂവെന്നാണ് ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

എന്നാൽ യെഡിയൂരപ്പ പങ്കെടുത്തുവെന്ന രീതിയിൽ പ്രചരിക്കുന്നത് നിഖിൽ കുമാരസ്വാമിയുടെ വിവാഹ നിശ്ചയത്തിന് പങ്കെടുത്ത ചിത്രമാണ്. ഫെബ്രുവരി 10 നായിരുന്നു വിവാഹ നിശ്ചയം. ഈ ചിത്രങ്ങളാണ് വ്യാജ കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
അതേസമയം വിവാഹച്ചടങ്ങ് ലളിതമായിരുന്നെങ്കിലും സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം ലംഘിക്കപ്പെട്ടെന്ന ആരോപണം ശക്തമായിരുന്നു. രാമനഗര ബിഡദിയിലെ കുമാരസ്വാമിയുടെ ഫാം ഹൗസിലായിരുന്നു വിവാഹം നടന്നത്. മുൻ മന്ത്രി എം കൃഷ്ണപ്പയുടെ സഹോദരന്റെ മകൾ രേവതിയുമായിട്ടായിരുന്നു വിവാഹം. അൻപതോളം വാഹനങ്ങൾക്കാണ് പാസ് അനുവദിച്ചത്.
ലോക്ക് ഡൗൺ ലംഘിച്ച് നടത്തിയ വിവാഹത്തിനെതിരെ ഉപമുഖ്യമന്ത്രി ഡോ സിഎൻ അശ്വത് നാരായണ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. അതേസമയം കുമാരസ്വാമിയെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി സ്വീകരിച്ചത്. വിവാഹം വളരെ ലളിതമായാണ് നടത്തിയത്. അവരുടേത് വലിയ കുടുംബമാണ്. എന്നിട്ട് കൂടി പരിമിതമായി പരിധിക്കുള്ളിൽ നിന്ന് കൊണ്ടായിരുന്നു വിവാഹം നടത്തിയതെന്നായിരുന്നു യെഡിയൂരപ്പ പറഞ്ഞത്.












Click it and Unblock the Notifications