• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യയിലെ കൊവിഡ് രണ്ടാം തരംഗത്തിന് പിന്നിൽ ബി 1.617? മഹാരാഷ്ട്രയിലേക്ക് ഗവേഷക സംഘത്തിന്റെ ഒഴുക്ക്

ദില്ലി; രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിന് കാരണമായത് സാർസ് കോവ് -2 വൈറസിന്റെ ബി 1.617 വകഭേദമാകുമോയെന്ന ആശങ്കയിലാണ് ശാസ്ത്ര ലോകം. മഹാരാഷ്ട്രയിലെ അമരാവതിയിൽ ആദ്യം സ്ഥിരീകരിച്ച ഈ വൈറസ് ഫെബ്രുവരിയോട മറ്റ് ജില്ലകളിലേക്ക് വ്യാപിച്ചെന്നാണ് കണക്കാക്കപ്പെടുന്നത്, ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.

രാഷ്ട്രീയ ബഡായി നിർത്തി പോകൂ സർ,കേരളത്തിലെ എല്ലാവർക്കും വാക്‌സിൻ സൗജന്യമായി നൽകേണ്ടതില്ലെന്ന് അബ്ദുള്ളക്കുട്ടി

ഇതോടെ വൈറസിനെ കുറിച്ച് കൂടുതൽ അറിയാൽ മഹാരാഷ്ട്രയിലെ വിദർഭ, നാഗ്പുർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഗവേഷണത്തിനായി രാജ്യാന്തര ശാസ്ത്രജ്ഞരും വിദേശ മാധ്യമങ്ങളും എത്തുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.'ഇന്ത്യൻ വൈറസ്' യുകെ, ആഫ്രിക്ക ബ്രസീൽ വേരിയന്റിൽ നിന്ന് ഏറെ വ്യത്യസ്തമാണെന്ന് സാംക്രിക രോഗ വിദഗ്ദനായ ഡോ നിതിൻ ഷിൻഡെ പറയുന്നു. അതേസമയം ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആവേശം നിറഞ്ഞ പോരാട്ടം, ചെന്നൈ-കെകെആര്‍ മത്സരത്തിന്റെ ചിത്രങ്ങള്‍ കാണാം

ഇഗ്ലോബൽ ഇനിഷ്യേറ്റീവ് ഓൺ ഷെയറിംഗ് ഓൾ ഇൻഫ്ലുവൻസ ഡാറ്റ (ജിഎസ്എഐഡി) പ്രകാരം, 2020 ഡിസംബറിൽ ശേഖരിച്ച സാമ്പിളുകളിലാണ് ബി .1.617 ആദ്യമായി ഇന്ത്യയിൽ കണ്ടെത്തിയത്. ഏപ്രിൽ 3 വരെ ഇന്ത്യൻ സാമ്പിളുകളുടെ ജീനോം സീക്വൻസിംഗിന്റെ ഡാറ്റ ജിഎസ്എഐഡിയിലുണ്ട്, ഇത് പ്രകാരം ഈ ഈ കാലയളവിൽ ശേഖരിച്ച 29% സാമ്പിളുകളുകളിലും ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്.

എംബി രാജേഷ് വിജയിക്കില്ല? കൊല്ലത്ത് 7 സീറ്റ്..61 ഉറപ്പിച്ച് ഇടതമുന്നണി.. 28 ൽ 10 കിട്ടിയാൽ ചരിത്ര വിജയം

ഇന്ത്യൻ വകഭേദം വേഗത്തിൽ പകരാനുള്ള സാധ്യത ഉണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബിഡന്റെ കോവിഡ് -19 നിയന്ത്രണ ഉപദേശക സംഘത്തിലെ ഡോ. അതുൽ ഗവാണ്ടെ പറഞ്ഞു. ഈ വകഭേദം കൂടുതൽ ആശങ്കപ്പെടുത്തുന്നുമ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് വൈറസുകളെ അപേക്ഷിച്ച് 20 ശതമാനം കൂടുതൽ വേഗത്തിൽ ഈ വൈറസുകൾ പകരാനുള്ള സാധ്യത ഉണ്ടെന്നാണ് ബെൽഫാസ്റ്റിലെ ക്വീൻസ് സർവകലാശാലയിലെ വൈറോളജി ഗവേഷകൻ ഗ്രേസ് റോബർട്ട്സ് നടത്തിയ പഠനത്തിൽ പറയുന്നത്. അതേസമയം ആശ്വാസം എന്താണെന്ന് വെച്ചാൽ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ SARS-CoV-2 ന്റെ ഒന്നിലധികം വകഭേദങ്ങൾക്കെതിരെ ഫലപ്രദമാണെന്ന് ഐസിഎംആർ പഠനം തെളിയിച്ചിട്ടുണ്ട്.

വ്യത്യസ്ത ലുക്കില്‍ മസൂം ശങ്കര്‍; നടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം

വട്ടിയൂര്‍ക്കാവ് പിടിച്ച മുരളീധരന്‍റെ ആ തന്ത്രം നേമത്ത് നടപ്പിലായില്ല; ജയം ബിജെപിക്ക്: കുമ്മനം

cmsvideo
  ഉറച്ച നിലപാടുമായി ‌മുഖ്യമന്ത്രി പിണറായി വിജയൻ | Oneindia Malayalam

  English summary
  B1,617 behind the second wave of covid in India? Flow of research team to Maharashtra
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X