പാസ്റ്ററെ ബജ്‌റംഗദളുകാര്‍ നഗ്നനാക്കി മര്‍ദ്ദിച്ചു; വിഷയം ഗോമാതയല്ല, മതപരിവര്‍ത്തനം
ഭാപ്പാല്‍: ഗുജറാത്തില്‍ ഗോസംരക്ഷണ സേനയുടെ പീഡന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെ മധ്യപ്രദേശില്‍ ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. മത പരിവര്‍ത്തനത്തിന് ശ്രമിച്ചെന്ന സംശയത്തില്‍ പാസ്റ്ററെയും സുഹൃത്തിനെയും ബജ്‌റംഗദളുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. മധ്യപ്രദേശത്തിലെ രേവയിലാണ് സംഭവം.
ഇരുപതഞ്ചോളം വരുന്ന ബജ്‌റംഗദള്‍ പ്രവര്‍ത്തര്‍ പാസ്റ്ററെയും സുഹൃത്തിനെയും തട്ടികൊണ്ട് പോയ ശേഷം വസ്ത്ര മുരിഞ്ഞ് കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് പോലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്. പഹാഡി ഗ്രാമത്തിലെ ഗദ്ര മോഹല്ലക്കാരായ രാംലാല്‍ കോരി എന്ന പാസ്റ്റര്‍ക്കും അദ്ദേഹത്തിന്റെ സുഹൃത്ത് നന്ദലാല്‍ കോരിക്കുമാണ് ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ കയ്യില്‍ നിന്ന് മര്‍ദ്ദനമേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് 13 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഒരു ബജ്‌റംഗദള്‍ക്കാരന്‍പോലും ഇല്ല. എന്നാല്‍ നിര്‍ബന്ധിച്ച് മതം മാറ്റിയെന്നാരോപിച്ച് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച പരാതിയില്‍ പാസ്റ്റര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പാസ്റ്ററും സുഹൃത്തും ഇവിടെ ഒരു ക്രിസ്തീയ കൂട്ടായ്മ നടത്തിയ വരികയായിരുന്നു.
ഈ പ്രദേശങ്ങളില്‍ നേരത്തെയും ന്യൂനപക്ഷങ്ങളെ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയും വര്‍ഗീയ കലാപവും സംഘര്‍ഷവും സൃഷ്ടിക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ അത്തരത്തിലുള്ള ഒരു കേസിലും പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. രാംലാലും നന്ദലാലും ചേര്‍ന്ന് സ്വന്തം വീട്ടില്‍ പ്രാര്‍ത്ഥന നടത്തികൊണ്ടിരിക്കെയായിരുന്നു ആക്രമണം നടന്നത്. അരവിന്ദ് തിവാരി എന്നയാളുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ബജ്‌റംഗദള്‍ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് ആരോപണം.












Click it and Unblock the Notifications