പോണ്‍ ലോകത്തെ 'നാന്‍സി ഭാഭി', നടി നന്ദിതയുടെ ഇരകള്‍ സിനിമ മോഹികളും മോഡലുകളും; ഒടുവില്‍ അറസ്റ്റ്

ബോളിവുഡ് സിനിമ ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു നീല ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റിലാവുന്നത്. നീല ചിത്രങ്ങള്‍ നിര്‍മ്മിച്ച് ഹോട്ട് ഷോട്ട്‌സ് എന്ന പേരിലുള്ള ആപ്പ് വഴി പ്രചരിപ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തിയത്.

മുംബൈയില്‍ നിന്ന് ചിത്രീകരിച്ച അശ്ലീല വീഡിയോകള്‍ ലണ്ടനിലേക്ക് അയച്ചുകൊടുത്ത് ഈ ആപ്പിലേക്ക് അപ്ലോഡ് ചെയ്‌തെന്നാണ് പൊലീസ് കണ്ടെത്തിയത്. കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ നീല ചിത്ര നിര്‍മ്മാണ റാക്കറ്റിനെതിരെയുള്ള അന്വേഷണം രാജ്യത്തെ വിവിധ ഏജന്‍സികള്‍ ശക്തമാക്കിയിരുന്നു.

1

കഴിഞ്ഞ ദിവസം ബംഗാളില്‍ നിന്നും സമാനമായ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മോഡലുകളെയും സിനിമ മോഹികളെയും ഉള്‍പ്പെടുത്തി നീല ചിത്ര നിര്‍മ്മിച്ച ബംഗാളി നടി നന്ദിത ദത്തയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജ വാഗദാനങ്ങള്‍ നല്‍കിയാണ് നന്ദിത ദത്ത പോണ്‍ ചിത്രങ്ങളിലേക്ക് എത്തിച്ചത്. നന്ദിതയുടെ ചതിയില്‍പ്പെട്ട് രണ്ട് യുവതികളുടെ പരാതിയിലാണ് അറസ്റ്റ്.

2

സിനിമയില്‍ ഒരു അവസരത്തിന് വേണ്ടി ആഗ്രഹിക്കാത്ത മോഡലുകള്‍ ഉണ്ടാകില്ല. ഇവരെ കണ്ടെത്തി സിനിമയില്‍ അഭിനയിപ്പിക്കാമെന്ന വാഗ്ദാനം നല്‍കി അഭിനയിപ്പിക്കും. വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തിയും യുവതി യുവാക്കളെ കൊണ്ട് നന്ദിത അഭിനയിപ്പിക്കുമായിരുന്നെന്ന് പൊലീസ് പറയുന്നു.

3

ന്യൂ ടൗണിലെ സ്റ്റുഡിയോയിലും ഹോട്ടലുകളിലും വച്ചാണ് നീലചിത്ര നിര്‍മ്മാണം നടത്തിയിരുന്നത്. ഇവിടെ നിന്ന് നന്ദിത അഭിനയിക്കാന്‍ നിര്‍ബന്ധിച്ചെന്നാണ് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പങ്കുള്ള നടിയുടെ സുഹൃത്ത് മൈനക് ഘോഷും അറസ്റ്റിലായിട്ടുണ്ട്. നീലച്ചിത്ര മേഖലയില്‍ നന്ദിത നാന്‍സി ഭാഭി എന്ന പേരിലാണ് അറിയപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു.

4

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഡംഡമിലെയും നക്താലയിലെയും വീടുകളില്‍ നിന്നാണ് രണ്ട് പേരെയും പൊലീസ് അകത്താക്കിയത്. അടിമകളായി ആളുകളെ വാങ്ങുന്നതിനും ഉപദ്രവിക്കുന്നതിനും അടക്കമുള്ള ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത് .

