400 രൂപ ദിവസക്കൂലിയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് വ്യാപാരി; താന്‍ ദിവസവും 2000 രൂപ തരാമെന്ന് യാചകന്റെ മറുപടി!
ചെന്നൈ: 400 രൂപ പ്രതിദിന വേതനത്തില്‍ തനിക്ക് ജോലി വാഗ്ദാനം ചെയ്ത വ്യാപാരിയെ അമ്പരിപ്പിച്ച് ഭിക്ഷക്കാരന്റെ മറുപടി. തന്റെ കൂടെ വന്നാല്‍ ദിവസവും 2000 രൂപ തരാം എന്നാണ് ഭിക്ഷക്കാരന്‍ വ്യാപാരിയോട് പറഞ്ഞത്. തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. 400 രൂപ ദിവസക്കൂലിയില്‍ തന്റെ സൈക്കിള്‍ പാര്‍ട്‌സ് കടയില്‍ലാണ് വ്യാപാരി ഭിക്ഷക്കാരന് ജോലി വാഗ്ദാനം ചെയ്തത്.
ഇതിനായിരുന്നു ഞെട്ടിക്കുന്ന മറുപടി ഭിക്ഷക്കാരന്‍ നല്‍കിയത്. വ്യാപാര സ്ഥാപനത്തിലെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. ഭിക്ഷാടനത്തിനെത്തിയ ആളോട് കൈ കാലുകളും നല്ല ആരോഗ്യവും ഉണ്ടല്ലോ പിന്നെന്തിനാണ് ഭിക്ഷ യാചിക്കുന്നത് എന്നായിരുന്നു വ്യാപാരി ചോദിച്ചത്. മറ്റെന്തെങ്കിലും ജോലി ചെയ്ത് ജീവിച്ച് കൂടേ എന്നും വ്യാപാരി ചോദിച്ചിരുന്നു.
ഇതോടൊപ്പം തന്റെ സൈക്കിള്‍ സ്പെയര്‍ പാര്‍ട്‌സ് കടയില്‍ ജോലി ചെയ്താല്‍ ദിവസം 400 രൂപ കൂലിയില്‍ ജോലിയും വ്യാപാരി വാഗ്ദാനം ചെയ്തു. അപ്പോഴായിരുന്നു ഭിക്ഷക്കാരന്റെ ഞെട്ടിക്കുന്ന മറുപടി. നിങ്ങള്‍ എനിക്ക് ഭിക്ഷ നല്‍കുന്നുണ്ടോ ഇല്ലയോ എന്നു പറയുക. അല്ലാതെയുള്ള ചര്‍ച്ചയൊന്നും വേണ്ട എന്നായിരുന്നു ഭിക്ഷക്കാരന്‍ പറഞ്ഞത്. താനെന്തിന് നിങ്ങളുടെ കടയില്‍ ജോലി ചെയ്യണമെന്നും താന്‍ ദിവസവും ഭിക്ഷ യാചിച്ച് രണ്ടായിരം രൂപയിലധികം സമ്പാദിക്കുന്നുണ്ടെന്നും യാചകന്‍ പറയുന്നു.
ജീന്‍സും ടോപ്പും പാന്റുമണിഞ്ഞ് എന്ന് പാടേണ്ടി വരോ...; മിയയുടെ വൈറല്‍ ചിത്രങ്ങള്‍
ഇതിന് ശേഷമാണ് വേണമെങ്കില്‍ നിനക്കും എന്റെ കൂടെ ചേരാം. ദിവസം രണ്ടായിരം രൂപ ശമ്പളം നല്‍കാം എന്ന് യാചകന്‍ വ്യാപാരിയോട് പറഞ്ഞത്. വീഡിയോ വൈറലായതോടെ ഭിക്ഷാടനത്തിനെതിരായ കൂട്ടായ്മ പ്രതികരണവുമായി രംഗത്തെത്തി. വലിയ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ഭിക്ഷാടനം നടത്തുന്നതിന് ആളുകളെ എത്തിക്കുന്ന ഏജന്‍സികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുമ്പോള്‍ വ്യാപാരിക്ക് യാചകന്‍ നല്‍കിയ ഓഫറില്‍ അതിശയിക്കാന്‍ ഒന്നുമില്ല എന്നാണ് കൂട്ടായ്മ പറയുന്നത്.
'തയ്യല്‍കാരുടെ ദുബായ്' എന്ന് അറിയപ്പെടുന്ന തിരുപ്പൂര്‍ ബനിയന്‍ സിറ്റിയില്‍ വളരെ അധികം ഭിക്ഷക്കാരുണ്ട്. ബസ് സ്റ്റാന്‍ഡുകളിലും സ്റ്റോപ്പുകളിലും റെയില്‍വേ സ്റ്റേഷനിലും ഭക്ഷണ ശാലകള്‍ക്കു മുന്നിലും ആരാധനാലയങ്ങളിലും എല്ലായിടത്തും യാചകരുടെ എണ്ണം വളരെ കൂടുതലാണ്. ആരാധനാലയങ്ങള്‍ക്ക് മുന്നിലെ ഭിക്ഷക്കാരില്‍ ഏറെപ്പേരും ഏജന്റുമാര്‍ മുഖേന എത്തുന്നവരാണെന്നാണ് പറയപ്പെടുന്നത്.
വാഹനങ്ങളില്‍ കൂട്ടമായി അവിടെ എത്തിച്ച് കമ്മിഷന്‍ വ്യവസ്ഥയില്‍ ഭിക്ഷാടനം നടത്താന്‍ നിര്‍ബന്ധിക്കുകയാണ് ചെയ്യുന്നത്. ചില ഏജന്റുമാര്‍ ഒരു നേരത്തേക്കുള്ള ഭക്ഷണപ്പൊതി മാത്രം നല്‍കി ആളുകളെ ഭിക്ഷാടനത്തിനെത്തിക്കുന്നതായും ഭിക്ഷാടനം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.