കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവമോര്‍ച്ച നേതാവ് മയക്കുമരുന്നുമായി പിടിയില്‍; കാറിനടിയില്‍ ഒളിപ്പിച്ചത് കൊക്കൈന്‍, വിശ്വസിക്കാതെ ബിജെപി

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി മയക്കുമരുന്നുമായി പിടിയില്‍. പമീള ഗോസ്വാമിയാണ് പോലീസ് പിടിയിലായത്. ഇവരുടെ കാറില്‍ നിന്ന് 100 ഗ്രാം കൊക്കൈന്‍ കണ്ടെടുത്തുവെന്ന് പോലീസ് പറയുന്നു. കാറിലെ സീറ്റിനടിയില്‍ പേഴ്‌സില്‍ ഒൡപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. പമീള ഈ വേളയില്‍ കാറിലുണ്ടായിരുന്നു. യുവമോര്‍ച്ച നേതാവ് പ്രബീര്‍ കുമാര്‍ ദേയും കാറിലുണ്ടായിരുന്നു. ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയിലെ ന്യൂ അലിപോറില്‍ നിന്നായിരുന്നു അറസ്റ്റ്.

പോലീസ് വാഹനം പരിശോധിച്ച വേളയില്‍ പമീള ബഹളം വച്ചു. മയക്കുമരുന്ന് കണ്ടെത്തിയ ഉടനെ പോലീസ് ഇവരെയും കാറിലുണ്ടായിരുന്ന മറ്റുള്ളവരെയും കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. പമീളയുടെ സുരക്ഷാ ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളും കാറിലുണ്ടായിരുന്നു.

കൊവിഡ് വാക്സിനേഷൻ വേഗത്തിൽ- ചിത്രങ്ങൾ കാണാം

p

അതേസമയം, അറസ്റ്റിനെതിരെ ബിജെപി രംഗത്തുവന്നു. കൊക്കൈന്‍ കാറിനടയില്‍ എങ്ങനെ വന്നു എന്നും ആരോ കൊണ്ടുവച്ചതാണെന്നും ബിജെപി നേതാവ് ഷമിക് ഭട്ടാചാര്യ ആരോപിച്ചു. മമത ബാനര്‍ജി സര്‍ക്കാരിന്റെ പോലീസാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ തങ്ങള്‍ പോലീസ് പറയുന്നത് വിശ്വസിക്കുന്നില്ലെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു.

മുസ്ലിം ലീഗിന്റെ കിടിലന്‍ നീക്കം; കാരാട്ട് റസാഖുമായി ചര്‍ച്ച... തിരിച്ചെത്തിക്കാന്‍ ശ്രമം, റസാഖിന്റെ പ്രതികരണംമുസ്ലിം ലീഗിന്റെ കിടിലന്‍ നീക്കം; കാരാട്ട് റസാഖുമായി ചര്‍ച്ച... തിരിച്ചെത്തിക്കാന്‍ ശ്രമം, റസാഖിന്റെ പ്രതികരണം

നേതാവിന്റെ അറസ്റ്റ് ബിജെപിക്കെതിരെ ആയുധമാക്കിയിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ബംഗാളിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണിതെന്ന് ചന്ദ്രിമ ഭട്ടാചാര്യ പ്രതികരിച്ചു. ബിജെപി ബംഗാളില്‍ അധികാരത്തിലെത്തിയാല്‍ എന്താകും അവസ്ഥ എന്ന് തെളിയിക്കുന്നതാണ് പമീളയുടെ അറസ്റ്റ്. നേരത്തെ കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിലും ബിജെപി നേതാക്കളുടെ പേര് ഉയര്‍ന്നുകേട്ടിരുന്നു എന്നും ചന്ദ്രിമ ഭട്ടാചാര്യ പറഞ്ഞു.

മാണി സി കാപ്പന്‍ നിസാരനല്ല; ജോസ് കെ മാണി പാലായില്‍ നേരിട്ടിറങ്ങി... 2 ലക്ഷ്യങ്ങള്‍, യുഡിഎഫ് തന്ത്രം പൊളിക്കുംമാണി സി കാപ്പന്‍ നിസാരനല്ല; ജോസ് കെ മാണി പാലായില്‍ നേരിട്ടിറങ്ങി... 2 ലക്ഷ്യങ്ങള്‍, യുഡിഎഫ് തന്ത്രം പൊളിക്കും

പമീള ഗോസ്വാമിയും പ്രബീറും കഴിഞ്ഞ കുറേ ദിവസങ്ങളായി തങ്ങളുടെ നിരീക്ഷണത്തിലായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇവര്‍ പതിവായി ഒരു കഫേയില്‍ വരുന്നതും പാര്‍ക്ക് ചെയ്ത കാറില്‍ ഇരിക്കുന്നതും തങ്ങള്‍ ശ്രദ്ധിച്ചിരുന്നു. കാറിലും ബൈക്കിലുമെത്തുന്ന യുവാക്കള്‍ ഇവരുമായി സംസാരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് നിരീക്ഷണം ശക്തമാക്കിയതെന്നും പോലീസ് പറയുന്നു. 2019ലാണ് പമീള ഗോസ്വാമി ബിജെപിയില്‍ ചേര്‍ന്നത്. അതിന് മുമ്പ് എയര്‍ ഹോസ്റ്റസ് ആയും മോഡല്‍ ആയും ടെലിവിഷന്‍ സീരിയല്‍ രംഗത്തും പ്രവര്‍ത്തിച്ചുവരികയായിരുന്നു. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയായ പമീളയ്ക്ക് ഹൂഗ്ലി ജില്ലയുടെ സംഘടനാ ചുമതലയും ബിജെപി നല്‍കിയിരുന്നു.

മനംമയക്കി സാക്ഷി അഗർവാൾ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
ഇ ശ്രീധരനെ കൊണ്ട് നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയില്ല | Oneindia Malayalam

English summary
Bengal BJP Yuva Morcha Leader Pamela Goswami Arrested In Bengal with Cocaine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X