കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒളിക്യാമറ ഓപ്പറേഷന്‍: ബിജെപിക്ക് തിരിച്ച് പണി കൊടുക്കാന്‍ മമത ബാനര്‍ജി?

  • By Muralidharan
Google Oneindia Malayalam News

കൊല്‍ക്കത്ത: എം എല്‍ എമാരും എം പിമാരും കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ നാരദ വിഷനിലൂടെ ആളുകള്‍ കണ്ട നാണക്കേടിലാണ് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഇപ്പോള്‍. തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ പുറത്ത് വന്ന നാരദ ടേപ്പുകള്‍ മമത ബാനര്‍ജിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട് എന്നത് മൂന്നരത്തരം. എന്നാല്‍ ഇതേ കളി തിരിച്ചുകളിച്ച് മറ്റ് പാര്‍ട്ടിക്കാര്‍ക്കും ഒരു പണികൊടുക്കാന്‍ മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും ശ്രമിക്കുന്നുണ്ടോ. ഉണ്ടെന്ന് വേണം കരുതാന്‍.

<strong>ബംഗാളിലെ ഭവാനിപൂരില്‍ താരപോരാട്ടം: മമത Vs ദീപ Vs ചന്ദ്രബോസ്!</strong>ബംഗാളിലെ ഭവാനിപൂരില്‍ താരപോരാട്ടം: മമത Vs ദീപ Vs ചന്ദ്രബോസ്!

നാരദ ഓപ്പറേഷന്റെ ക്ഷീണം മാറ്റാന്‍ വേണ്ടി തങ്ങളെയും ഒളിക്യാമറ ഓപ്പറേഷനില്‍ കുടുക്കാന്‍ നോക്കുകയാണ് മമത ബാനര്‍ജി എന്ന ആരോപണമാണ് പശ്ചിമ ബംഗാള്‍ ബി ജെ പി ഘടകം ആരോപിക്കുന്നത്. മുന്‍ സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ സിന്‍ഹയാണ് ഈ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. പാര്‍ട്ടി ഓഫീസില്‍ വെച്ച് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ തനിക്ക് കൈക്കൂലി വാഗ്ദാനം ചെയ്തു എന്നും ഇദ്ദേഹം പറയുന്നു.

mamata-banerjee-

സുഭാഷിഷ് റായ് ചൗധരി, അമിനുര്‍ റഹ്മാന്‍ എന്നീ പോലീസ് ഉദ്യോഗസ്ഥരാണ് ബി ജെ പി നേതാവിന് കൈക്കൂലി വാഗ്ദാനം ചെയ്ത് പിടിയിലായത്. ഇവരിപ്പോള്‍ സസ്‌പെന്‍ഷനിലാണ്. ഇരുവര്‍ക്കും എതിരെ ഡിപ്പാര്‍ട്ട്‌മെന്റ് തല അന്വേഷണം നടന്നുവരികയാണ്. കന്നുകാലികളെ കടത്താന്‍ കൂട്ടുനില്‍ക്കണം എന്ന് പറഞ്ഞാണ് ഇവര്‍ പാര്‍ട്ടി ഓഫീസിലെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

<strong> കാര്‍ഗില്‍ യുദ്ധവീരനും രൂപ ഗാംഗുലിയും മത്സരിക്കും, ബംഗാളില്‍ ബിജെപി പച്ചതൊടുമോ?</strong> കാര്‍ഗില്‍ യുദ്ധവീരനും രൂപ ഗാംഗുലിയും മത്സരിക്കും, ബംഗാളില്‍ ബിജെപി പച്ചതൊടുമോ?

പാര്‍ട്ടി പ്രവര്‍ത്തകര്‍ വിവരം അറിയിച്ചതനുസരിച്ച് ജൊറസാങ്കോ പോലീസ് സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്‍ക്കത്ത പോലീസിലെ സബ് ഇന്‍സ്‌പെക്ടറാണ് സുഭാഷിഷ് റായ് ചൗധരി. സംഭവത്തില്‍ സി ബി ഐ അന്വേഷണം വേണമെന്നാണ് ബി ജെ പി ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനും ബി ജെ പി പരാതി നല്‍കി. എന്നാല്‍ ഈ സംഭവത്തെക്കുറിച്ച് എന്തെങ്കിലും തരത്തില്‍ പ്രതികരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല.

English summary
The Bengal BJP on Monday accused Chief Minister Mamata Banerjee of trying to stage a counter-sting operation against its leaders to retaliate on the recent Narada sting operation which has put her party in a zone of discomfort.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X