5

ബാലിഗഞ്ചിലും ന്യൂ ടൗണിലും വച്ച നഗ്‌നരായ വീഡിയോ ഷൂട്ടിംഗിന് നിര്‍ബന്ധിതരായതായെന്ന് രണ്ട് മോഡലുകളും ആരോപിക്കുന്നു. കൂടാതെ സംസ്ഥാനത്തെ പോലീസ് അടുത്തിടെ ഒന്നിലധികം സ്ഥലങ്ങളില്‍ ഒരു അശ്ലീല റാക്കറ്റ് കണ്ടെത്തിയിരുന്നു. നന്ദിതയെ അറസ്റ്റ് ചെയ്തതോടെ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. മറ്റ് യുവതികള്‍ താരത്തിനെതിരെ പരാതിയുമായി രംഗത്തെത്തുമെന്നാണ് പൊലീസ് കരുതുന്നത്.

ആരാണ് നന്ദി ദത്ത

ആരാണ് നന്ദി ദത്ത

ഏറ്റവും പുതിയ ഫാഷന്‍ ട്രെന്‍ഡുകളില്‍' താല്‍പ്പര്യമുള്ള ഒരു ഫ്രീലാന്‍സ് മോഡലും നടിയുമാണെന്നാണ് ദത്ത തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ സ്വയം വിവരിക്കുന്നത്. ടോളിവുഡിലും ഓണ്‍ലൈന്‍ വെബ്‌സീരിസില്‍ അടക്കം ചില വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കൂടാതെ ചില ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

7

ഇപ്പോള്‍ അറസ്റ്റിലായവരുടെ ഉന്നത ബന്ധം പൊലീസ് അന്വേഷിച്ചുവരികയാണ്. രാജ് കുന്ദ്രയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം നന്ദിത ദത്തയ്ക്കുണ്ടോ എന്നുള്ള കാര്യവും അന്വേഷണ സംഘം പരിശോധിക്കും. നന്ദിത ഷൂട്ട് ചെയ്ത യുവതികളുടെ വീഡിയോകള്‍ രാജ് കുന്ദ്രയുമായി ബന്ധമുള്ള സൈറ്റുകളിലേക്കോ ആപ്പുകളിലേക്കോ അപ്ലോഡ് ചെയ്തതായി സംശയിക്കുന്നുണ്ട്. ഇക്കാര്യം വിശദമായി പൊലീസ് അന്വേഷിക്കും.

8

ജനുവരിയിലാണ് നന്ദിതയുടെ നേതൃത്വത്തില്‍ യുവതികളുടെ നഗ്നദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തത്. ബാലിഗഞ്ച് റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുള്ള സ്റ്റുഡിയോയില്‍ വച്ചാണ് ഷൂട്ട് നടന്നത്. രണ്ട് യുവതികളില്‍ ഒരാള്‍ അസ്‌നസോളില്‍ നിന്നും ഒരാള്‍ കൊല്‍ക്കത്തയില്‍ നിന്നുമാണെന്ന് പൊലീസ് പറയുന്നു. നഗ്ന വീഡിയോയാമെന്ന് അറിഞ്ഞതോടെ ഷൂട്ടില്‍ നിന്ന് പിന്മാറിയ യുവതികളെ ഭീഷണിപ്പെടുത്തിയാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. യുവതികളുടെ അപേക്ഷ അവര്‍ ചെവികൊണ്ടില്ലെന്നും പരാതിയില്‍ പറയുന്നു. അതേസമയം, അശ്ലീല നിര്‍മ്മാണ കേസില്‍ ജൂലായ് 19ന് ആണ് ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിലാവുന്നത്.

ലൈംഗിക ആരോപണത്തില്‍പ്പെട്ട് കുന്ദ്ര

ലൈംഗിക ആരോപണത്തില്‍പ്പെട്ട് കുന്ദ്ര

കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ അദ്ദേഹത്തിനെതിരെ ഒട്ടേറെ പേരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രംഗത്തെത്തിയ ഷെര്‍ലില്‍ ചോപ്രയാണ് അവസാനമായി ആരോപണം ഉന്നയിച്ചിച്ചടത് തന്റെ സമ്മതമില്ലാതെ രാജ് കുന്ദ്ര ചുംബിക്കാന്‍ ശ്രമിച്ചെന്നാണ് നടി ഷെര്‍ലിന്‍ ചോപ്ര പൊലീസില്‍ പരാതി നല്‍കിയത്. ബോളിവുഡ് സിനിമ ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ചോപ്ര നടത്തിയിരിക്കുന്നത്.

