'എക്സാസ്പരേറ്റിങ് ഫരാഗോ' ശശി തരൂർ കോപ്പിയടിച്ചതോ? അർണാബിനെ മാത്രമല്ല നാട്ടുകാരെയും തരൂർ ശശിയാക്കി!!!

  • By: Kishor
Subscribe to Oneindia Malayalam

"പ്രകോപിപ്പിക്കുന്ന രീതിയിലുള്ള വളച്ചൊടിച്ച വാർത്താ മിശ്രണങ്ങളും, ദുർവ്യഖ്യാനങ്ങളും, സമ്പൂർണ്ണ അസത്യങ്ങളും, സംപ്രേക്ഷണം ചെയ്യുന്നത് പത്രപ്രവർത്തകന്റെ വേഷം കെട്ടിയ, തത്വദീക്ഷയില്ലാത്ത ഒരു പ്രദർശനക്കാരനാണ്" - ശശി തരൂർ അർണാബ് ഗോസ്വാമിക്ക് കൊടുത്ത മറുപടിയാണ്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങൾ ശരിക്കും ആഘോഷിച്ചിരുന്നു ഈ കിടുക്കൻ ഡയലോഗ്.

ശശിയുടെ ഇംഗ്ലീഷ് കേട്ട്പൃഥ്വിരാജിന് പോലും തലകറങ്ങി, പിന്നെയല്ലേ അർണാബ്.. എന്താണീ ഫരാഗോ.. ട്രോളുകൾ!!!

 'എക്സാസ്പരേറ്റിങ് ഫരാഗോ'

'എക്സാസ്പരേറ്റിങ് ഫരാഗോ'

ശശി തരൂരിന്റെ ഡയലോഗിൽ ഏറ്റവും ശ്രദ്ധേയമായത് 'എക്സാസ്പരേറ്റിങ് ഫരാഗോ' എന്ന പ്രയോഗമാണ്. ഇതിന്റെ അർഥം തിര‍ഞ്ഞ് ആയിരങ്ങളാണ് ഗൂഗിളിൽ എത്തിയത്. ശശി തരൂരിന്റെ ട്വീറ്റിന് പിന്നാലെ ഫരാഗോയുടെ അർഥം തിരഞ്ഞെത്തിയവരുടെ എണ്ണം ഞെട്ടിച്ചെന്ന് സാക്ഷാൽ ഒക്സ്ഫഡ് ഡിക്ഷ്ണറിയും ട്വീറ്റ് ചെയ്തു.

ആരുടെ പ്രയോഗമാണ്

ആരുടെ പ്രയോഗമാണ്

തരൂരിന്റെ ട്വീറ്റിലെ എക്സാസ്പരേറ്റിങ് ഫരാഗോ എവിടന്ന് വന്നു എന്ന് വരെ ചർച്ചകൾ പോയി. ബ്രിട്ടീഷ് ജേർണലിസ്റ്റും എഴുത്തുകാരനുമായ മെഹ്ദി ഹസനാണത്രെ ആദ്യമായി ഈ പ്രയോഗം നടത്തിയത്. 2003ൽ ഹസൻ സമാനമായ ഒരു സാഹചര്യത്തിൽ നടത്തിയ എക്സാസ്പരേറ്റിങ് ഫരാഗോ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

തരൂരിന്റെ ട്വീറ്റ് ഹിറ്റായി

തരൂരിന്റെ ട്വീറ്റ് ഹിറ്റായി

അർണാബ് ഗോസ്വാമിക്ക് ശശി തരൂർ നൽകിയ മറുപടി സമൂഹമാധ്യമങ്ങൾ വളരെയധികം ആഘോഷിച്ചിരുന്നു. റിപ്പബ്ലിക്ക് ചാനലിനും അര്‍ണാബിനും ഇക്കാര്യത്തിൽ വലിയ വിമർശനങ്ങളും നേരിടേണ്ടി വന്നു. പൃഥ്വിരാജിനേക്കാള്‍ കടുകട്ടി ഇംഗ്ലീഷാണ് തരൂര്‍ ഉപയോഗിച്ചത് എന്ന് വരെ ആളുകൾ കളിയാക്കുകയുണ്ടായി.

റിപ്പബ്ലിക് ചാനൽ പറഞ്ഞത്

റിപ്പബ്ലിക് ചാനൽ പറഞ്ഞത്


സുനന്ദ പുഷ്‌കര്‍ കേസില്‍ വഴിത്തിരിവായേക്കാവുന്നതെന്ന് അവകാശപ്പെടുന്ന ഫോണ്‍സംഭാഷണങ്ങളാണ് അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി വി പുറത്ത് വിട്ടത്. മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് വരെ സുനന്ദ 307ാം നമ്പര്‍ മുറിയിലായിരുന്നു എന്ന് ശശിതരൂരിന്റെ വിശ്വസ്തന്‍ ഫോണിലൂടെ പറയുന്നതാണ് ഈ സംഭാഷണം, ഇതിനെതിരെയാണ് തരൂർ രംഗത്ത് വന്നത്.

ശശി തരൂർ മോശമൊന്നുമല്ല

ശശി തരൂർ മോശമൊന്നുമല്ല

മെഹ്ദി ഹസന്റെ ഡയലോഗ് കോപ്പിയടിച്ചു എന്ന് പറഞ്ഞ് സോഷ്യൽ മീഡിയ കളിയാക്കുന്നുണ്ടെങ്കിലും ശശി തരൂർ അത്ര മോശക്കാരനൊന്നും അല്ല. നിങ്ങള്‍ ഞങ്ങളെ കൊള്ളയടിച്ചു എന്ന് പറഞ്ഞ് തരൂർ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി സൊസൈറ്റിയില്‍ ശശി തരൂര്‍ നടത്തിയ പ്രസംഗം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇത് മാത്രമല്ല

ഇത് മാത്രമല്ല

ഇംഗ്ലീഷ് ഭാഷാ പ്രയോഗത്തില്‍ അനിതരസാധാരണമായ പ്രാവീണ്യം പ്രകടിപ്പിക്കുയാളാണ് തരൂർ. ലോകത്തിലെ പ്രമുഖ സര്‍വ്വകലാശാലകളില്‍ വിസിറ്റിങ് പ്രഫസറാണ് ശശി തരൂര്‍ . ലോകത്തെ മുൻനിര പ്രാസംഗികരില്‍ ഒരാളാണ് മുൻ‌ യു എൻ അണ്ടർ സെക്രട്ടറി കൂടിയായ ശശി തരൂർ എം പി.

English summary
Years വefore Tharoor, journalist Mehdi Hasan uses the term farrago in a viral speech.
Please Wait while comments are loading...