കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാള്‍ മമതയുടെ സ്വകാര്യ ഭൂമിയല്ല, എല്ലാവര്‍ക്കും ഇവിടെ വരാം.... തൃണമൂലിനെതിരെ തിരിച്ചടിച്ച് മോദി!!

Google Oneindia Malayalam News

ദില്ലി: ബംഗാളിലെ പ്രക്ഷോഭങ്ങള്‍ക്കിടെ നരേന്ദ്ര മോദിയും മമതാ ബാനര്‍ജിയും തമ്മിലുള്ള വാക്‌പോര് തുടരുന്നു. കേന്ദ്ര ഭരണം ഉപയോഗിച്ച് ബിജെപി ബംഗാളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്ന് മമതയുടെ ആരോപണത്തിന് ഇപ്പോള്‍ മോദി മറുപടി നല്‍കിയിരിക്കുകയാണ്. ബംഗാളില്‍ മമത ഭരണം പിടിച്ചത് ഇതേ തിരഞ്ഞെടുപ്പ് കമ്മീഷനെയും കേന്ദ്ര സേനയെയും ഉപയോഗിച്ചാണെന്ന് മോദി ആരോപിച്ചു.

1

മമത തിരഞ്ഞെടുപ്പ് കമ്മീഷനെയും കേന്ദ്ര സേനകളെയും വിമര്‍ശിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ നിങ്ങള്‍ക്കെതിരെ മുമ്പ് സിപിഎം ചെയ്തത് മമത മറക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സേനയും സജീവമായി രംഗത്തുള്ളത് കൊണ്ടാണ് അന്ന് നിങ്ങള്‍ക്ക് ഇടത് ഭരണത്തിനെതിരെ ജയം നേടാനായതെന്നും മോദി പറയുന്നു. ഇപ്പോള്‍ നിങ്ങള്‍ അവരെ കുറ്റംപറയുന്നതില്‍ അര്‍ഥമില്ലെന്നും മോദി പറഞ്ഞു.

ബിജെപി നേതാക്കള്‍ പുറത്തുനിന്നുള്ളവരാണെന്ന മമതയുടെ പരാമര്‍ശങ്ങളും മോദി മറുപടി നല്‍കി. ബംഗാള്‍ രാജ്യത്തിന്റെ ഭാഗമാണ്. അല്ലാതെ ഇത് മമതയുടെ സ്വകാര്യ ഭൂമിയല്ലെന്നും മോദി ഓര്‍മപ്പെടുത്തി. ബീഹാറില്‍ നിന്നും യുപിയില്‍ നിന്നും വന്നവരാണ് ബംഗാളിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെന്ന് ദീദി മറന്ന് പോകരുതെന്ന് മോദി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്നവരെ മമത എതിര്‍ക്കുകയാണ്. എന്നാല്‍ നുഴഞ്ഞു കയറ്റക്കാരെ സഹായിക്കുകയാണെന്നും മോദി ആരോപിച്ചു.

അതേസമയം പ്രതിപക്ഷ നിരയെയും മോദി വിമര്‍ശിച്ചു. അവര്‍ക്ക് ഇതുവരെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും മോദി പറഞ്ഞു. മോദിയെ പുറത്താക്കൂ എന്ന് ആര്‍പ്പുവിളിക്കുന്ന പ്രതിപക്ഷത്തിന് കഴിഞ്ഞ ആറ് മാസമായി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും മോദി പറഞ്ഞു. അവര്‍ തോല്‍വി ഉറപ്പിച്ചെന്നും അതുകൊണ്ടാണ് നിശബ്ദമായി ഇരിക്കുന്നതെന്നും മോദി പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

രാഹുല്‍ ഗാന്ധിക്ക് പ്രധാന പദവി, പിന്തുണ പ്രഖ്യാപിച്ച് തേജസ്വി, പ്രതിപക്ഷത്തെ സോണിയ അണിനിരത്തും!!രാഹുല്‍ ഗാന്ധിക്ക് പ്രധാന പദവി, പിന്തുണ പ്രഖ്യാപിച്ച് തേജസ്വി, പ്രതിപക്ഷത്തെ സോണിയ അണിനിരത്തും!!

English summary
bengal is not didis personal land modi against mamata
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X