കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോളിയോ വാക്സിന്‍ നല്‍കി; നവജാത ശിശു മരിച്ചു

  • By Meera Balan
Google Oneindia Malayalam News

lucknow
ലഖ്‌നൗ: പോളിയോ വാക്‌സിന്‍ നല്‍കി രണ്ട് മണിയ്ക്കൂറുകള്‍ക്കകം നവജാത ശിശു മരിച്ചു. ലഖ്‌നൗവിലെ ഇറ്റൗന്‍ജയിലാണ് സംഭവം. ഒന്‍പത് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിയ്ക്കുന്നത്. സെപ്റ്റംബര്‍ 16 തിങ്കളാഴ്ചയാണ് സംഭവം നടക്കുന്നത്. ദമ്പതികള്‍ക്ക് പിറക്കുന്ന ആദ്യത്തെ കുഞ്ഞാണ് ഇത്തരത്തില്‍ മരിയ്ക്കുന്നത്.

പോളിയോ മരുന്ന് നല്‍കി രണ്ട് മണിയ്ക്കൂറുകള്‍ക്ക് ശേഷം കുട്ടിയുടെ കണ്ണുകള്‍ പുറത്തേയ്ക്ക് തള്ളാനും ശ്വാസതടസം അനുഭവപ്പെടാനും തുടങ്ങിയതോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ കുട്ടിയുടെ ജീവന്‍ രക്ഷിയ്ക്കാന്‍ കഴിഞ്ഞില്ല. സംഭവത്തെക്കുറിച്ച് അറിയുന്നത് വൈകുന്നേരം 3.30 നാണെന്ന് ലഖ്‌നൗ ചീഫ് മെഡിയ്ക്കല്‍ ഓഫീസര്‍ ഡോ എസ്എന്‍എസ് യാദവ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിയ്ക്കാന്‍ ഡിഎംഒ ഉള്‍പ്പെട്ട സംഘത്തെ നിയോഗിച്ചു.

രാവിലെ 10.45 നാണ് കുഞ്ഞിന് പോളിയോ മരുന്ന് നല്‍കുന്നത്. ഉച്ചയ്ക്ക് 12.30 ഓടെ കുഞ്ഞ് മരിച്ചു. പ്രാഥമിക അന്വേഷണത്തില്‍ പോളിയോ വാക്‌സിന്‍ നല്‍കിയതല്ല കുട്ടിയുടെ മരണ കാരണമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കുട്ടിയ്ക്ക് നല്‍കിയ അതേ മരുന്ന് തന്നെ ഗ്രാമത്തിലെ മറ്റ് 24 കുട്ടികള്‍ക്ക് നല്‍കിയെന്നും അവര്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. നവജാത ശിശുക്കള്‍ക്ക് വരുന്ന മഞ്ഞപ്പിത്തം ബാധിച്ചതും കുഞ്ഞിന്റെ അമ്മ കൃത്യ സമയത്ത് മുലപ്പാല്‍ നല്‍കാഞ്ഞതുമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പശ്ചിമ ബംഗാളിലെ ഹൂഗ്ളി ജില്ലയില്‍ പോളിയോ വാക്‌സിന് പകരം ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ മാറി നല്‍കിയതിനെത്തുടര്‍ന്ന് 114 കുട്ടികളെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിയ്ക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉത്തരവിട്ടു.

English summary
A nine-day-old baby boy died in Itaunja area of Lucknow two hours after being given polio drops.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X