കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാതാപിതാക്കള്‍ ചിതയൊരുക്കിയ കുഞ്ഞ് ജീവിതത്തിലേക്ക്

  • By ഭദ്ര
Google Oneindia Malayalam News

വഡോദര: നവജാത ശിശു മരിച്ചെന്ന് കരുതി ചിതയൊരുക്കി, തീ കൊള്ളുത്തുന്നതിന് മുന്‍പ് കുഞ്ഞിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞു. ഒരു മാസം പ്രായമായ കുഞ്ഞാണ് കഷ്ടിച്ച് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

ജനനത്തില്‍ തന്നെ കുഞ്ഞിന് ശ്വാസസംബന്ധമായ പ്രശ്‌നം പ്രകടമായിരുന്നു. ഒരു മാസത്തിന് ശേഷം ഇത് വീണ്ടും കാണുകയും സയാജിറാവും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 24 മണിക്കൂര്‍ വെന്റുലേറ്ററില്‍ നിരീക്ഷിച്ചതിന് ശേഷം കുട്ടി ഉടന്‍ തന്നെ മരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

baby-04

വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രം ജീവന്‍ നിലനിര്‍ത്തുന്ന കുട്ടിയെ ദമ്പതിമാര്‍ ആശുപത്രിയില്‍ നിന്നും നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്ത് കൊണ്ടു വരുകയായിരുന്നു. മകന്‍ മരിച്ചെന്ന് വിശ്വസിച്ച് ശ്മശാനത്തില്‍ കൊണ്ടു പോയി ചിതയൊരുക്കി, തീ കൊള്ളുത്തുന്നതിന് തൊട്ടുമുന്‍പ് കുഞ്ഞിന്റെ കാലുകള്‍ ചലിക്കുന്നത് കണ്ട് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുഞ്ഞ് പിന്നീട് മരുന്നിനോട് പ്രതികരിക്കുകയും ജീവന്‍ തിരിച്ച് കിട്ടുകയും ചെയ്തു. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം കുഞ്ഞ് വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കാന്‍ തുടങ്ങി. ഇത്തരത്തില്‍ ഒരു സംഭവം ആദ്യമായാണ് അഭിമുഖീകരിക്കുന്നത് എന്ന് ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ പറഞ്ഞു.

English summary
The boy had an acute breathing problem, and doctors told the couple that the chances of baby's survival were almost nil.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X