കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോ​ണ്‍ഗ്രസ് ബന്ദിന് പകരമായി രാഹുല്‍ വരുമ്പോള്‍ ബന്ദ് നടത്താനൊരുങ്ങി ബിജെപിയും

Google Oneindia Malayalam News

ബെംഗളൂരൂ: പ്രാധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്ഷായും കർണ്ണാടകയിലെത്തുന്ന ദിവസം കണക്കാക്കി ബന്ദ് പ്രഖ്യാപിച്ചെന്ന
ആരോപണത്തിൽ അതേ നാണയത്തിൽ തിരിച്ചടിച്ച് ബി.ജെ.പി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി രാഹുൽ ഗാന്ധി കർണ്ണാകടയിലെത്തുമ്പോൾ ബന്ദ്
നടത്തുമെന്ന് ബി.ജെ.പി നേതാവ് യെദ്യൂരപ്പയും പറഞ്ഞു.

മഹാദയി നദീ തർക്കത്തിൽ കന്നഡ കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് സർക്കാർ സ്‌പോൺസേഡ് ബന്ദാണെന്ന് ബിജെപി ആരോപിച്ചിരുന്നു. കർണാടക നവപരിവർത്തൻ യാത്രയിൽ അമിത് ഷാ പങ്കെടുക്കുന്ന 25 നും പ്രധാനമന്ത്രി മോദി പങ്കെടുക്കുന്ന ഫിബ്രവരി നാലിനും ബന്ദ് പ്രഖ്യാപിച്ചത് ചില രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ബിജെപി വ്യക്തമാക്കിയിരുന്നു.ഇതിനെ പ്രതിരോധിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബിജെപിയും ബന്ദിന് ആഹ്വാനം
ചെയ്തിരിക്കുന്നത്.

yedhyurappa

ഫിബ്രവരി 10 ന് കർണാടകത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ എത്തും.സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ രാഹുൽ റാലികളിലും റോഡ് ഷോകളിലും പങ്കെടുക്കും. എന്നാൽ രാഹുൽ പരിപാടി നടത്തുന്ന ജില്ലകളിൽ അന്നേ ദിവസം ബിജെപി ബന്ദിന് ആഹ്വാനം ചെയ്യുമെന്ന് ബിജെപി നേതാവ് യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി സംസ്ഥാന ബന്ദ് നടത്തില്ല. മറിച്ച് രാഹുൽ ഏത് ജില്ലയിലാണോ പരിപാടി നടത്തുന്നത് അവിടെ ബന്ദ് നടക്കും. മഹാദയി വിഷയത്തിൽ എന്താണ് രാഹുലിന്‍റേയും കോൺഗ്രസിൻറേയും നിലപാടെന്ന് അറിയേണ്ടതുണ്ട്. ആദ്യം അവർ തെരഞ്ഞെടുപ്പിന് മുമ്പ് നിലപാട് വ്യക്തമാക്കട്ടേ. എന്തുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ ഗോവയിലെ പ്രതിപക്ഷമായ കോൺഗ്രസിന് മേൽ സമ്മർദ്ദം ചെലുത്താത്തതെന്ന് വ്യക്തമാക്കണമെന്നും യെദ്യൂരപ്പ പറഞ്ഞു.

English summary
In a tit-for-tat move to the bandh call during BJP President Amit Shah and Prime Minister Narendra Modi visits to Karnataka, the party's state unit on Wednesday decided to observe district specific shutdown during Congress chief Rahul Gandhi's state tour.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X