Get Updates
Get notified of breaking news, exclusive insights, and must-see stories!

ആംബുലന്‍സില്‍ കയറ്റാന്‍ ഡ്രൈവര്‍ പണം ആവശ്യപ്പെട്ടു,ചികിത്സ ലഭിക്കാതെ കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു

ബരസാത്: ആംബുലന്‍സ് ഡ്രൈവര്‍ക്ക് ആവശ്യപ്പെട്ട പണം നല്‍കാന്‍ കഴിയാത്തതിനാല്‍ എട്ട് മാത്രം പ്രായമുള്ള കുഞ്ഞ് അമ്മയുടെ മടിയില്‍ കിടന്ന് മരിച്ചു. കണ്ട് നിന്നവരുടെ മനസ്സലിഞ്ഞിട്ടും കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ തയ്യാറായില്ല.

പനിയും കഫക്കെട്ടും കൂടുതലായാണ് കുട്ടിയെ ബരസാതിലെ ആശുപത്രിയില്‍ എത്തിയച്ചത്. ശ്വാസം കിട്ടാതെ തളര്‍ന്ന കുഞ്ഞിനോട് ആശുപത്രി അധികൃതര്‍ കാട്ടിയത് അതിലും വലിയ ക്രൂരതയായിരുന്നു. ഓക്‌സിജന്‍ സിലിണ്ടര്‍ കുഞ്ഞിന്റെ അമ്മയുടെ കയ്യില്‍ കൊടുത്ത് കുട്ടിയുടെ മുഖത്ത് വെയ്ക്കാന്‍ ആവശ്യപ്പെട്ട് പോവുകയായിരുന്നു.

ആശുപത്രിയിലെ നഴ്‌സ് ചെയ്തത്

ആശുപത്രിയിലെ നഴ്‌സ് ചെയ്തത്


ശ്വാസം കിട്ടാത്ത അവസ്ഥയിലായിരുന്നു കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. ഓക്‌സിജന്‍ സിലിണ്ടര്‍ അമ്മയുടെ കയ്യില്‍ കൊടുത്ത് കുട്ടിക്ക് വെച്ച് കൊടുക്കാന്‍ പറഞ്ഞ് അവര്‍ പോവുകയായിരുന്നു. ആശുപത്രിയിലുണ്ടായിരുന്നവരുടെ സഹായത്തോടെ കുട്ടിയ്ക്ക് അത് വെച്ച് കൊടുത്തു.

മണിക്കൂറുകള്‍ കാത്ത് നിന്നു

മണിക്കൂറുകള്‍ കാത്ത് നിന്നു


ആശുപത്രിയില്‍ ഡോക്ടര്‍ എത്തുന്നതിന് മണിക്കൂറുകള്‍ കാത്ത് നിന്നു. എന്നാല്‍ ഡോക്ടര്‍ എത്തിയപ്പോള്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു

പ്രാഥമിക ചികിത്സ നല്‍കിയില്ല

പ്രാഥമിക ചികിത്സ നല്‍കിയില്ല


ഡോക്ടര്‍ എത്തിയിട്ടും കുട്ടിക്ക് വേണ്ട പ്രാഥമിക ചികിത്സ നല്‍കിയില്ല.

ഓക്‌സിജന്‍ സിലിണ്ടര്‍ ഊരി മാറ്റി

ഓക്‌സിജന്‍ സിലിണ്ടര്‍ ഊരി മാറ്റി

കുട്ടിയെ വേറെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ നഴ്‌സ് ഓക്‌സിജന്‍ സിലിണ്ടര്‍ ഊരി മാറ്റുകയായിരുന്നു.
ഫ്രീ ആംബുലന്‍സ് സര്‍വ്വീസ്

ഫ്രീ ആംബുലന്‍സ് സര്‍വ്വീസ്

കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബലന്‍സ് ഡ്രൈവറോട് ആവശ്യപ്പെട്ടപ്പോള്‍ വലിയ തുകയാണ് ചോദിച്ചത്. അല്ലാത്തെ വണ്ടി എടുക്കില്ലെന്നും പറഞ്ഞു.
പണമില്ലായിരുന്നു

പണമില്ലായിരുന്നു

ആംബുലന്‍സ് സര്‍വ്വീസ് ഫ്രീ ആണല്ലോ എന്ന് പറഞ്ഞിട്ടും ഇയാള്‍ വണ്ടി എടുക്കാന്‍ സമ്മതിച്ചില്ല. ഇത്രയ്ക്കും തുക കയ്യില്ലില്ലെന്ന് കുട്ടിയുടെ അമ്മ കരഞ്ഞ് പറഞ്ഞു.
 മറ്റ് ഡ്രൈവര്‍മ്മാര്‍

മറ്റ് ഡ്രൈവര്‍മ്മാര്‍


അടുത്തുള്ള ഡ്രൈവര്‍മ്മാരോട് സഹായം ചോദിച്ചിട്ടും ആരും സഹായിക്കാന്‍ തയ്യാറായില്ല.

കുട്ടിയുടെ മരണം

കുട്ടിയുടെ മരണം

തര്‍ക്കം തീരുമ്പോഴേക്കും കുട്ടി അമ്മയുടെ മടിയില്‍ കിടന്ന് മരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+