ഉമ്മന്‍ ചാണ്ടിയ്ക്ക് ബെംഗളൂരുവിലും ക്രോസ്സ് വിസ്താരം... സോളാര്‍ കൊണ്ടേ പോവൂ?
ക്രോസ്സ് വിസ്താരത്തിന് വേണ്ടി ജനുവരി 9 ന് ഹാജരാകാനാണ് കോടതി വിധിച്ചിരിക്കുന്നത്
ബെംഗളൂരു: ഭരണത്തില്‍ നിന്ന് ഇറങ്ങിയാലും സോളാര്‍ കേസ് ഉമ്മന്‍ ചാണ്ടിയെ വിട്ട് പോവില്ലെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. സരിത എസ് നായര്‍ പിടിവിട്ടാലും മറ്റ് ചില സോളാര്‍ കേസുകളില്‍ ഉമ്മന്‍ ചാണ്ടി കോടതി കയറിയിറങ്ങേണ് ഗതികേടിലാണ് ഇപ്പോള്‍.
ബെംഗളൂരു കോടതിയില്‍ കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടി ഹാജരായിരുന്നു. എന്നാല്‍ ക്രോസ്സ് വിസ്താരത്തിന് വേണ്ടി കേസ് ജനുവരി 9 ലേക്ക് മാറ്റിവച്ചു. അതായത്, ഉമ്മന്‍ ചാണ്ടി വീണ്ടും ജനുവരി ഒമ്പതിന് ബെംഗളൂരു കോടതിയില്‍ ഹാജരാകണം.
സരിത എസ് നായര്‍ ഉള്‍പ്പെട്ട സോളാര്‍ കേസ് അല്ല ഇത്. ബെംഗളൂരുവിലെ ബിസിനസ്സുകാരനായ എംകെ കുരുവിള കൊടുത്ത കേസ് ആണ്. തനിക്കിതില്‍ യാതൊരു പങ്കും ഇല്ലെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്.

ആ സോളാര്‍ അല്ല, ഈ സോളാര്‍
സരിത എസ് നായര്‍ ഉള്‍പ്പെട്ട സോളാര്‍ കേസില്‍ അല്ല ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി കുടുങ്ങിയിരിക്കുന്നത്. ഇത് ബെംഗളൂരുവിലെ ബിസിനസ്സുകാരന്‍ കൊടുത്ത കേസ് ആണ്.

നഷ്ടപരിഹാരം ഒന്നരക്കോടിയിലധികം
തന്നെ വഞ്ചിച്ചു എന്നാണ് എംകെ കുരുവിളയുടെ പരാതി. കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ചാണ്ടി. പ്രതികളെല്ലാം കൂടി കുരുവിളയില്‍ നിന്ന് തട്ടിയെടുത്ത 1.6 കോടി രൂപയും അതിന്റെ 12 ശതമാനം പലിശയും നല്‍കണം എന്നായിരുന്നു കോടതി വിധിച്ചത്.

തന്റെ ഭാഗം കേള്‍ക്കാത്ത വിധി
എന്നാല്‍ തന്‍രെ ഭാഗം കേള്‍ക്കാതെയാണ് കോടതി കേസില്‍ തീര്‍പ്പുകല്‍പ്പിച്ചത് എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വാദം. ഇക്കാര്യം കോടതിയുടെ മുന്നില്‍ ഉന്നയിക്കുകയും ചെയ്തു.

ദുരുദ്ദേശപരം
തന്റെ പേര് കേസില്‍ ഉള്‍പ്പെടുത്തിയത് ദുരുദ്ദേശപരമായിട്ടാണെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ വാദം. തനിക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ലെന്നും ഉമ്മന്‍ ചാണ്ടി കോടതിയില്‍ വ്യക്തമാക്കി.

പ്രശസ്തിയ്ക്ക് വേണ്ടി പേര് ചേര്‍ത്തു
കേസിന് പേര് കിട്ടാന്‍ വേണ്ടിയാണ് തന്റെ പേര് ഇതിലേക്ക് വലിച്ചിഴച്ചതെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. എന്തായാലും ഇനി എന്തായിരിക്കും സംഭവിക്കുക എന്നതാണ് ചോദ്യം.

ജനുവരി 9 ന് വീണ്ടും
ജനുവരി 2 ന് ഉമ്മന്‍ ചാണ്ടി ബെംഗളൂരുവിലെ കോടതിയില്‍ ഹാജരായിരുന്നു. ക്രോസ്സ് വിസ്താരത്തിന് വേണ്ടി ജനുവരി 9 ന് ഉമ്മന്‍ ചാണ്ടി വീണ്ടും കോടതിയില്‍ ഹാജരാകണം.












Click it and Unblock the Notifications