നടുക്കം മാറാതെ കമർപൂർ നിവാസികള്‍: ചാക്ക് തുന്നി 'സ്ട്രെച്ചറുകൾ' ഒരുക്കിയവരും, വേദനയില്‍ താങ്ങായവരും
ഡല്‍ഹി: 290-ലേറെപ്പേരുടെ മരണത്തിന് ഇടയാക്കിയ ബാലസോർ ട്രെയിന്‍ അപകടത്തിന്റെ നടുക്കത്തില്‍ നിന്നും രാജ്യം ഇതുവരെ മോചിതമായിട്ടില്ല. നമ്മളില്‍ പലർക്കും അപകടം കേട്ട് അറിഞ്ഞതിന്റെ ഞെട്ടലാണെങ്കില്‍ ബാലസോറിലെ ബഹനാഗ ബസാർ ഗ്രാമവാസികളെ സംബന്ധിച്ച് അത് കണ്‍മുന്നിലൂടെ കടന്ന് പോയ ദുരിത രാത്രിയായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ നിരവധി ഗ്രാമീണരായിരുന്നു രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയത്.
അമ്മ പ്രഥമശുശ്രൂഷ നൽകിയപ്പോൾ പരിക്കേറ്റവരെ അവരുടെ കുടുംബങ്ങളെ ബന്ധപ്പെടാൻ സഹായിച്ച സ്കൂൾ വിദ്യാർത്ഥി, സൗജന്യ ടെറ്റനസ് കുത്തിവയ്പ്പ് നൽകാനായി സഹായിച്ച ഫാർമസി സ്റ്റോർ ഉടമ, പരിക്കേറ്റവരെ എടുത്തുകൊണ്ട് പോവാനായി 'സ്ട്രെച്ചറുകൾ' ഉണ്ടാക്കാൻ ഒഴിഞ്ഞ സിമന്റ് ചാക്കുകൾ കൈകൊണ്ട് തുന്നിക്കെട്ടിയ ഒരു കൂട്ടം ഗ്രാമീണർ, അൻപതോളം കുട്ടികളെ രാത്രി മുഴുവൻ പരിചരിച്ച വിരമിച്ച സർക്കാർ ജീവനക്കാരൻ, ഭക്ഷണവും വെള്ളവും സൗജന്യമായി വിതരണം ചെയ്ത പലചരക്ക് കട ഉടമ അങ്ങനെ അപകട സ്ഥലത്ത് അശ്വാസവുമായി എത്തിയത് എണ്ണിയാല്‍ ഒടുങ്ങാത്ത ഗ്രാമീണരായിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടെ ബഹാനാഗ ബസാർ സ്റ്റേഷന് സമീപം ചെന്നൈയിലേക്കുള്ള കോറോമാണ്ടൽ എക്‌സ്‌പ്രസും എസ്എംവിടി ബെംഗളൂരു-ഹൗറ എക്‌സ്പ്രസും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ച് സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിന്‍ ദുരന്തം ഉണ്ടാവുന്നത്. കൃത്യമായി പറഞ്ഞാല്‍ കമർപൂർ എന്ന ഗ്രാമത്തിലൂടെ ട്രെയിന്‍ കടന്ന് പോവുമ്പോഴാണ് അപകടം.
അപകടസ്ഥലത്ത് നിന്ന് 50 മീറ്റർ മാത്രം അകലെയുള്ള ഒരു കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഫാർമസി സ്റ്റോർ ഉടമയായ സൗഭാഗ്യ സാരംഗിയാണ് ആദ്യം അപകടം അറിയുന്ന ഗ്രാമീണരില്‍ ഒരാള്‍. രക്ഷപ്പെട്ട് എത്തിയ ആയിരത്തോളം പേർക്കാണ് കടയിലുണ്ടായിരുന്ന ടെറ്റനസ് മെഡിസിന്‍ വെച്ച് സൗഭാഗ്യ കുത്തിവെപ്പ് നല്‍കിയത്.
'ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഞാൻ പുറത്തേക്ക് ഓടി. ഏതാനും മിനിറ്റുകൾക്കുള്ളിൽ, ആളുകളെ രക്ഷപ്പെടുത്തി എന്റെ കടയുടെ അടുത്തുള്ള റോഡിൽ ഇരുത്തി. ഞാൻ അവർക്ക് ടെറ്റനസ് കുത്തിവയ്പ്പുകളും വേദനസംഹാരികളും നൽകാൻ തുടങ്ങി... എന്റെ അയൽക്കാരും കൂടെ ചേർന്നു. ബാൻഡേജുകളും മറ്റ് മരുന്നുകളും നൽകി. ഒടുവിൽ പുലർച്ചെ 4 മണിയോടെയാണ് ഞാൻ അന്ന് വീട്ടിലേക്ക് പോയത്'- സാരംഗിയെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ഏകദേശം 8000 രൂപ ചെലവ് വന്നിട്ടുണ്ടാകും. ഞാൻ എങ്ങനെ പണം ചോദിക്കും? ഞാൻ ഒരു മനുഷ്യനല്ലേയെന്നും സാരംഗി പറയുന്നു. 'ഉച്ചത്തിലുള്ള ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ട് ഞങ്ങൾ പുറത്തേക്ക് ഓടി. വിവരിക്കാനാവാത്ത കാഴ്ചയാണ് കണ്ടത്. ആളുകൾ സഹായത്തിനായി നിലവിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞങ്ങൾ ഉടന്‍ ബോഗിയിലേക്ക് ചാടിക്കയറി'- ഫാർമസി സ്റ്റോർ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ താമസിക്കുന്ന വിരമിച്ച സർക്കാർ ജീവനക്കാരനായ നിലമ്പർ ബെഹ്‌റ (64) പറയുന്നു.
