കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ ബീഫ് വിരോധം ഇന്ത്യയ്ക്കകത്ത്... കയറ്റുമതിക്കാരില്‍ നിന്ന് സംഭാവന രണ്ടരക്കോടി

Google Oneindia Malayalam News

ദില്ലി: ബീഫ് നിരോധനത്തിന് വേണ്ടി ശക്തിയുക്തം നിലകൊള്ളുന്ന പാര്‍ട്ടിയാണ് ബിജെപി. പ്രതിഷേധത്തിന്റെ ഭാഗമായി നടത്തിയ ബീഫ് ഫെസ്റ്റുകളെ പലയിടത്തും കൈയ്യൂക്ക് കൊണ്ട് പോലും നേരിട്ട പാര്‍ട്ടി.

എന്നാല്‍ അതൊക്കെ ഇന്ത്യയില്‍ ബീഫ് കഴിയ്ക്കുമ്പോഴോ, വില്‍ക്കുമ്പോഴോ മാത്രമാണ് കേട്ടോ. ഇവിടെ നിന്ന് ബീഫ് കയറ്റുമതി ചെയ്യുന്നതില്‍ ബിജെപിയ്ക്ക് ഒരു പ്രശ്‌നവും ഇല്ലെന്ന് മാത്രമല്ല, അവരില്‍ നിന്ന് സംഭാവനയും വാങ്ങിയ്ക്കും.

Beef

രാജ്യത്തെ ബീഫ് കയറ്റുമതിക്കാരില്‍ നിന്ന് ബിജെപി വാങ്ങിയ സംഭാവന എത്രയെന്നറിയാമോ... രണ്ടരക്കോടി രൂപ!!! കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്താണ് ഇത്രയും തുക ബീഫ് കയറ്റുമതിക്കാരില്‍ നിന്ന് മാത്രമായി ബിജെപിയ്ക്ക് ലഭിച്ചത്.

ഫ്രിഗോറിഫിക്കോ അല്ലാന ലിമിറ്റഡ്, ഫ്രിഗെറിയേ കണ്‍വെറ അല്ലാന ലിമിറ്റഡ് ഇന്‍ഡാഗ്രോ ഫുഡ്‌സ് ലിമിറ്റഡ് എന്നീ കമ്പനികളില്‍ നിന്നായി ലഭിച്ചത് രണ്ട് കോടി രൂപയാണ്. രാജ്യത്തെ ഒന്നാം നമ്പര്‍ ബീഫ് കയറ്റുമതിക്കാരായ അല്ലാനസണ്‍സ് ലിമിറ്റഡിന് കീഴിലുള്ള കമ്പനികളാണ് ഇവ.

2013 മുതല്‍ 2015 വരെയുള്ള കാലത്ത് പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയുടെ കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ചപ്പോഴാണ് ഈ വിവരം പുറത്തായത്. 2014-2015 കാലഘട്ടത്തില്‍ ഏറ്റവും അധികം സംഭാവന ലഭിച്ച പാര്‍ട്ടിയും ബിജെപിയാണ്. 473.35 കോടി രൂപയാണ് സംഭാവന ഇനത്തില്‍ പാര്‍ട്ടിയ്ക്ക് ലഭിച്ചിട്ടുള്ളത്.

ഇരുപതിനായിരം രൂപയ്ക്ക് മുകളിലുള്ള സംഭാവനകളുടെ കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിയ്ക്കണം എന്നാണ് ചട്ടം. ഇരുപതിനായിരത്തില്‍ താഴെയുള്ള സംഭാവനകളുടെ കണക്ക് എത്രയെന്ന് ബിജെപി വ്യക്തമാക്കിയിട്ടില്ല.

English summary
BJP received Rs 2.50 crore in donations from companies exporting buffalo meat, according to contribution reports for financial years 2013-2014 and 2014-2015 submitted to the Election Commission of India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X