Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഎസ്പി സ്ഥാനാര്‍ത്ഥി പട്ടിക മുസ്ലീം ലീഗിനെ ഓര്‍മ്മപ്പെടുത്തുന്നു', പ്രതിപക്ഷത്തിനെതിരെ യോഗി

ഗൊരഖ്പൂര്‍: പ്രതിപക്ഷ പാര്‍ട്ടികളെ കടന്നാക്രമിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതിപക്ഷം യുപിയില്‍ പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്ന് യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി. ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുളള ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടിക മുസ്ലീം ലീഗിനെ ഓര്‍മ്മപ്പെടുത്തുന്നുവെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. വോട്ട് ബാങ്ക് ഉയര്‍ത്തുന്നതിന് വേണ്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തുകയാണെന്ന് യോഗി കുറ്റപ്പെടുത്തി.

സമാജ്വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടിക വ്യക്തമാക്കുന്നത് ആ പാര്‍ട്ടി ക്രിമിനലുകളേയും ഗുണ്ടകളേയും കലാപകാരികളേയും ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നാണ്. അതേസമയം ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടിക മുസ്ലീം ലീഗിന്റേതിന് സമാനമാണ്. എല്ലാ വിഭാഗങ്ങള്‍ക്കും മതങ്ങള്‍ക്കും ഒരേ പ്രാധാന്യം നല്‍കാന്‍ ഇവര്‍ തയ്യാറല്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്, പതര്‍ദേവയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേ യോഗി ആദിത്യനാഥ് പറഞ്ഞു. സലേംപൂര്‍, റുദ്രാപൂര്‍ എന്നീ മണ്ഡലങ്ങളിലും യോഗി ആദിത്യനാഥ് തിരഞ്ഞെടുപ്പ് റാലികളില്‍ പ്രസംഗിച്ചു.

11

സമാജ്വാദി പാര്‍ട്ടി ഉത്തര്‍പ്രദേശ് ഭരിച്ചിരുന്ന കാലത്ത് ഈദിനും ബക്രീദിനും വൈദ്യുതി നല്‍കിയെന്നും എന്നാല്‍ ഹോളിക്കും ദീപാവലിക്കും കറന്റ് കട്ട് ആയിരുന്നുവെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. ഇതാദ്യമായി സംസ്ഥാനത്ത് ബിജെപി സര്‍ക്കാരിന് കീഴില്‍ എല്ലാ ക്ഷേമപദ്ധതികളും എല്ലാവരിലേക്കും എത്തുകയാണ്. കടുത്ത കുടുംബ വാഴ്ചക്കാരായവരെ ജനം തിരസ്‌ക്കരിച്ചിരിക്കുകയാണെന്നും ഇക്കുറി ഖൊരക്പൂരിലെ എല്ലാ ബൂത്തുകളിലും താമര വിരിയുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും സുഹൃത്തുക്കളെ മാറ്റിക്കൊണ്ടിരിക്കുന്ന അവസരവാദികളായ നേതാക്കളെ വിശ്വസിക്കുന്ന് പാഴാണെന്ന് പിപ്രായിച്ചില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേ യോഗി ആദിത്യനാഥ് പറഞ്ഞു. നേരത്തെയുളള തിരഞ്ഞെടുപ്പുകളില്‍ എസ്പി-ബിഎസ്പി കൂട്ടുകെട്ടിനേയും എസ്പി-കോണ്‍ഗ്രസ് കൂട്ടുകെട്ടിനേയും ചൂണ്ടിയായിരുന്നു യോഗിയുടെ വിമര്‍ശനം. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒപ്പമാണ് തന്റെ സര്‍ക്കാര്‍. സമൂല വികസനമാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. കേന്ദ്രത്തിലും സംസ്ഥാനത്തുമായുളള ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ വീണ്ടും വന്നാല്‍ സര്‍ക്കാര്‍ ബസ്സുകളില്‍ 60 വയസ്സിന് മുകളിലുളള സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കു. എന്നാല്‍ എസ്പി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പമായിരുന്നു. രണ്ട് തീവ്രവാദ കേസുകള്‍ നേരത്തെയുണ്ടായിരുന്ന എസ്പി സര്‍ക്കാര്‍ പിന്‍വലിച്ചതായും യോഗി ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+