അവര്‍ വരുന്നത് കണ്ടപ്പോള്‍ ഓടി അകത്ത് കയറി, പിന്നെ സംഭവിച്ചത്... കലാപത്തെ കുറിച്ച് ഗ്രാമവാസികള്‍
മുസ്ലീങ്ങളുടെ ആഘോഷങ്ങളില്‍ ഞങ്ങള്‍ക്ക് പങ്കെടുക്കണം.. ഞങ്ങളുടെ ആഘോഷ ചടങ്ങുകളില്‍ അവരും എത്തണം
കൊല്‍ക്കത്ത: വര്‍ഗ്ഗീയ കലാപത്തില്‍ തങ്ങളുടെ ഗ്രാമം കത്തിയമരുന്നത് കണ്ട് നിസ്സഹരായി നോക്കി നില്‍ക്കുകയാണ് പശ്ചിമ ബംഗാളിലെ പര്‍ഗാനാസ് ജില്ലയിലെ ഗ്രാമവാസികള്‍. ഈ കലാപത്തില്‍ തങ്ങള്‍ ആരും പങ്കാളികളല്ല.. പുറത്ത് നിന്ന് വന്നവരാണ് തീ കൊളുത്തി വിട്ടത് എന്ന് ഗ്രാമവാസികള്‍ പറയുന്നു.
അവര്‍ എത്ര പേര് വന്നു എന്ന് ഞങ്ങള്‍ക്കറിയില്ല.. മോട്ടോര്‍സൈക്കിളിലാണ് വന്നത്. വരുന്നത് കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ ഓടി വീടിന് അകത്ത് കയറി. ഫേസ്ബുക്കില്‍ നബിയ്ക്കെതിരെ പോസ്റ്റെഴുതി കലാപം തുടങ്ങിവച്ച പതിനേഴുകാരനെ അന്വേഷിച്ചാണ് അവര്‍ വന്നത്. എന്നാല്‍ ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മറ്റൊരാളാണ്. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു- ഗ്രാമവാസികളിലൊരാളായ ഷാജഹാന് മോദല്‍ പറഞ്ഞു.

ആക്രമികള്‍ പതിനേഴുകാരന്റെ അമ്മാവനെ ഉപദ്രവിയ്ക്കുകയും വീടിന് തീ വയ്ക്കുകയുമായിരുന്നു എന്ന് മഗുര്ഖലിവാസികള് പറയുന്നു. പ്രദേശവാസികളായ മുസ്ലീം യുവാക്കള്‍ സമീപത്തുണ്ടായിരുന്നുവെങ്കിലും അവരാരും കലാപത്തില്‍ പങ്കാളികളായിട്ടില്ലത്രെ. കത്തുന്ന തീയില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും ആക്രമികളുടെ അംഗബലത്തില്‍ തങ്ങള്‍ക്കതിന് സാധിച്ചില്ല എന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.
ആക്രമികള്‍ പോയി കഴിഞ്ഞപ്പോള്‍ പ്രദേശത്തെ മുസ്ലിം സഹോദരങ്ങളടക്കം എല്ലാവരും ഓടി ചെന്നു നോക്കിയത് പതിനേഴുകാരന് എന്തെങ്കിലും സംഭവിച്ചോ എന്നാണ്. ഞങ്ങള്‍ക്ക് വര്‍ഗ്ഗീയ കലാപം വേണ്ട. മുസ്ലീങ്ങളുടെ ആഘോഷങ്ങളില്‍ ഞങ്ങള്‍ക്ക് പങ്കെടുക്കണം.. ഞങ്ങളുടെ ആഘോഷ ചടങ്ങുകളില്‍ അവരും എത്തണം. ദുര്‍ഗ്ഗ പൂജയ്ക്ക് അവര്‍ ഞങ്ങളുടെ വീടുകളില്‍ വരാറുണ്ട്..

വര്‍ഷങ്ങളായി ഞങ്ങള്‍ സ്നേഹത്തോടെ ഇവിടെ കഴിഞ്ഞു പോകുകയാണ്.. ഇതുപോലൊരു കലാപം ഇതുവരെ കണ്ടിട്ടില്ല. ഞങ്ങള്‍ക്ക് എല്ലാവര്ക്കും സമാധാനത്തോടെ സ്നേഹത്തോടെ ഇവിടെ ജീവിച്ചാല്‍ മതി.. - ഗ്രാമീണര്‍ പറയുന്നു.
17 കാരന് മതസ്പര്‍ദ്ധക്ക് ഇടയാക്കുന്ന തരത്തില്‍ മുഹമ്മദ് നബിയെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടു എന്നാരോപിച്ചാണ് പശ്ചമബംഗാളിലെ പര്‍ഗനാസ് ജില്ലയില്‍ ഹിന്ദു, മുസ്ലീം മതവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്. സംസ്ഥാനത്തെ ബദുരിയ, ബാസിര്‍ഘട്ട്, ഹറോവ, സ്വരൂപ് നഗര്‍, ദേഗംഗ എന്നീ മേഖലകളിലാണ് സംഘര്‍ഷം നടക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് ഇട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എങ്കിലും വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയും പൊതുഗതാഗതം തടസ്സപ്പെടുത്തിയും പ്രതിഷേധക്കാര്‍ സംഘര്‍ഷം തുടരുകയായിരുന്നു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications