കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാം സത്യവും മിഥ്യയും; ബെംഗളൂരുവില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍, എന്താണ് സംഭവം?

  • By Kishor
Google Oneindia Malayalam News

ബെംഗളൂരു: ഐ ടി നഗരമായ ബെംഗളൂരുവില്‍ പരസ്യബോര്‍ഡുകള്‍ പുതുമയുള്ള കാര്യമൊന്നുമല്ല. സില്‍ക്ക് ബോര്‍ഡ്, റിച്ച്മണ്ട് സര്‍ക്കിള്‍, എം ജി റോഡ് എന്നിങ്ങനെ തിരക്കേറിയ ജംഗ്ഷനുകളില്‍ മറ്റേത് നഗരങ്ങളിലും ഉള്ളത് പോലെയോ അതിലും അധികവുമോ പരസ്യ ബോര്‍ഡുകള്‍ ബെംഗളൂരുവില്‍ ഉണ്ട്. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നഗരത്തില്‍ കാണപ്പെടുന്ന പരസ്യ ബോര്‍ഡുകള്‍ വഴിയാത്രക്കാരെ അത്ഭുതപ്പെടുത്തുന്നതാണ്.

ഖുര്‍ ആന്‍, ഇസ്ലാം; സത്യവും മിഥ്യയും എന്നിങ്ങനെയുള്ള മതപരമായ കാര്യങ്ങളാണ് ഈ പരസ്യബോര്‍ഡുകളില്‍ എന്നത് തന്നെ അത്ഭുതത്തിന് കാരണം. പരസ്യ ബോര്‍ഡിലെ ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ സൗജന്യമായി ഖുര്‍ ആന്‍ ലഭിക്കുമെന്നും പരസ്യത്തില്‍ പറയുന്നു. മതപരമായ കാര്യത്തിനായി ഇത്രയും പണം മുടക്കി ഇങ്ങനെ പരസ്യ ബോര്‍ഡുകള്‍ വെക്കുന്നതാര് എന്നാണ് നഗരത്തിലുള്ളവരുടെ സംശയം.

bengaluru

സയ്യിദ് ഹമീദ് മൊഹ്‌സീന്‍ എന്നയാളാണ് ഈ അധ്വാനത്തിന് പിന്നില്‍. ഔട്ട്‌ഡോര്‍ പരസ്യ ബിസിനസാണ് കക്ഷിക്ക് പണി. ആഡംബര കാറുകളോടുള്ള പ്രിയം കൊണ്ട് നഗരത്തിലെ പലര്‍ക്കും പരിചിതനാണ് ഹമീദ്. ലൗ ജിഹാദ് പോലുള്ള വിവാദങ്ങളും കള്ളപ്പണം, അഴിമതി പോലുള്ള വിഷയങ്ങളും സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാലത്താണ് ഹമീദ് മതത്തിന് വേണ്ടി ഇത്രയും പണം ചെലവഴിക്കുന്നത് എന്നതാണ് രസകരം.

2008 ലാണ് മതത്തിനുള്ളിലെ വിവിധ വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടുപോകാന്‍ വേണ്ടി ഹമീദ് സലാം സെന്റര്‍ തുടങ്ങുന്നത്. പരസ്യ ബോര്‍ഡുകള്‍, സോഷ്യല്‍ മീഡിയ തുടങ്ങി പല സാധ്യതകളും ഹമീദ് ഇതിനായി ഉപയോഗിക്കുന്നു. ഇസ്ലാമിനെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തെലുങ്ക്, മറാത്തി ഭാഷകളിലെല്ലാം ലഭ്യമാണ്. ഇസ്ലാമിനെറ്റി ആളുകളുടെ മനസിലുള്ള തെറ്റായ ധാരണ തിരുത്താനാണ് തന്റെ ശ്രമമെന്ന് 50 കാരനായ ഹമീദ് പറയുന്നു.

English summary
Bengaluru advertiser puts his faith & funds on billboards, see how.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X