കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ വിക്കറ്റ് തെറിച്ച് ബിജെപി, 5 എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസിലെത്തുമെന്ന് സുപ്രിയോ

Google Oneindia Malayalam News

ദില്ലി: ബംഗാളില്‍ ബിജെപി തകര്‍ന്ന് തരിപ്പണമാകുമെന്ന സൂചന നല്‍കി ബാബുല്‍ സുപ്രിയോ. ബിജെപിയുടെ പഴയ എംപിയാണ് കൂടിയാണ് അദ്ദേഹം. ബിജെപിയില്‍ നിന്ന് അഞ്ചോളം എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസിലെത്തുമെന്നാണ് സുപ്രിയോ പറയുന്നു. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് സുപ്രിയോ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയത്. ബിജെപിയുടെ ഓരോ വിക്കറ്റായി വീണ് കൊണ്ടിരിക്കുകയാണെന്ന് മുന്‍ എംപി പറയുന്നു. അഞ്ച് പേര്‍ കൂടി ഇന്ന് പുറത്താകുമെന്നും സുപ്രിയോ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുടെ പ്രചാരണ കാര്യങ്ങള്‍ നോക്കിയിരുന്ന ദേശീയ ജനറല്‍ സെക്രട്ടറി ശിവപ്രകാശ് ഇ്‌പോള്‍ മൗണ്ട് കൈലാഷില്‍ പോയിട്ടുണ്ട്. അദ്ദേഹം രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാനാണ് സാധ്യതയെന്നും സുപ്രിയോ പരിഹസിച്ചു.

പ്രിയങ്കയുടെ റോള്‍ മാറുന്നു, യുപി തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സോണിയയുടെ സ്ഥാനം, ഉത്തരവാദിത്തം ഇങ്ങനെപ്രിയങ്കയുടെ റോള്‍ മാറുന്നു, യുപി തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സോണിയയുടെ സ്ഥാനം, ഉത്തരവാദിത്തം ഇങ്ങനെ

1

കഴിഞ്ഞ ദിവസം പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞ അഞ്ച് എംഎല്‍എമാര്‍ ബിജെപിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്തുപോയിരുന്നു. ഇവരാണ് പാര്‍ട്ടി വിടാന്‍ ഉദ്ദേശിക്കുന്നതെന്നാണ് സൂചന. അതേസമയം ഇതിലൊരു എംഎല്‍എ അംബിക റോയ് ഈ ഗ്രൂപ്പില്‍ തിരിച്ചെത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. താന്‍ ഒരു അബദ്ധം കാണിച്ചെന്നും, ബിജെപിയുടെ വിശ്വസ്ത പോരാളിയായി തുടരുമെന്നും അംബിക റോയ് പറഞ്ഞു. മുകുത് മോണി അധികാരി, സുബ്രത താക്കൂര്‍, അസോക് കിര്‍ത്താനിയ, അസിം സര്‍ക്കാര്‍, എന്നിവരാണ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്തുപോയത്. അസിം സര്‍ക്കാര്‍ ബംഗാളിലെ തന്നെ ശക്തമായ മാട്ടുവ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. ബിജെപിയുടെ സംസ്ഥാന ഘടകം രൂപീകരിച്ച വിവിധ കമ്മിറ്റികളില്‍ നിന്ന് ഇവരെ നേരത്തെ തഴഞ്ഞിരുന്നു.

അതേസമയം ഈ അഞ്ച് എംഎല്‍എമാരെയും തഴഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകന്ദ മജുംദാര്‍ പറയുന്നു. പുതിയ കമ്മിറ്റികളില്‍ ഇവരെ ഉള്‍പ്പെടുത്തും. അവര്‍ കുറച്ച് കൂടി ക്ഷമ കാണിക്കേണ്ടതായിരുന്നുവെന്നും മജുംദാര്‍ പറഞ്ഞു. ഈ അഞ്ച് എംഎല്‍എമാരും മാട്ടുവ വിഭാഗത്തില്‍ നിന്നുള്ളവരാണ്. സംസ്ഥാന ജനസംഖ്യയുടെ നല്ലൊരു പങ്കും മാട്ടുവ വിഭാഗമാണ്. ബംഗാളിലെ ഏറ്റവും വലിയ പട്ടികജാതി വിഭാഗമാണ് അവര്‍. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാല താക്കൂര്‍ പാര്‍ട്ടി വിടുമെന്ന് കരുതുന്ന സുബ്രത താക്കൂറിനെ വിളിച്ചിട്ടുണ്ട്. തൃണമൂല്‍ ചേരാനായിട്ടാണ് ക്ഷണിച്ചത്. ഇവര്‍ അഖിലേന്ത്യാ മാട്ടുവ മഹാസംഘത്തിന്റെ ഭാഗമായ നേതാവാണ്.

ബിജെപി മാട്ടുവ വിഭാഗത്തിനായി ഒന്നും ചെയ്തിട്ടില്ലെന്ന് മമത ബാല പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ താക്കൂര്‍ നഗറിലെത്തി. എന്നാല്‍ മാട്ടുവ വിഭാഗത്തിന് യാതൊരു വികസനവും ഇല്ല. അത് ഏതൊരു മാട്ടുവ വിഭാഗത്തില്‍ നിന്നുള്ളയാളും സമ്മതിക്കും. മമത ബാനര്‍ജി മാത്രമാണ് മാട്ടുവ വിഭാഗത്തിനായി എന്തെങ്കിലും ചെയ്തിട്ടുള്ളത്. ബിജെപി ഇവരെ തെറ്റിദ്ധരിപ്പിച്ചതാണ്. അവര്‍ പിന്നീട് അത് തിരിച്ചറിഞ്ഞു. അവര്‍ ബിജെപിയില്‍ നിന്ന് തൃണമൂലിലെത്താന്‍ നോക്കുന്നത് അതുകൊണ്ടാണ്. മമതയുടെ വികസന നയങ്ങളുമായി ചേരാനാണ് അവരുടെ ശ്രമമെന്നും മമത ബാല വ്യക്തമാക്കി. അതേസമയം നാല്‍പത് സീറ്റിലെങ്കിലും മാട്ടുവ വിഭാഗം സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് സൂചന. നാദിയ, നോര്‍ത്ത്, സൗത്ത് പര്‍ഗാനാസ് ജില്ലകളിലായിട്ടാണ് മാട്ടുവ വിഭാഗമുള്ളത്.

ഉത്തരാഖണ്ഡില്‍ കടുത്ത പോരാട്ടമെന്ന് ജന്‍കീ ബാത്ത് സര്‍വേ, വ്യത്യാസം 4 സീറ്റ്, പഞ്ചാബില്‍ ത്രില്ലര്‍ഉത്തരാഖണ്ഡില്‍ കടുത്ത പോരാട്ടമെന്ന് ജന്‍കീ ബാത്ത് സര്‍വേ, വ്യത്യാസം 4 സീറ്റ്, പഞ്ചാബില്‍ ത്രില്ലര്‍

Recommended Video

cmsvideo
യോഗിയെ വിറപ്പിച്ച് പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ ശക്തിപ്രകടനം

English summary
babul supriyo says bjp's 5 more mla's going to join trinamool congress, he says they loosing wickets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X