കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി കലക്കി മീന്‍ പിടിക്കാന്‍ ശിവസേന

Google Oneindia Malayalam News

മുംബൈ: അദ്വാനി വിഷയത്തില്‍ പ്രതിരോധത്തിലായ ബി ജെ പിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ പ്രധാന സഖ്യകക്ഷിയായ ശിവസേന. നരേന്ദ്ര മോദിയോടുള്ള പ്രതിപത്തി കുറവ് അറിയിക്കാന്‍ മുതിര്‍ന്ന നേതാവായ അദ്വാനിയെ കരുവാക്കുകയാണ് ശിവസേന. നരേന്ദ്ര മോദി യുഗം തുടങ്ങി എന്നതിന് അദ്വാനിയുടെ കാലം കഴിഞ്ഞു എന്ന് അര്‍ഥമില്ല എന്നാണ് സേനയുടെ അര്‍ഥം വെച്ചുള്ള പ്രയോഗം.

തങ്ങളുടെ മുഖപത്രമായ സാംമ്‌നയിലൂടെയാണ് സേന തലവന്‍ ഉദ്ധവ് താക്കറെ അദ്വാനി വിവാദത്തില്‍ തങ്ങളുടെ പങ്ക് ചേര്‍ത്തിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ തന്നെ അദ്വാനിയുടെ പേര് ഉണ്ടാകണമായിരുന്നു. മണ്ഡലം തിരഞ്ഞെടുക്കാനും പ്രഖ്യാപിക്കാനും വൈകിയത് വഴി ബി ജെ പി അദ്വാനിയെ അപമാനിച്ചു എന്നും സേന കുറ്റപ്പെടുത്തുന്നു.

advani

നരേന്ദ്ര മോദി, രാജ് നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്‌ലി എന്നിവരുടെ സീറ്റുകള്‍ ബി ജെ പി നേരത്തെ തീരുമാനിച്ചിരുന്നു. മുരളി മനോഹര്‍ ജോഷിയെ കാണ്‍പൂരിലേക്ക് മാററിയാണ് നരേന്ദ്ര മോദി വാരണാസിയില്‍ മത്സരിക്കുന്നത്. സിദ്ദുവിനെ മാറ്റി അരുണ്‍ ജെയ്റ്റ്‌ലി അമൃത്സറിലും രാജ്‌നാഥ് ഗാസിയാബാദ് മാറ്റി ലക്‌നോവും തിരഞ്ഞെടുത്തു. അദ്വാനിയുടെ കാര്യത്തില്‍ മാത്രമാണ് കാലതാമസം ഉണ്ടായത്.

എം എന്‍ എസ് വിഷയത്തില്‍ ബി ജെ പിയോട് ഉടക്കി നില്‍ക്കുന്ന ശിവസേന കിട്ടിയ അവസരം മുതലാക്കി വിമര്‍ശനത്തിന് ഒരുങ്ങിയിരിക്കുകയാണ്. ബി ജെ പി മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി എം എന്‍ എസ് നേതാവ് രാജ് താക്കറെയുമായി ചര്‍ച്ച നടത്തിയതും മോദി ക്യാംപ് എം എന്‍ എസിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതുമാണ് സേനയെ ചൊടിപ്പിക്കുന്നത്.

English summary
Beginning of Narendra Modi era doesn't mean end of Advani era: Shiv Sena to BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X