കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്ക് അമേരിക്കയുടെയും ഇറ്റലിയുടെയും ഗതി വരില്ല; 178 രാജ്യങ്ങളിലെ പഠനം തെളിവ്

  • By Desk
Google Oneindia Malayalam News

ദില്ലി: അമേരിക്കയിലും ഇറ്റലിയിലും സംഭവിച്ചപോലെ കൊറോണ രോഗം ബാധിച്ച് കൂട്ടമരണം ഇന്ത്യയില്‍ ഒരിക്കലും സംഭവിക്കില്ലെന്ന് പഠനം. ബിസിജി വാക്‌സിനേഷനാണ് ഇന്ത്യക്കാര്‍ക്ക് രക്ഷ നല്‍കുന്ന ഒരു ഘടകം. ബിസിജി വാക്‌സിനേഷന്‍ നല്‍കിയ രാജ്യങ്ങളിലും നല്‍കാത്ത രാജ്യങ്ങളിലും നടത്തിയ പഠനം അടിസ്ഥാനമാക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. അമേരിക്കയിലെയും ബ്രിട്ടനിലെയും ഗവേഷകര്‍ 178 രാജ്യങ്ങളിലാണ് പഠനം നടത്തിയത്.

C

ടിബി പോലുള്ള രോഗത്തില്‍ നിന്ന് രക്ഷ നേടാന്‍ കുഞ്ഞ് ജനിച്ച ഉടനെ നല്‍കുന്നതാണ് ബിസിജി വാക്‌സിനേഷന്‍. നേരത്തെ ഇത്തരം രോഗങ്ങള്‍ കണ്ടുവന്നിരുന്ന രാജ്യങ്ങളിലാണ് ബിസിജി വളരെ പ്രാധാന്യത്തോടെ നല്‍കി വരുന്നത്. എന്നാല്‍അമേരിക്ക, ഇറ്റലി, ഹോളണ്ട് തുടങ്ങിയ സമ്പന്ന രാജ്യങ്ങളില്‍ ബിസിജി അത്ര പ്രാധാന്യത്തോടെ നല്‍കുന്നില്ല. അമേരിക്കയിലും ഇറ്റലിയിലും കൊറോണ രോഗം ബാധിച്ച് 10000ത്തിലധികം പേരാണ് ഇതിനകം മരിച്ചുവീണത്. ലക്ഷണക്കിന് പേര്‍ രോഗബാധിതരായി ഗുരുതരാവസ്ഥയില്‍ കഴിയുന്നു.

ഈ രാജ്യങ്ങളേക്കാന്‍ ജനസംഖ്യയുള്ള ഇന്ത്യയില്‍ പക്ഷേ, താരതമ്യേന വളരെ കുറച്ചുപേര്‍ക്ക് മാത്രമേ രോഗം സ്ഥിരീകരിച്ചിട്ടുള്ളൂ. മരണവും കുറവാണ്. ബിസിജി വാക്‌സിനേഷന്‍ നടത്തുന്ന രാജ്യങ്ങളേക്കാള്‍ പത്തിരട്ടിയാണ് ബിസിജി നടത്താത്ത രാജ്യങ്ങളിലെ മരണ നിരക്ക് എന്ന് പഠനത്തില്‍ തെളിയുന്നു.

ഇന്ത്യ തകര്‍ന്നടിയും; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്, വളര്‍ച്ച ഇടിയും, തിരിച്ചുപിടിക്കാന്‍ ഒരുവര്‍ഷംഇന്ത്യ തകര്‍ന്നടിയും; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്, വളര്‍ച്ച ഇടിയും, തിരിച്ചുപിടിക്കാന്‍ ഒരുവര്‍ഷം

മാര്‍ച്ച് ഒമ്പത് മുതല്‍ 24 വരെയുള്ള 15 ദിവസങ്ങളില്‍ കൊറോണ വ്യാപിക്കുകയും മരണം റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായ 178 രാജ്യങ്ങളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ബിസിജി വാക്‌സിനേഷന്‍ നല്‍കിയ രാജ്യങ്ങളില്‍ പത്ത് ലക്ഷത്തില്‍ 38 ശതമാനത്തിനാണ് രോഗം ബാധിച്ചത്. എന്നാല്‍ ബിസിജി നല്‍കാത്ത രാജ്യങ്ങളില്‍ പത്ത് ലക്ഷത്തില്‍ 358 ശതമാനം പേര്‍ക്ക് രോഗം ബാധിച്ചു. ബിസിജി നല്‍കിയ രാജ്യങ്ങളില്‍ പത്ത് ലക്ഷത്തില്‍ 4 ശതമാനമാണ് മരണ നിരക്ക്. നല്‍കാത്ത രാജ്യങ്ങളിലാകട്ടെ, പത്ത് ലക്ഷത്തില്‍ 40 ശതമാനമാണ് മരണം. പഠനം നടത്തിയ 178 രാജ്യങ്ങളില്‍ 21 രാജ്യങ്ങളിലാണ് വാക്‌സിനേഷന്‍ പദ്ധതി നടപ്പാക്കാത്തത്. ഇതില്‍ അമേരിക്കയും ഇറ്റലിയും ഉള്‍പ്പെടും. 26 രാജ്യങ്ങളിലെ കാര്യം അവ്യക്തമാണ്. ബിസിജി നല്‍കാത്ത രാജ്യങ്ങളില്‍ 10 ഇരട്ടിയാണ് മരണം നടന്നിരിക്കുന്നതെന്ന് അമേരിക്കയിലെ ഹൂസ്റ്റണിലുള്ള എംഡി ആന്‍ഡേഴ്‌സണ്‍ ക്യാന്‍സര്‍ സെന്ററിലെ പ്രഫസറും പഠനത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളുമായ ഡോ. ആശിഷ് കാമത്ത് പറയുന്നു.

English summary
BCG vaccines saving Indians from Covid? New study indications
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X