രക്ഷപ്പെടുത്തിയവരിൽ 50 ഓളം കുട്ടികൾക്ക് അദ്ദേഹത്തിന്റെ കുടുംബം ഭക്ഷണവും അന്നത്തെ ദിവസം താമസവും നൽകി. ഇദ്ദേഹത്തിന്റെ മകനും രക്ഷാപ്രവർത്തനത്തില്‍ പങ്കാളിയായി. 'എന്റെ രണ്ട് സുഹൃത്തുക്കൾ ട്രെയിനിൽ ഉണ്ടായിരുന്നു. അവർ എന്നെ മൊബൈലില്‍ വിളിച്ചു. എനിക്ക് അവരെ കണ്ടെത്താനും രക്ഷിക്കാനും സാധിച്ചു. അവർക്ക് രണ്ടുപേർക്കും പരിക്കേറ്റിരുന്നു. സമാനമായ അവസ്ഥയിലായിരുന്നു മറ്റ് പലരും. രണ്ടുപേരെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ തന്റെ വലതുകാലിന് ആഴത്തിൽ മുറിവേറ്റു. ഇത് പിന്നീട് തുന്നിക്കെട്ടി. ആ രാത്രി മുഴുവന്‍ ഞങ്ങള്‍ അവിടെയുണ്ടായിരുന്നു'- ബെഹ്‌റയുടെ മകന്‍ ചന്ദ്രകുമാർ പറയുന്നു.

ഇവരുടെ അയൽവാസിയായ ജുലൻ ദാസും രക്ഷപ്പെട്ടവർക്ക് പ്രഥമശുശ്രൂഷ നൽകിയപ്പോള്‍ 12 വയസ്സുള്ള മകൻ റിദ്ദിമാനാണ് പരിക്കേറ്റവരെ അവരുടെ കുടുംബങ്ങളുമായി ഫോണില്‍ ബന്ധപ്പെടാൻ സഹായിച്ചത്. 'അവരിൽ പലരും ഞങ്ങളുടെ വീടിനടുത്ത് ഒത്തുചേർന്നിരുന്നു. എന്റെ അമ്മ പരിക്കേറ്റവർക്ക് പ്രഥമശുശ്രൂഷ നൽകുകയായിരുന്നു... പരിക്കേറ്റവരുടെ ബന്ധുക്കളെ ഞാൻ ഫോൺ ചെയ്തു... അവർ പരിഭ്രാന്തരായിരുന്നു'- റിദ്ദിമാൻ പറയുന്നു.
അതേസമയം, സമീപത്ത് തന്നെയുള്ള മഹേഷ് കുമാർ ഗുപ്തയുടെ (58) ഉടമസ്ഥതയിലുള്ള പലചരക്ക് കടയായ ലക്ഷ്മി സ്റ്റോഴ്‌സ് ഈ സമയം മുഴുവനും സൗജന്യ കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്യുന്ന തിരക്കിലായിരുന്നു. 'ആദ്യം, രക്ഷാപ്രവർത്തനത്തിൽ സഹായിക്കാൻ ഞാൻ സ്റ്റോർ അടച്ചു. പക്ഷേ, പിന്നീട് രാത്രി വൈകുവോളം കട തുറന്ന് ഞാൻ വെള്ളവും ഭക്ഷണവും നൽകി," ഗുപ്ത പറയുന്നു.
'ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഞങ്ങൾ അപകട സ്ഥലത്തേക്ക് ഓടി. ആളുകൾ സഹായത്തിനായി നിലവിളിച്ചുകൊണ്ടിരുന്നു. പരിക്കേറ്റവരെ കൊണ്ടുപോകാൻ ഞങ്ങൾക്ക് സ്‌ട്രെച്ചറുകൾ ഇല്ലായിരുന്നു, അതിനാൽ ഞങ്ങൾ ഒഴിഞ്ഞ സിമന്റ് ചാക്കുകള്‍ തുന്നിക്കെട്ടി. അതോടൊപ്പം ഞാൻ എന്റെ സുഹൃത്തിൽ നിന്ന് ഒരു ഗ്യാസ് കട്ടർ കടം വാങ്ങി ഒരു കമ്പാർട്ട്മെന്റ് തുറക്കാൻ ശ്രമിച്ചു.' - ഗ്രാമവാസിയായ പ്രതാപ് സിങും കൂട്ടിച്ചേർത്തു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications