കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദര്‍ തെരേസ സ്ഥാപനങ്ങള്‍ക്കെതിരെ കേന്ദ്രം; റെയ്ഡിനൊരുങ്ങി ഉദ്യോഗസ്ഥര്‍, കന്യാസ്ത്രീ അറസ്റ്റില്‍

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
മദര്‍ തെരേസ സ്ഥാപനങ്ങള്‍ക്കെതിരെ കേന്ദ്രം | Oneindia Malayalam

ദില്ലി: മദര്‍ തെരേസയുടെ പേരിലുള്ള എല്ലാ സ്ഥാപനങ്ങളും സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തില്‍. കടുത്ത നടപടി സ്ഥാപനങ്ങള്‍ക്കെതിരെയുണ്ടാകുമെന്ന് സൂചന. എല്ലാ സ്ഥാപനങ്ങളിലും റെയ്ഡ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ജാര്‍ഖണ്ഡിലെ സ്ഥാപനത്തിനെതിരെ ചില ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സ്ഥാപനങ്ങള്‍ക്കെതിരെ നേരത്തെ ബിജെപിയും സംഘപരിവാര സംഘടനകളും പലതരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പുതിയ വിവരങ്ങള്‍ ഇങ്ങനെ....

കുട്ടികളെ വില്‍പ്പന നടത്തുന്നു

കുട്ടികളെ വില്‍പ്പന നടത്തുന്നു

മദര്‍തെരേസ മിഷണറീസ് ഓഫ് ചാരിറ്റി നടത്തുന്ന ശിശു പരിപാലന സ്ഥാപനങ്ങള്‍ക്കെതിരെയാണ് ആരോപണങ്ങള്‍. ഇവിടെ നിന്ന് കുട്ടികളെ വില്‍പ്പന നടത്തുന്നുണ്ടത്രെ. നിയമവിരുദ്ധമായ ചില ഇടപാടുകള്‍ ജാര്‍ഖണ്ഡിലെ സ്ഥാപനത്തില്‍ കണ്ടെത്തിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സികള്‍ വിഷയത്തില്‍ ഇടപെട്ടത്.

പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നു

പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നു

മദര്‍ തെരേസ സ്ഥാപനങ്ങളിലെ കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തുടനീളമുള്ള ഇവരുടെ സ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്തെ ദത്തെടുക്കല്‍ വിഭാഗമായ സിഎആര്‍എയില്‍ ഒരു മാസത്തിനകം എല്ലാ ശിശു രക്ഷാ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

കന്യാസ്ത്രീയും ജീവനക്കാരിയും അറസ്റ്റില്‍

കന്യാസ്ത്രീയും ജീവനക്കാരിയും അറസ്റ്റില്‍

റാഞ്ചിയിലെ നിര്‍മല്‍ ഹൃദയ് എന്ന സ്ഥാപനത്തിലെ കന്യാസ്ത്രീയെയും വനിതാ ജീവനക്കാരിയെയും അടുത്തിടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദത്തെടുക്കുന്നതിന്റെ ഭാഗമായി സ്ഥാപനത്തിലെ കുട്ടികളെ ഇവര്‍ വില്‍പ്പന നടത്തിയെന്നായിരുന്നു ആരോപണം. ഈ സംഭവമാണ് കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നതിലേക്ക് നയിച്ചത്.

കേന്ദ്രം കൊണ്ടുവന്ന ചട്ടം

കേന്ദ്രം കൊണ്ടുവന്ന ചട്ടം

എല്ലാ ശിശു സംരക്ഷണ കേന്ദ്രങ്ങളും സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോവ്‌സ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ചട്ടം. എന്നാല്‍ ചില അനാഥാലയങ്ങല്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായിട്ടില്ല. അവര്‍ ഈ 2015ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമത്തിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്.

രണ്ട് ലക്ഷം സ്ഥാപനങ്ങള്‍

രണ്ട് ലക്ഷം സ്ഥാപനങ്ങള്‍

കഴിഞ്ഞ വര്‍ഷം ഡിസംബറിന് ശേഷം സിഎആര്‍എയില്‍ 2300 ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 4000 ത്തോളം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. രാജ്യത്ത് രണ്ട് ലക്ഷത്തിലധികം സ്ഥാപനങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. എല്ലാ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

English summary
All Mother Teresa Care Homes To Be Inspected After Baby-Selling Scandal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X