ബാഹുബലിക്കും രക്ഷയില്ല!!! ബ്ലാക്ക്‌മെയ് ലും ഭീഷണിയും!! സംഭവിച്ചത്...!

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: ഇന്ത്യന്‍ സിനിമയിലെ അദ്ഭുത ചിത്രമായ ബാഹുബലി2ന് ഭീഷണി. ചിത്രം ചോര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക്‌മൈല്‍ ചെയ്യുകയായിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് പ്രസാദ് ദേവിനേനി മറ്റൊരു നിര്‍മ്മാതാവ് കരണ്‍ ജോഹര്‍ എന്നിവരെയാണ് ഭീഷണിപ്പെടുത്തിയത്.

15 ലക്ഷം നല്‍കിയില്ലെങ്കില്‍ ചിത്രം ഇന്റര്‍നെററിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേര്‍ അറസ്റ്റിലായി.അറസ്റ്റിലായവരില്‍ ബിഹാറില്‍ നിന്നുള്ള തീയേറ്റര്‍ ഉടമയും ഉള്‍പ്പെടുന്നു.

 വ്യാജ കോപ്പി

വ്യാജ കോപ്പി

ബാഹുബലി 2ന്റെ വ്യാജ കോപ്പി ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. 15ലക്ഷം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. ചിത്രത്തിന്റെ നിര്‍മ്മാതാക്കളെയാണ് ഭീഷണിപ്പെടുത്തിയത്. ഇവരുടെ പരാതിയിലായിരുന്നു അന്വേഷണം.

 പ്രിന്റ് തെളിവ്

പ്രിന്റ് തെളിവ്

ചിത്രത്തിന്റെ ഹൈഡെഫനിഷന്‍ വ്യാജപ്രിന്റ് തങ്ങളുടെ കൈവശം ഉണ്ടെന്നാണ് ഭീഷണിപ്പെടുത്തിയവരുടെ വാദം. ആന്റ് പൈറസി ഏജന്‍സിയിലെ അംഗമാണ് താനെന്നും ഭീഷണിപ്പെടുത്തിയ രാഹുല്‍ മേത്ത എന്നയാള്‍ പറഞ്ഞത്. തെളിവായി ചിത്രത്തിന്റെ പ്രിന്റും അയച്ചു കൊടുത്തു.

 തിയെറ്റര്‍ ഉടമയും

തിയെറ്റര്‍ ഉടമയും

സംഭവവുമായി ബന്ധപ്പെട്ട് ആറ് പേര്‍ അറസ്റ്റിലായി. ദില്ലി സ്വദേശികളായ രാഹുല്‍ മെഹ്ത, ജിതേന്ദര്‍ കുമാര്‍ മെഹ്ത, തൗഫീഖ് അലി, ബിഹാര്‍ സ്വദേശി ഛന്ദന്‍ എന്നിവരാണ് അറസ്റ്റിലായത്. ദിവാകര്‍ കുമാര്‍ എന്ന തീയെറ്റര്‍ ഉടമയും അറസ്റ്റിലായി.

 ബാഹുബലി തുടക്കവും

ബാഹുബലി തുടക്കവും

ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജിതേന്ദറും തൗഫീക്കും. നേരത്തെയും ഇവര്‍ ചിത്രങ്ങളുടെ വ്യാജ പതിപ്പുകള്‍ നിര്‍മ്മിച്ചിരുന്നു. ബാഹുബലിയുടെ ആദ്യ ഭാഗത്തിന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ചതിന് ഇവരെ പോലീസ് പിടികൂടുകയായിരുന്നു.

എന്‍ക്രിപ്ഷന്‍ കീ

എന്‍ക്രിപ്ഷന്‍ കീ

തിയെറ്റര്‍ ഉടമയായ ദിവാകര്‍ കുമാറാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഉണ്ടാക്കിയത്. ചിത്രത്തിന്റെ വിതരണത്തിനായി തീയേറ്റര്‍ ഉടമകള്‍ക്ക് എന്‍ക്രിപ്ഷന്‍ കീ നല്‍കാറുണ്ടായിരുന്നു. ഇതുപയോഗിച്ചിട്ടാണ് വ്യാ ജ കോപ്പി നിര്‍മ്മിച്ചിരിക്കുന്നത്. ബോളിവുഡ് ചിത്രങ്ങളുടെ വ്യാജ കോപ്പി നിരന്തരം നിര്‍മ്മിച്ചിരുന്ന സംഘമാണ് ഇവര്‍.

 പണം വാരിക്കൂട്ടി

പണം വാരിക്കൂട്ടി

കളക്ഷന്‍ റെക്കോര്‍ഡുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ബാഹുബലി. പത്ത് ദിവസത്തിനുള്ളില്‍ 1000 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. ഇതുകൂടാതെ നിരവധി മറ്റ് റെക്കോര്‍ഡുകളും ചിത്രം സ്വന്തമാക്കിയിരുന്നു. ഏപ്രില്‍ 27നാണ് ചിത്രം തിയെറ്ററുകളിലെത്തിയത്.

 കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

മോദി വീണ്ടും ടൂറില്‍!! ഇത്തവണ ആറ് രാജ്യങ്ങള്‍!!അമേരിക്കയും റഷ്യയും സന്ദര്‍ശിക്കും!!പിന്നില്‍...!!കൂടുതല്‍ വായിക്കാന്‍

മലയാള സിനിമയില്‍ സ്ത്രീ സംഘടന!! 'വുമണ്‍ കളക്ടീവ് ഇന്‍ സിനിമ'! നേതൃത്വത്തില്‍ മഞ്ജുവാര്യരും!!കൂടുതല്‍ വായിക്കാന്‍

മമ്മൂട്ടി ചിത്രം ലക്ഷ്മി റായി ഉപേക്ഷിക്കാന്‍ കാരണം, പലരും പറഞ്ഞിട്ടും ലക്ഷ്മി അതിന് തയ്യാറായില്ല!!കൂടുതല്‍ വായിക്കാന്‍

English summary
Hyderabad police have arrested six persons for allegedly trying to extort money from Karan Johar and other producers of the blockbuster film Bahubali 2: The Conclusion, by threatening to circulate a pirated copy.
Please Wait while comments are loading...