പെട്രോൾ തീർന്നു, ആംബുലൻസിൽ വഴിയിൽ കിടന്നു!! 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

  • By: മരിയ
Subscribe to Oneindia Malayalam

ഗുഡ്ഗാവ്: ആശുപത്രിയിലേക്ക് പോകും വഴി ആംബുലന്‍സിലെ പെട്രോള്‍ തീര്‍ന്നതിരെ തുടര്‍ന്ന് മൂന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഗുഡ്ഗാവിലെ സിവില്‍ സര്‍ജന്‍ ആശുപത്രിയില്‍ നിന്ന് ദില്ലിയിലെ സഫ്ദര്‍ ജംഗ് ആശുപത്രിയിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോവുകയായിരുന്നു കുട്ടി. 28 കിലോ മീറ്റര് ദൂരമാണ് ആംബുലന്‍സ് സഞ്ചരിയ്‌ക്കേണ്ടിയിരുന്നത്. എന്നാല്‍ പകുതി വഴിയില്‍ വെച്ച് തന്നെ ആംബുലന്‍സിന്റെ പെട്രോള്‍ തീര്‍ന്നു.

Ambulance

വാഹനഗതാഗതം കുറഞ്ഞ സ്ഥലത്ത് വെച്ചാണ് ആംബുലന്‍സ് നിന്ന് പോയത്. അതിനാല്‍ മറ്റൊരു വാഹനത്തില്‍ കയറ്റി കുട്ടിയെ ആശുപത്രിയില്‍ എത്തിയ്ക്കാനും കഴിഞ്ഞില്ല. 16 ആംബുലന്‍സുകളാണ് ഗുഡ്ഗാവ് കോര്‍പ്പറേഷന്റെ കൈവശം ഉള്ളത്. ഇവയെല്ലാം 2 ലക്ഷം കിലോമീറ്ററില്‍ അധികം ഓടിയിട്ടുള്ളതും, പഴക്കം ചെന്നതുമാണ്.

Ambulance

അത്യാധുനിക സൗകര്യങ്ങളോട് കൂടി ആംബുലന്‍സ് സൗകര്യങ്ങള്‍ ഇല്ലാതിരുന്നതാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് പൊതുപ്രവര്‍ത്തകര്‍ പറയുന്നു.

English summary
Three-month-old baby on life support couldn't be saved as the ambulance which was to take him from Gurgaon to a Delhi hospital ran out of fuel.
Please Wait while comments are loading...