Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാര്‍ജ് അപകടം: മുന്നറിയിപ്പ് ഒരാഴ്ച മുന്‍പ് ലഭിച്ചെങ്കിലും ക്യാപ്റ്റന്‍ അവഗണിച്ചു: ചീഫ് എഞ്ചിനീയര്‍

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മുങ്ങിയ ബാര്‍ജ് പി 305 ലെ ക്യാപ്റ്റനെതിരെ ആരോപണവുമായി ചീഫ് എഞ്ചിനീയര്‍. ക്യാപ്റ്റന്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഗൗരവമായി എടുത്തില്ല, അങ്ങനെ അല്ലായിരുന്നെങ്കില്‍ ബാര്‍ജിലെ എല്ലാവരുടേയും ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നാണ് മുങ്ങിയ ബാര്‍ജില്‍ നിന്നും രക്ഷപ്പെട്ട ചീഫ് എന്‍ജിനീയര്‍ റഹ്മാന്‍ ഷെയ്ഖ് അഭിപ്രായപ്പെടുന്നത്. ലൈഫ് റാഫ്ഫ്റ്റുകളില്‍ മിക്കവയും കേടുപാടുകള്‍ സംഭവിച്ചതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

"ചുഴലിക്കാറ്റ് മുംബൈ തീരത്ത് എത്തുന്നതിന് ഒരാഴ്ച മുമ്പ് തന്നെ ഞങ്ങൾക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു. സമീപത്തുള്ള മറ്റ് പല കപ്പലുകളും ബാര്‍ജുകളും ഇതോടെ അവിടെ നിന്നും മാറി. നമുക്കും തുറമുഖത്തേക്ക് പോവാമെന്ന് ഞാൻ ക്യാപ്റ്റൻ ബൽവീന്ദർ സിങ്ങിനോട് പറഞ്ഞു. പക്ഷേ, കാറ്റ് 40 കിലോമീറ്റർ വേഗതയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ചുഴലിക്കാറ്റ് ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ മുംബൈ കടക്കുമെന്നുമായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്. എന്നാൽ വാസ്തവത്തിൽ കാറ്റിന്റെ വേഗത 100 കിലോമീറ്ററിൽ കൂടുതലായിരുന്നു. ഞങ്ങളുടെ അഞ്ച് നങ്കൂരങ്ങളും. ഇതോടെ ബാര്‍ജ് മുങ്ങുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

bargep

കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് ടാർ‌ഡിയോയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് റഹ്മാന്‍ ഷെയ്ഖിനെ ഇപ്പോള്‍. അതേ സമയം ക്യാപ്റ്റന്‍ ഉള്‍പ്പടെ 38 പേര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍

അതേസമയം അപകടത്തില്‍ ഒരു മലയാളി ഉള്‍പ്പടെ 37 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ബാർജിൽ ഉണ്ടായിരുന്ന ഇരുപതോളം മലയാളികളെ നാവിക സേന നേരത്തെ രക്ഷപെടുത്തിയിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാര്‍ജില്‍ ആകെ 29 മലയാളികളാണ് ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇതുവരെ 188 പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചു. ഇനിയും 38 പേരെ കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. നേവിയുടെ ആറ് കപ്പലുകളും ഹെലികോപ്റ്ററുകളുമാണ് രക്ഷാപ്രവർത്തനത്തിന് ഉള്ളത്.

സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Another Cyclone On Way, Heavy Rain Expected In Kerala | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+