എട്ട് മുസ്ലീം തീവ്രവാദികള്‍ ഭോപ്പാല്‍ ജയില്‍ ചാടി, പോലീസുകാരനെ കൊന്നു.... സിമി പ്രവര്‍ത്തകര്‍
ഒരു പോലിസുകാരന് കൊല്ലപ്പെട്ടു
ഭോപ്പാല്‍: അതിര്‍ത്തിയില്‍ പാകിസ്താന് സൈന്യവും പാക് ഭീകരരും പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതിനിടെ രാജ്യത്തെ ജയിലില്‍ നിന്ന് എട്ട് മുസ്ലീം തീവ്രവാദികള്‍ രക്ഷപ്പെട്ടു. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഇവര്‍ രക്ഷപ്പെട്ടത്.
നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ- സിമി- യുടെ പ്രവര്‍ത്തകരമാണ് രക്ഷപ്പെട്ട എട്ട് പേരും. ജയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഗാര്‍ഡിനെ കൊലപ്പെടുത്തിയാണ് ഇവര്‍ രക്ഷപ്പെട്ടത്.

ഒക്ടോബര്‍ 31 ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഹെഡ് കോണ്‍സ്റ്റബിള്‍ ആയ രാമ ശങ്കറിനെയാണ് ഇവര്‍ കൊന്നത്. കത്തികൊണ്ട് കഴുത്തറുത്തായിരുന്നു കൊലപാതകം.
പുതപ്പുകള്‍ ഉപയോഗിച്ചാണ് ഇവര്‍ ജയിലിന്റെ ചുറ്റുമതില്‍ ചാടിക്കടന്നത്. ജയില്‍ ചാടുന്നതിനാ.യി ദീപാവലി രാത്രി തന്നെ തിരഞ്ഞെടുക്കുകയായിരുന്നു എന്നാണ് വിവരം. ജനങ്ങള്‍ പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിക്കുമ്പോള്‍ രക്ഷപ്പെടാന്‍ താരതമ്യേന എളുപ്പമാണ്.
മധ്യപ്രദേശില്‍ ആദ്യമായല്ല സിമി പ്രവര്‍ത്തകര്‍ സമാനമായ രീതിയില്‍ ജയില്‍ ചാടുന്നത്. മൂന്ന് വര്‍ഷം മുമ്പ് ഖാണ്ട്വയിലെ ജയില്ലും സമാനമായ സംഭവം നടന്നിരുന്നു. കുളിമുറിയുടെ ചുമര് തകര്‍ത്ത് എന്ന് ഏഴ് പേരായിരുന്നു രക്ഷപ്പെട്ടത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications