Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രമുഖ നടി സ്രബാന്തി ചാറ്റര്‍ജി ബിജെപി വിട്ടു; കാരണം ഇതാണ്... മമതയ്‌ക്കൊപ്പം ചേര്‍ന്നേക്കും

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയില്‍ ചേര്‍ന്നവരെല്ലാം രാജിവയ്ക്കുന്നു എന്നാണ് ബംഗാളില്‍ നിന്നുള്ള വാര്‍ത്ത. തിരഞ്ഞെടുപ്പ് വിജയവും അതുവഴി ലഭിക്കുന്ന പദവികളും ലക്ഷ്യമിട്ടാണ് മിക്കവരും എത്തിയത് എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഭരണം പിടിക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പ്രഖ്യാപിച്ചിരുന്നത്. സീറ്റുകള്‍ കൂടിയെങ്കിലും പക്ഷേ, ബിജെപിക്ക് ഭരണം പിടിക്കാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് കൊഴിഞ്ഞുപോക്ക് തുടങ്ങിയത്. ഏറ്റവും ഒടുവില്‍ പ്രമുഖ ബംഗാളി നടി സ്രബാന്തി ചാറ്റര്‍ജിയാണ് ബിജെപിയില്‍ നിന്ന് രാജിവച്ചിരിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് സ്രബാന്തി ചാറ്റര്‍ജി ബിജെപിയില്‍ ചേര്‍ന്നത്. നേരത്തെ ഇവര്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി വളരെ അടുപ്പമുള്ള വ്യക്തിയായിരുന്നു. അതിനിടെ ബിജെപിയില്‍ ചേര്‍ന്നത് ഏവരെയും ഞെട്ടിച്ചു. ബിജെപി വലിയ ആഘോഷത്തോടെയാണ് ഇവരെ സ്വീകരിച്ചത്. ബംഗാളിന്റെ പാര്‍ട്ടി ചുമതലയുള്ള കൈലാഷ് വിജയ വര്‍ഗിയ, മുന്‍ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് തുടങ്ങിയ പ്രമുഖരെല്ലാം പങ്കെടുത്ത ചടങ്ങിലായിരുന്നു അംഗത്വമെടക്കല്‍. എന്നാല്‍ എട്ട് മാസം പിന്നിടുമ്പോള്‍ ബിജെപിയില്‍ നിന്ന് രാജിവച്ചിരിക്കുകയാണ്. എന്തുകൊണ്ട് രാജിവയ്ക്കുന്നു എന്ന ചോദ്യത്തിന് അവരുടെ മറുപടി ഇങ്ങനെയാണ്.

p

ബംഗാളിന്റെ ഭാവിയെ കുറിച്ച് ബിജെപിക്ക് കൃത്യമായ കാഴ്ചപ്പാടില്ല എന്നാണ് സ്രബാന്തി ചാറ്റര്‍ജിയുടെ പ്രതികരണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു സ്രബാന്തി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ പാര്‍ഥ ചാറ്റര്‍ജിയോട് ബെഹാല പശ്ചിമ മണ്ഡലത്തില്‍ ദയനീയമായി തോല്‍ക്കുകയായിരുന്നു. 50884 വോട്ടിനാണ് സ്രബാന്തി തോറ്റത്. രാജിവച്ച സാഹചര്യത്തില്‍ ഇനി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ചിലര്‍ ചോദിച്ചു. തൃണമൂലില്‍ ചേരുമോ എന്നായിരുന്നു മറ്റു ചിലരുടെ ചോദ്യം. പിന്നീട് പറയാമെന്ന് സ്രബാന്തി ട്വിറ്ററില്‍ കുറിച്ചു. മമതയുമായുള്ള ബന്ധം സ്രബാന്തി ചാറ്റര്‍ജിയെ തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തിക്കുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

മുത്തം നല്‍കി കൂടെ കൂട്ടി!! ചന്ദ്ര ലക്ഷ്മണ്‍ ഇനി ടോഷിന്റെ 'സ്വന്തം സുജാത'... വിവാഹ ചിത്രങ്ങള്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ 213 സീറ്റിലാണ് തൃണമൂല്‍ ജയിച്ചത്. ബിജെപി 77 സീറ്റിലും. തൊട്ടുപിന്നാലെ ബിജെപിയില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടങ്ങി. ആദ്യം രാജിവച്ചത് മുതിര്‍ന്ന നേതാവ് മുകുള്‍ റോയ് ആണ്. നേരത്തെ മമതയുടെ വലംകൈ ആയിരുന്ന മുകുള്‍ റോയ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയപ്പോഴാണ് തൃണമൂല്‍ വിട്ടതും ബിജെപിയില്‍ ചേര്‍ന്നതും. അദ്ദേഹം തിരിച്ചെത്തിയത് തൃണമൂലിന് വലിയ ശക്തിയായി. തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ സുവേന്ദു അധികാരിയുമായി ഒത്തുപോകാത്തതാണ് മുകുള്‍ റോയ് ബിജെപി വിടാന്‍ കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മുകുള്‍ റോയിക്കൊപ്പം മകന്‍ സുബ്രാങ്ഷു റോയ് ബിജെപി വിട്ടു. തന്‍മയ് ഘോഷ്, ബിസ്വജിത് ദാസ്, സൗമന്‍ റോയ് തുടങ്ങിയ എംഎല്‍എമാരും ബിജെപിയില്‍ നിന്ന് രാജിവയ്ക്കുകയും തൃണമൂലില്‍ ചേരുകയും ചെയ്തു. ഇപ്പോള്‍ ബിജെപിയുടെ നിയമസഭയിലെ അംഗബലം 69 ആയി കുറഞ്ഞിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+