ബംഗാള്‍ ഉപതിരഞ്ഞെടുപ്പ്: മൂന്നാം സ്ഥാനത്തായിട്ടും സിപിഎമ്മിന് പ്രതീക്ഷയ്ക്ക് വക നല്‍കുന്ന ഫലം
ദില്ലി: രാജ്യത്തെ 13 13 സംസ്ഥാനങ്ങളിലെ 29 നിയമസഭാ മണ്ഡലങ്ങളിലേക്കും 3 ലോക്സഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം കഴിഞ്ഞ ദിവസം പുറത്ത് വന്നപ്പോള്‍ ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വലിയ വിജയം സ്വന്തമാക്കുന്നതായിരുന്നു കാണാന്‍ സാധിച്ചത്. സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നാല് മണ്ഡലങ്ങളും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തത്.
കേന്ദ്ര ആഭ്യന്തര സഹ മന്ത്രി നിസിത് പ്രമാണിക് നേരത്തെ 57 വോട്ടുകള്‍ക്ക് വിജയിച്ച ദിന്‍ഹത മണ്ഡലം ഒന്നര ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് ഉപതിരഞ്ഞെടുപ്പ്. വിജയിച്ച് മറ്റ് എല്ലാ മണ്ഡലങ്ങളില്‍ അമ്പതിനായിരത്തിന് മുകളിലുള്ള ഭൂരിപക്ഷം തൃണമൂല്‍ കോണ്‍ഗ്രസിനുണ്ട്. അതേസമയം മറുവശത്ത് ഇടതുപക്ഷത്തിന് ഇത്തവണയും എല്ലാ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നുവെങ്കിലും പ്രതീക്ഷയ്ക്ക് വക നല്‍കുന്ന ഫലമാണ് അവരെ സംബന്ധിച്ചും ഉണ്ടായിരിക്കുന്നത്.

നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നായിരുന്നു ബംഗാളില്‍ സിപിഎം മത്സരിച്ചത്. ഫലം പുറത്ത് വന്നപ്പോള്‍ എല്ലായിടത്തും കനത്ത തിരിച്ചടി നേരിട്ടുവെന്ന് മാത്രമല്ല വോട്ട് വിഹിതം കുത്തനെ ഇടിയുകയും ചെയ്തു. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ ഇതില്‍ നിന്നും വ്യത്യസ്തമായ ജനവിധിയാണ് ഉണ്ടായിരിക്കുന്നത് എന്നതാണ് സി പി എം നേതൃത്വത്തിന് പ്രതീക്ഷകള്‍ നല്‍കുന്നത്.

ശാന്തിപൂര്‍ മണ്ഡലത്തിലെ ഫലം മുന്‍ നിര്‍ത്തിയാണ് നേതാക്കളുടെ വിലയിരുത്തല്‍. ഇടക്കാലത്ത് ബിജെപിയിലേക്ക് പോയ വോട്ടുകള്‍ പാര്‍ട്ടിയിലേക്ക് തിരികെ വരാന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ് സൂചന. പാര്‍ട്ടി മത്സരിച്ച ശാന്തിപുർ, ഖർദ മണ്ഡലങ്ങളിൽ വോട്ടെണ്ണലിന്റെ ഏതാണ്ട് അവസാനഘട്ടംവരെ രണ്ടാംസ്ഥാനത്ത് തുടരാനും സാധിച്ചിരുന്നു

ശാന്തിപുരത്ത് ബി ജെപി യുമായി ഏഴായിരം വോട്ടിന്റെ വ്യത്യാസം മാത്രമാണ് സിപിഎമ്മിനുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ മത്സരിച്ചിട്ട് പോലും പതിനായിരം കടക്കാതിരുന്ന സ്ഥാനത്ത് ഇത്തവണ വോട്ടു നില നാല്‍പ്പതിനായിരത്തിന് അടുത്ത് എത്തിക്കാന്‍ സാധിച്ചു. ബി ജെ പി ക്ക് 26.72 ശതമാനം വോട്ട് കുറഞ്ഞപ്പോൾ സി.പി.എമ്മിന് 19.57 ശതമാനം വോട്ട് കൂടി എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയം.

ബര്‍ധയില്‍ എട്ടാം റൗണ്ട് വരെ ബി ജെ പി പിന്നിലാക്കി സി പി എം സ്ഥാനാര്‍ത്ഥിയായിരുന്നു രണ്ടാം സ്ഥാനത്ത്. അവസാന നിമിഷമാണ് ബിജെപി രണ്ടാം സ്ഥാനത്തേക്ക് കയറി വന്നത്. എങ്കിലും ഇരു പാര്‍ട്ടികളും തമ്മിലുള്ള വോട്ട് വ്യത്യാസം നാലായിരത്തിന്റേത് മാത്രം. മണ്ഡലത്തില്‍ ബിജെപിയുടെ വോട്ട് നില വന്‍ തോതില്‍ കുറഞ്ഞപ്പോള്‍ സിപിഎമ്മിനേക്കാള്‍ അത് നേട്ടമായത് തൃണമൂലിനായിരുന്നു. 24.5 ശതമാനത്തിന്റെ വോട്ടുവർധനയാണ് തൃണമൂലിന് ഇവിടെയുണ്ടായിട്ടുള്ളത്.
Recommended Video

ബി ജെ പി വോട്ടുകള്‍ ഇങ്ങനെ ക്രമേണ കുറഞ്ഞാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ആവുമ്പോഴേക്ക് മുഖ്യപ്രതിപക്ഷായി തിരിച്ചെത്താന്‍ കഴിയുമെന്നാണ് സി പി എം പ്രതീക്ഷിക്കുന്നത്. അതേസമയം ഇടതുപക്ഷത്ത് നിന്നും മറ്റ് രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച ആര്‍ എസ് പിക്കും ഫോര്‍വേഡ് ബ്ലോക്കിനും കനത്ത തിരിച്ചയായിരുന്നു നേരിടേണ്ടി വന്നത്. മത്സരിച്ച രണ്ട് മണ്ഡലങ്ങളില്‍ സി പി എമ്മിന് മാത്രമായി 15 ശതമാനം വോട്ട് കിട്ടിയപ്പോള്‍ നാല് മണ്ഡലങ്ങളില്‍ നിന്നുമായി ഇടതുപക്ഷത്തിന് ആകെ കിട്ടയത് 8.5 ശതമാനം വോട്ട് മാത്രമായിരുന്നു.












Click it and Unblock the Notifications