Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവനടി ഐന്‍ഡ്രില ശര്‍മ വിടപറഞ്ഞു; സിനിമാ ലോകം ഞെട്ടലില്‍... പ്രതിസന്ധി കടന്ന് നേട്ടം കൊയ്ത താരം

ന്യൂഡല്‍ഹി: ചുരുങ്ങിയ കാലത്തിനിടെ തിളക്കമാര്‍ന്ന വിജയങ്ങള്‍ കൈവരിച്ച ബംഗാളി നടി ഐന്‍ഡ്രില ശര്‍മ അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.59നായിരുന്നു മരണം എന്ന് ആശുപത്രി അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. 24കരിയായ നടി ഒട്ടേറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ സിനിമയിലും സീരിയലിലും ചെയ്തിരുന്നു.

കുറഞ്ഞ കാലത്തിനിടെ രണ്ടു തവണ ക്യാന്‍സറിനെ അതിജീവിച്ച നടി വീണ്ടും താര ലോകത്ത് തിരിച്ചെത്തിയത് 2015ലാണ്. എന്നാല്‍ ആ സന്തോഷം അധികകാലം നീണ്ടില്ല. നടിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി മമത ബാനര്‍ജി കുടുംബത്തിന് ഈ പ്രതിസന്ധി മറികടക്കാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ഥിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ഇന്ന് ഉച്ചയ്ക്കാണ് ഐന്‍ഡ്രില ശര്‍മയുടെ മരണം. രണ്ടാഴ്ചയായി അവര്‍ ഹൗറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്നാണ് ഏറ്റവും ഒടുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിവാഹിതയാണ്. അച്ഛനും അമ്മയ്ക്കുമൊപ്പമായിരുന്നു താമസം.

2

പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയ്ക്കാരിയാണ് ഐന്‍ഡ്രില ശര്‍മ. ബംഗാളി സിനിമകളിലും ഒട്ടേറെ സീരിയലുകളിലും വേഷമിട്ട ഐന്‍ഡ്രില ശര്‍മയ്ക്ക് നിരവധി ആരാധകരുണ്ട്. രണ്ടു തവണ ക്യാന്‍സറിനെ അതിജീവിച്ച നടി 2015ലാണ് വീണ്ടും സിനിമാ രംഗത്ത് തിരിച്ചെത്തിയത്.

3

എവിങ്‌സ് സര്‍ക്കോമ എന്ന അപൂര്‍വ ക്യാന്‍സര്‍ ബാധിച്ചിരുന്നു ഐന്‍ഡ്രിലയ്ക്ക്. അസ്ഥികള്‍ക്ക് ബാധിക്കുന്ന ക്യാന്‍സറാണിത്. എല്ലുകള്‍ക്ക് ചുറ്റുമുള്ള നേര്‍ത്ത കോശങ്ങളെയാണ് ഈ ക്യാന്‍സര്‍ ബാധിക്കുക. ഏറെ നാള്‍ ചികില്‍സയിലായിരുന്നു. ശസ്ത്രക്രിയയും കീമോയുമെല്ലാം കഴിഞ്ഞ ശേഷമാണ് രോഗം അകന്നത്.

4

നവംബര്‍ ഒന്നിനാണ് ഐന്‍ഡ്രിലയെ പക്ഷാഘാതത്തെ തുടര്‍ന്ന് ഹൗറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ ഇടതുഭാഗത്തായി രക്തസ്രാവമുണ്ടായതായി സിടി സ്‌കാനില്‍ തെളിഞ്ഞിരുന്നു. പിന്നീട് ശസ്ത്രക്രിയ ചെയ്തു. ഒട്ടേറെ വിദഗ്ധരായ ഡോക്ടര്‍മാര്‍ ചികില്‍സിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം.

5

ഇന്ന് രാവിലെയാണ് ഹൃദയാഘാതമുണ്ടായത്. ഉച്ചയോടെ മരണം സ്ഥിരീകരിച്ചു. ഭാഗര്‍ എന്ന വെബ് സീരീസിലാണ് ഐന്‍ഡ്രില ശര്‍മ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഐന്‍ഡ്രിലയുടെ മരണത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ദുഃഖം രേഖപ്പെടുത്തി. ടെലി സമ്മാന്‍ പുരസ്‌കാരം ഉള്‍പ്പെടെ നേടിയ നടിയാണ് ഐന്‍ഡ്രില എന്ന് മമത സ്മരിച്ചു. സിനിമാ ലോകത്തിന് വലിയ നഷ്ടമാണെന്നും അവര്‍ പറഞ്ഞു.

6

12 ലക്ഷത്തോളമാണ് ഏറ്റവും ഒടുവില്‍ ഐന്‍ഡ്രിലയുടെ ചികില്‍സയ്ക്ക് ചെലവ് വന്നത്. ഇത് വഹിക്കാന്‍ തയ്യാറാണെന്ന് ഗായകന്‍ അരിജിത് സിങ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഐന്‍ഡ്രിലയുടെ കുടുംബം സാമ്പത്തിക സഹായം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. അരിജിത് സിങും മുര്‍ഷിദാബാദ് ജില്ലക്കാരനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+