കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബദുണ്‍ കൂട്ടബലാത്സംഗ കേസില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശിലെ ബാദുണില്‍ സഹോദരിമാരെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയ സംഭവത്തില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന് ഫോറന്‍സ് റിപ്പോര്‍ട്ട്. ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഡിഎന്‍എ ഫിങ്കര്‍പ്രിന്റിങ് ആന്‍ഡ് ഡയഗ്നോസ്റ്റിക്‌സില്‍ നടത്തിയ പരിശോധനയിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കപ്പെട്ടിട്ടുള്ളത്.

എന്നാല്‍ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ബലാത്സംഗം നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ബലാത്സംഗം ചെയ്തതിന് ശേഷമാണ് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടത് എന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാള്‍ ബലാത്സംഗത്തിന് ഇരയായാട്ടില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തന്നെ പിന്നീട് വ്യക്തമാക്കിയിരുന്നു.

Baduan Gang Rape

കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നുണ പരിശോധനയില്‍ പരാജയപ്പെട്ടതും ഇപ്പോള്‍ അന്വേഷണ സംഘത്തിന് സംശയം ഉണര്‍ത്തുന്നത്. ദുരഭിമാനക്കൊലയാണോ ബാദുണില്‍ നടന്നതെന്നാണ് ഇപ്പോള്‍ സിബിഐ സംശയിക്കുന്നത്.

എന്നാല്‍ എന്തായിരിക്കും ദുരഭിമാനക്കൊലയിലേക്ക് നയിച്ചതെന്ന് കണ്ടെത്താന്‍ സിബിഐക്ക് കഴിഞ്ഞിട്ടില്ല. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വീട്ടുകാര്‍ തന്നെ ബലാത്സംഗക്കുറ്റവും കൊലപാതകക്കുറ്റവും പ്രതികള്‍ക്ക് നേരെ ചുമത്തുകയായിരുന്നോ എന്ന സംശയം ഇപ്പോഴും അന്വേഷണ സംഘത്തിനുണ്ട്. ദേശീയ തലത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ബാദുണ്‍ കൂട്ടബലാത്സംഗവും കൊലയും.

English summary
The CBI on Wednesday confirmed that the forensic report of Hyderabad-based CDFD ruled out sexual assault of the teenage girls whose bodies were found hanging from a tree on May 27 in Badaun, Uttar Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X