• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബാബറി വിധി: അദ്വാനിയുടെ വീട്ടിലെത്തി രവിശങ്കർ പ്രസാദ്, അന്വേഷണ സംഘം പരാജയപ്പെട്ടെന്ന് അഭിഭാഷകൻ

Google Oneindia Malayalam News

ദില്ലി: ബാബറി മസ്ജിദ് ഗൂഢാലോചനക്കേസില്‍ എല്‍കെ അദ്വാനി അടക്കം 32 പ്രതികളേയും ലഖ്‌നൗ പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടിരിക്കുകയാണ്. ഗൂഢാലോചനയ്ക്ക് തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ബാബറി മസ്ജിദ് തകര്‍ത്തത് ആസൂത്രിതമായല്ലെന്നും ആകസ്മികമായി സംഭവിച്ചതാണെന്നും കോടതി വ്യക്തമാക്കി.

'ബാബറി തകർത്തത് കർസേവകരുടെ കൂട്ടത്തിലെ അക്രമി സംഘം', ഗൂഢാലോചന ഇല്ലെന്ന് മുൻ ഐപിഎസ് ഓഫീസർ'ബാബറി തകർത്തത് കർസേവകരുടെ കൂട്ടത്തിലെ അക്രമി സംഘം', ഗൂഢാലോചന ഇല്ലെന്ന് മുൻ ഐപിഎസ് ഓഫീസർ

സംഭവ സ്ഥലത്ത് വെച്ച് നേതാക്കള്‍ നടത്തിയ പ്രസംഗങ്ങളില്‍ നിന്നടക്കം മനസ്സിലാകുന്നത് പളളിയിലേക്ക് ജനം കയറരുത് എന്ന് നേതാക്കള്‍ പറഞ്ഞെന്നാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിധിക്ക് പിന്നാലെ കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ് ബിജെപി നേതാവ് എല്‍കെ അദ്വാനിയുടെ വീട്ടിലെത്തി. സിബിഐ തെളിവായി ഹാജരാക്കിയ വീഡിയോ കെട്ടിച്ചമച്ചതാണെന്ന് എല്‍കെ അദ്വാനിയുടെ അഭിഭാഷകനായ കെകെ മിശ്ര വിധിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ഫോട്ടോകളുടെ നെഗറ്റീവ് ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രത്യേക കോടതിയുടെ വിധിയെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യുന്നുവെന്ന് എല്‍കെ അദ്വാനി പ്രതികരിച്ചു. തനിക്കും ബിജെപിക്കും രാമജന്മഭൂമി പ്രസ്ഥാനത്തിലുണ്ടായിരുന്ന വിശ്വാസം ശരിയെന്ന് തെളിയിക്കുന്നതാണ് വിധിയെന്നും അദ്വാനി പ്രതികരിച്ചു. കോടതിയുടേത് വളരെ സുപ്രധാനമായ ഒരു വിധിയാണ്. തങ്ങള്‍ക്കെല്ലാവര്‍ക്കും സന്തോഷമുണ്ടാക്കുന്ന തീരുമാനം കൂടിയാണത്. കോടതി വിധിയെ കുറിച്ച് കേട്ടപ്പോള്‍ തങ്ങള്‍ എല്ലാവരും ജയ് ശ്രീറാം ജപിച്ചുവെന്നും അദ്വാനി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. വിധിക്ക് ശേഷം പുറത്ത് മാധ്യമങ്ങളെ അദ്വാനി കണ്ടതും ജയ് ശ്രീറാം പറഞ്ഞുകൊണ്ടായിരുന്നു.

'ബാബരി മസ്‌ജിദ്‌ സ്വയം തകർന്നതാണെന്ന് പ്രചരിപ്പിച്ചാലും അതിശയിക്കേണ്ടതില്ല', വിമർശിച്ച് വേണുഗോപാൽ'ബാബരി മസ്‌ജിദ്‌ സ്വയം തകർന്നതാണെന്ന് പ്രചരിപ്പിച്ചാലും അതിശയിക്കേണ്ടതില്ല', വിമർശിച്ച് വേണുഗോപാൽ

cmsvideo
  വീഡിയോയുള്‍പ്പെടെ തെളിവുണ്ടായിട്ടും പ്രതികളെ വെറുതെ വിട്ട നീതി | Oneindia Malayalam

  വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്വാനിയും മുരളീ മനോഹർ ജോഷിയും ഉമാ ഭാരതിയും കല്യാണ്‍ സിംഗും നൃത്യ ഗോപാല്‍ ദാസും സതീഷ് പ്രധാനും വിധി കേട്ടത്. കേസിലെ മറ്റ് പ്രതികളായ ബിജെപി എംപി സാക്ഷി മഹാരാജ്, സാധ്വി റിതംബര വിനയ് കത്യാര്‍, ധര്‍മദാസ്, രാം വിലാസ് വേദാന്തി, ലല്ലു സിംഗ്, ചമ്പത് റായി, പവന്‍ പാണ്ഡെ, എന്നിവര്‍ വിധി കേള്‍ക്കുന്നതിനായി ലഖ്‌നൗ കോടതിയില്‍ എത്തിയിരുന്നു.

  'സത്യത്തിലാരും ഇതുവരെ തിരിച്ചറിഞ്ഞില്ല അദ്വാനിയുടെ സദുദ്ദേശ്യം', ബാബറി വിധിയെ പരിഹസിച്ച് എംബി രാജേഷ്'സത്യത്തിലാരും ഇതുവരെ തിരിച്ചറിഞ്ഞില്ല അദ്വാനിയുടെ സദുദ്ദേശ്യം', ബാബറി വിധിയെ പരിഹസിച്ച് എംബി രാജേഷ്

  English summary
  Bbabri masjid demolition case:Law and Justice Minister Ravi Shankar Prasad visits LK Advani
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X