Get Updates
Get notified of breaking news, exclusive insights, and must-see stories!

കന്നുകാലി വില്‍പ്പന നിരോധനം; മഹാരാഷ്ട്രയിലെ കര്‍ഷകര്‍ ദുരിതത്തില്‍

മുംബൈ: കന്നുകാലി നിരോധന നിയമം കര്‍ഷകരെ വലയ്ക്കുന്നു. കന്നുകാലികളെ കശാപിനായി വില്‍ക്കുന്നതിനുള്ള നിയന്ത്രണം കര്‍ഷകരെ ദാരിദ്ര്യത്തിലേക്ക് തള്ളിയിടുന്നു എന്ന് റിപ്പോര്‍ട്ട്. കന്നുകാലി നിരോധനം മോദി സര്‍ക്കാറിനെതിരെയുള്ള കര്‍ഷകരുടെ പ്രതിഷേധത്തിനും കാരണമാകാന്‍ സാധ്യതയുണ്ട്.

ജനസംഖ്യയിലെ ഭൂരിപക്ഷ വിഭാഗമായ ഹിന്ദു മതത്തിന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടുവന്ന നിരോധനത്തില്‍ 180 ദസലക്ഷത്തോളം മുസ്ലീങ്ങള്‍ ഇത് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് തങ്ങളുടെ ഉത്കണ്ഠ നേരത്തെ തന്നെ പ്രകടമാക്കിയിരുന്നു. പശുവ്യാപാരികളെ ചില ആളുകള്‍ കൂട്ടമായി ആക്രമിച്ചതും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.

beef

കഴിഞ്ഞ ഒരു വര്‍ഷമായി ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന ഇന്ത്യയില്‍ നിരോധനത്തെ തുടര്‍ന്ന് കന്നുകാലികളുടെ വില താഴ്ന്നിട്ടുണ്ട്. ഏപ്രില്‍-ഡിസംബര്‍ മാസത്തെ കയറ്റുമതി കണക്കു പ്രകാരം 13 ശതമാനം കുറവാണ് വന്നിട്ടുള്ളത്. ഇന്ത്യക്ക് പിന്നിലായിരുന്ന ബ്രസീല്‍ ഇപ്പോള്‍ കന്നുകാലി കയറ്റുമതിയില്‍ നേട്ടമുണ്ടാക്കുകയാണ്.

സാധാരണഗതിയില്‍ മുസ്ലീം കര്‍ഷകര്‍ വരള്‍ച്ച കാലങ്ങളില്‍ കന്നുകാലികളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണ് പതിവ്. പിന്നീട് മണ്‍സൂണ്‍ മാസം കഴിഞ്ഞ് വരുമാനം കൂടുമ്പോഴാണ് പുതിയതിനെ വാങ്ങിക്കുന്നത്. ഈ രീതിയാണ് പുതിയ നിയമം മൂലം മാറിയിരിക്കുന്നത്. സ്വന്തമായി ഒന്നും കഴിക്കാനുമില്ല അതിനൊപ്പെ വില്‍ക്കാന്‍ പോലും കഴിയാത്ത നാല്‍കാലികള്‍ക്ക് വെള്ളവും ആഹാരവും കൊടുക്കാന്‍ കഴിയുന്നില്ല എന്ന വിഷമത്തിലാണ് മഹാരാഷ്ട്രയിലെ കര്‍ഷകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+