പൊങ്കലിന് ജെല്ലിക്കെട്ടില്ല; തമിഴ്‌നാട് സര്‍ക്കാരിന് തിരിച്ചടി, ഒറ്റക്കാലില്‍ സുപ്രീം കോടതി

  • By: Sandra
Subscribe to Oneindia Malayalam

ദില്ലി: തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിന് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പൊങ്കലിന് മുമ്പ് തീര്‍പ്പാക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. ജസ്റ്റിസുമാരായ ദീപക് മിശ്ര, എം പി രമണ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് തീരുമാനം വ്യക്തമാക്കിയത്. ഹര്‍ജികളില്‍ തീര്‍പ്പു കല്‍പ്പിച്ചുകൊണ്ടുള്ള വിധി തയ്യാറായിട്ടുണ്ടെങ്കിലും പൊങ്കല്‍ ദിവസമായ ശനിയാഴ്ചയ്ക്ക് മുമ്പ് വിധി പ്രസ്താവിക്കാനാവില്ലെന്നാണ് കോടതിയുടെ നിലപാട്.


ശനിയാഴ്ച പൊങ്കല്‍ വരാനിരിക്കെയാണ് ജെല്ലിക്കെട്ട് സംബന്ധിച്ച ഹര്‍ജികളിലുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചിട്ടുള്ളത്. ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമിഴ്‌നാട് സര്‍ക്കാരിന് മേലും കേന്ദ്ര സര്‍ക്കാരിന് മേലും സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും നീക്കം ഫലം കണ്ടില്ല.

സുപ്രീം കോടതി അംഗീകാരം

സുപ്രീം കോടതി അംഗീകാരം

ജല്ലിക്കെട്ട് നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ 2011ലെ ഉത്തരവ് 2014ല്‍ സുപ്രീം കോടതി ശരിവെച്ചിരുന്നു. ജെല്ലിക്കെട്ടിന് അനുമതി ലഭിയ്ക്കുന്നതിനായി തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാരിലും തമിഴ്‌നാട് സര്‍ക്കാരിലും സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. 2014 മെയിലാണ് സുപ്രീം കോടതി ജെല്ലിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തുന്നത്.

പൊങ്കലിന് ജെല്ലിക്കെട്ടില്ല

പൊങ്കലിന് ജെല്ലിക്കെട്ടില്ല

ജെല്ലിക്കെട്ട് നിരോധനത്തെ ചേദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ശനിയാഴ്ചയ്ക്ക് മുമ്പ് തീര്‍പ്പുകല്‍പ്പിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചതോടെ ഈ വര്‍ഷത്തെ പൊങ്കല്‍ ആഘോഷങ്ങളില്‍ നിന്ന് ജെല്ലിക്കെട്ട് ഒഴിവാക്കപ്പെടും.

ക്രൂരത വേണ്ട

ക്രൂരത വേണ്ട

മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള 1960ലെ നിയമപ്രകാരം കാളകളുടെ ക്ഷേമം കണക്കിലെടുക്കണമെന്നും അതിനാല്‍ ജെല്ലിക്കെട്ടിന് അനുമതി നല്‍കാനാവില്ലെന്നും നേരത്തെ കേസ് പരിഗണിച്ച കോടതി വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രിയ്ക്ക് കത്ത്

പ്രധാനമന്ത്രിയ്ക്ക് കത്ത്

ജെല്ലിക്കെട്ട് കര്‍ഷകരുടെയും ഗ്രാമീണരുടേയും ആചാരങ്ങളുമായി ബന്ധപ്പെട്ടതാണെന്നും കാണിച്ച് പ്രധാനമന്ത്രിയ്ക്കും ദില്ലിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിനും എഐഎഡിഎംകെ എംഎല്‍എമാരും ജനറല്‍ സെക്രട്ടറി വി കെ ശശികലയും കത്ത് നല്‍കിയിരുന്നു. പൊങ്കലിന് ജെല്ലിക്കെട്ട് നടത്തുന്നതിനായി മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമം ഭേദഗതി ചെയ്യണമെന്നാണ് ആവശ്യം.

ക്രൂരതയല്ല കായിക വിനോദം

ക്രൂരതയല്ല കായിക വിനോദം

ജെല്ലിക്കെട്ട് കാളകള്‍ക്ക് നേരെയുള്ള ക്രൂരതയല്ലെന്നും ഒട്ടകം, കുതിര എന്നീ മൃഗങ്ങളെ ഉപയോഗിക്കുന്നതുപോലെ ഒരു കായിക വിനോനം മാത്രമാണെന്നുമാണ് എഐഎഡിഐംകെയുടെ വാദം.

English summary
The Supreme Court on Thursday refused to pass order before Saturday on plea challenging Centre's notification allowing Jallikattu.
Please Wait while comments are loading...