മലയാള സിനിമയില്‍ സ്ത്രീ സംഘടന!! 'വുമണ്‍ കളക്ടീവ് ഇന്‍ സിനിമ'! നേതൃത്വത്തില്‍ മഞ്ജുവാര്യരും!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മലയാള സിനിമയിലെ സ്ത്രീകള്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ്. ഇതാദ്യമായി മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു സംഘടന വരുന്നു. 'വുമണ്‍ കളക്ടീവ് ഇന്‍ സിനിമ'എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇതാദ്യമായിട്ടാണ് സിനിമ മേകലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് മാത്രമായി ഇത്തരത്തിലൊരു സംഘടന വരുന്നത്.

നടിമാരായ മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, പാര്‍വതി തിരുവോത്ത്, സജിത മഠത്തില്‍ എന്നിവരും ഡോക്യുമെന്ററി സംവിധായിക ബീന പോള്‍, സംവിധായികമാരായ ദീദി ദാമോദരന്‍ വിധു വിന്‍സെന്റ് എന്നിവരാണ് സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത്. സംഘടന മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ തീരുമാനിച്ചിരിക്കുകയാണ്.

അതേസമയം സംഘടന ഒരു സംഘടനയ്ക്കും ബദല്‍ അല്ലെന്നാണ് നേതൃത്വം പറയുന്നത്. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്നതിനാണ് ഇത്തരത്തിലൊരു സംഘടന രൂപീകരിച്ചതെന്നും അംഗങ്ങള്‍ പറയുന്നു.

 സ്ത്രീകളുടെ ശബ്ദം

സ്ത്രീകളുടെ ശബ്ദം

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ഇത്തരത്തിലൊരു സംഘടനയ്ക്ക് നേതൃത്വം നല്‍കിയിരിക്കുന്നതെന്നാണ് നേതൃത്വത്തിലുളളവര്‍ പറയുന്നത്. നഗരമധ്യത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെയാണ് സിനിമയിലെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇത്തരത്തിലൊരു സംഘടനയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്.

 ചരിത്രത്തില്‍ ആദ്യം

ചരിത്രത്തില്‍ ആദ്യം

വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്നാണ് സംഘടനയ്ക്ക് പേര്‍ നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് സ്ത്രീകള്‍ക്ക് ഇത്തരത്തിലൊരു സംഘടന വന്നിരിക്കുന്നത്.

 ഇവര്‍ നയിക്കും

ഇവര്‍ നയിക്കും

നടിമാര്‍ മാത്രമല്ല സിനിമയിലെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ഇതില്‍ അംഗങ്ങളാണ്. നടിമാരായ മഞ്ജുവാര്യര്‍, റിമ കല്ലിങ്കല്‍, പാര്‍വതി തിരുവോത്ത്, സജിത മഠത്തില്‍ എന്നിവരാണ് നേതൃത്വത്തിലുള്ള നടിമാര്‍. ബീനാപോള്‍, ദീദി ദാമോദരന്‍, വിധു വിന്‍സെന്‍റ് എന്നിവരും നേതൃത്വത്തിലുണ്ട്.

 അമ്മ വിടുന്നു

അമ്മ വിടുന്നു

അതേസമയം സിനിമയിലെ മറ്റ് സംഘടനകള്‍ക്കൊന്നും ബദല്‍ ആയിട്ടല്ല തങ്ങളുടെ സംഘട എന്നാണ് ഇവര്‍ പറയുന്നത്. അമ്മ, ഫെഫ്ക, മാക്ട എന്നീ സംഘടനയിലെ അംഗങ്ങള്‍ക്കും ഈ സംഘടനയില്‍ അംഗമാകാമെന്ന് ഇവര്‍ പറയുന്നുണ്ട്. ആരോടുമുള്ള പ്രതികാരമായിട്ടല്ല സംഘടനയെന്നും ഇവര്‍.

 സ്ത്രീകള്‍ക്ക് പ്രാധാന്യം ഇല്ല

സ്ത്രീകള്‍ക്ക് പ്രാധാന്യം ഇല്ല

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ അമ്മയ്ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രമുഖ നടി ആക്രമിക്കപ്പെട്ടിട്ടും അമ്മ വേണ്ട രീതിയില്‍ ഇടപെട്ടിട്ടില്ലെന്നായിരുന്നു ആരോപണം. കൂടാതെ പുരുഷന്മാര്‍ നേതൃത്വം നല്‍കുന്ന അമ്മയില്‍ സ്ത്രീകള്‍ക്ക് പ്രധാന്യമില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.

 രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ നടിമാര്‍ ഒറ്റയ്ക്ക് യാത്രചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്ന ‘അമ്മ'യുടെ നിര്‍ദേശത്തിനെതിരെയാണ് സജിത ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.അമ്മയിലായിരുന്നു പ്രതീക്ഷയെന്നും ഇനി എന്തുചെയ്യുമെന്നും സജിത മഠത്തില്‍ ചോദിക്കുന്നു. താന്‍ ഇരുപത്തിയഞ്ചു വര്‍ഷമായി ഇന്ത്യയ്ക്കകത്തും പുറത്തും ഒറ്റയ്ക്കാണ് യാത്ര ചെയ്തിട്ടുള്ളത്. തന്നെപ്പോലെയുള്ള കുറച്ച് നടിമാര്‍ ഉണ്ട്. ജോലിസമയത്ത് രാപ്പകല്‍ ഒറ്റയ്ക്ക് പണിയെടുക്കുന്ന നടിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കണമെന്നാണോ അമ്മ പറയുന്നതെന്നും സജിതാ മഠത്തില്‍ ചോദിച്ചിരുന്നു.2017ല്‍ ഒരു സംഘടനയ്ക്ക് ഇത്രയും സ്ത്രീവിരുദ്ധമായ തീരുമാനം ഉറക്കെ പറയാന്‍ സാധിക്കുന്നത് ഏറെ വേദന ഉണ്ടാക്കുന്നു. ശരീരത്തിനുനേരെയുള്ള അക്രമങ്ങളേക്കാള്‍ വേദനാജനകമാണിതെന്നും സജിത പറഞ്ഞിരുന്നു.

 നടന്‍മാരുടെ പേരും

നടന്‍മാരുടെ പേരും

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രമുഖ നടന്‍റെ പേരും ഉയര്‍ന്നു കേട്ടിരുന്നു. മുഖ്യ പ്രതിയായ പള്‍സര്‍ സുനിക്ക് സിനിമ മേഖലയില്‍ നിന്നുള്ള ഉന്നതരുമായി ബന്ധവും ഉണ്ടായിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും ഇത് പുറത്തു കൊണ്ടു വരണമെന്നും മഞ്ജുവാര്യര്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

 ഫോണ്‍ കണ്ടെത്താനായില്ല

ഫോണ്‍ കണ്ടെത്താനായില്ല

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനി അറസ്റ്റിലായെങ്കിലും സംഭവത്തിനു പിന്നിലെ ഗൂഢാലോചന തെളിയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പള്‍സര്‍ സുനി നടിയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ചെന്ന് പറയുന്ന ഫോണും ഇതുവരെ കണ്ടെത്തിയിട്ടില്ല.

 കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

ദിലീപിനെ ഫീല്‍ഡ് ഔട്ട് ആക്കാന്‍ ശ്രമിക്കുന്ന ആ ബോംബെക്കാരന്‍ പരസ്യകമ്പനി ഉടമ ആര്? കൂടുതല്‍ വായിക്കാന്‍

നടിയെ ആക്രമിക്കുമ്പോള്‍ സിനിമരംഗത്തെ 'പ്രമുഖനും' കാറില്‍ പിന്തുടര്‍ന്നു...? ആ കാറുകള്‍ ആരുടേത്?കൂടുതല്‍ വായിക്കാന്‍

ചെങ്കല്‍ ചൂളയില്‍ പ്രമുഖ നടിയ്ക്ക് വധഭീഷണി? തടഞ്ഞുനിര്‍ത്തി? അത് മഞ്ജു വാര്യരോ? പിന്നില്‍ ആര്?കൂടുതല്‍ വായിക്കാന്‍

English summary
first women organisation in malayalam film.
Please Wait while comments are loading...