ഷെര്‍ലിന്‍ ചോപ്രയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെയായിരുന്നു, 2019ല്‍ഡ രാജ് കുന്ദ്ര തന്റെ ബിസ്‌നസ് മാനേജരെ വിളിച്ചിരുന്നു. തന്റെ പേരില്‍ ഒരു ആപ്പ് നിര്‍മ്മിക്കാമെന്ന ആശയവുമായാണ് അദ്ദേഹം രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്ന ഉള്ളടക്കം സൗജന്യമാണെന്നും എന്നാല്‍ ഒരു കസ്റ്റമൈസ്ഡ് ആപ്പ് നിര്‍മ്മിച്ചാല്‍ അതുവഴി വരുമാനം സാമ്പാദിക്കാമെന്ന് പറഞ്ഞു.

2019 മാര്‍ച്ച് 27ന് ഒരു കൂടിക്കാഴ്ചയ്ക്ക് ശേഷം ഒരു കാരണത്തെ തുടര്‍ന്ന് തര്‍ക്കമുണ്ടായി. ഒരു ദിവസം കുന്ദ്ര മുന്നറിയിപ്പില്ലാതെ വീട്ടിലെത്തി, അന്ന് ഞാന്‍ എതിര്‍ത്തെങ്കിലും എന്നെ ചുംബിക്കാന്‍ തുടങ്ങുകയും ചെയ്തു. അന്ന് കുന്ദ്രയെ തള്ളിയിട്ട് വാഷ് റൂമിലേക്ക് ഒളിക്കുകയായിരുന്നെന്ന് ഷെര്‍ലിന്‍ പറയുന്നു.

മാനനഷ്ടകേസുമായി ശില്‍പ ഷെട്ടി

മാനനഷ്ടകേസുമായി ശില്‍പ ഷെട്ടി

എന്നാല്‍ ഇതിനിടെ ഞെട്ടിക്കുന്ന ഒരു നീക്കവുമായി ശില്‍പ്പ ഷെട്ടി രംഗത്തെത്തി. രാജ് കുന്ദ്രയുമായി ബന്ധപ്പെട്ട കേസില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തി എന്ന് ആരോപിച്ച് മാധ്യമങ്ങള്‍ക്കെതിരെ മാന നഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ശില്‍പ. 29 മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് ശില്പ ബോംബെ ഹൈക്കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്.

നേരത്തെ നല്‍കിയ വാര്‍ത്തകള്‍ പിന്‍വലിച്ച് മാധ്യമങ്ങള്‍ മാപ്പുപറയണമെന്നാണ് ആവശ്യം. 25 കോടി രൂപ നഷ്ടപരിഹാരവും നല്‍കണം. ആരാധകര്‍, സോഷ്യല്‍ മീഡിയയില്‍ പിന്തുണയ്ക്കുന്നവര്‍, പരസ്യക്കമ്പനികള്‍, ബിസിനസ് പങ്കാളികള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്കിടയില്‍ തന്റെ ഖ്യാതിക്ക് കോട്ടം തട്ടുന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകളാണ് മാധ്യമങ്ങള്‍ നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു.

ശില്പയുടെ ഹര്‍ജി പരിഗണിച്ച കോടതി മാദ്ധ്യമങ്ങളെ താക്കീത് ചെയ്തിരുന്നു. മാധ്യമസ്വാതന്ത്രവും സ്വകാര്യതയ്ക്കുള്ള അവകാശവും തുല്യമായ അതിര്‍വരമ്പ് പാലിക്കണം എന്ന് നിരീക്ഷിച്ച ജസ്റ്റിസ് ഗൗതം എസ്. പട്ടേല്‍ അദ്ധ്യക്ഷനായ ബെഞ്ച് ശില്പഷെട്ടിയെ അപകീര്‍പ്പെടുത്തുന്ന വാര്‍ത്തകള്‍ പിന്‍വലിക്കാനും വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+